തിരുവനന്തപുരം: മലയോരെ ഹൈവേയുടെ ഭാഗമായി കാസർകോട്ടെ കോളിച്ചാൽ - എടപ്പറമ്പ റോഡിൽ ബേത്തുപ്പാറ - പരപ്പ ലിങ്ക് റോഡ് കൂടി ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകി. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇതിനുള്ള അനുമതി നൽകിയത്. വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റർ ദൈർഘ്യത്തിൽ വെസ്റ്റ്കോസ്റ്റ് കനാലിൻറെ നവീകരണത്തിനും മന്ത്രിസഭായോഗം അനുമതി നൽകി.
കാസർകോട് ജില്ലയിലെ...
ഇരട്ടച്ചങ്കല്ല എത്ര ചങ്ക് മുഖ്യമന്ത്രിക്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബജറ്റിലെ ഇന്ധന സെസ് വിഷയത്തില്‍ ആഴ്ച്ചകള്‍ നീളുന്ന കളക്ട്രേറ്റ് മാര്‍ച്ച് നടത്തും. സെസ് പിന്‍വലിക്കും വരെ സമരം തുടരുമെന്നും മന്ത്രിമാരെ വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാരിന്...
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. തുര്‍ക്കിയില്‍ 8,754 പേര്‍ മരിച്ചതായി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞു. ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനത്തില്‍ ചില പ്രശ്‌നമുണ്ടായിരുന്നെന്നും നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും എര്‍ദോഗന്‍ വ്യക്തമാക്കി.
ആറായിരത്തിലേറെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കടുത്ത തണുപ്പിനെ...
മഞ്ചേശ്വരം: മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെയിലെ ശിഹാബിനെ(33)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബേക്കലില്‍ നിന്നാണ് ശിഹാബിനെ പിടികൂടിയത്. കേസിലെ ഏഴാംപ്രതിയാണ് ശിഹാബെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കൊലപാതകത്തില്‍...
തിരുവനന്തപുരം: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തു എന്ന പരാതിയിൽ സഹപാഠികളായിരുന്ന എട്ട് പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് സഹപാഠികളായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കാട്ടാകട പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ നിലവിൽ സർക്കാർ സർവീസിൽ ജോലി നോക്കുന്നവരും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
207 അംഗങ്ങളുള്ള സ്കൂൾ ഗ്രൂപ്പിൽ നിന്നുള്ള യുവതിയുടെ...
പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
‘ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം ജനങ്ങൾക്കിടയിൽ മൃഗങ്ങളോടുള്ള സ്‌നേഹം വളർത്തുക എന്നതാണ്. പൊതുജനം പശുവിന്റെ ഗുണങ്ങൾ അറിയുന്നത് പ്രോത്സാഹിപ്പിക്കണം....
ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റില്ലെന്നാണ് നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സെസ് പിരിക്കുന്നത് പ്രത്യേക ഫണ്ടെന്ന നിലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. നികുതികള്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ധനമന്ത്രി നിയമസഭയില്‍...
കണ്ണൂര്‍ റൂറലിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സ്വമേധയാ കേസെടുകളെടുക്കാന്‍ നിര്‍ദേശം. പ്രതിദിനം അഞ്ച് മുതല്‍ 10 വരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് റൂറല്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം. ആഴ്ചയില്‍ ഒരു നാര്‍ക്കോട്ടിക് കേസെങ്കിലും ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
പ്രത്യേകിച്ച് പരാതികള്‍ ഒന്നുമില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുത്ത് എഫ്‌ഐആര്‍ ഇടാന്‍ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്.
നേരത്തെ പെറ്റി കേസുകളില്‍...
ഉപ്പള∙ നാട്ടിലെത്തിയ കാട്ടുപന്നി നാട്ടുകാരെ ഭീതിയിലാഴ്ത്തി. മണ്ണംകുഴി കുതുകോട്ടിലാണ് രാവിലെ എട്ടോടെ കാട്ടുപന്നിയെ കണ്ടത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നു വനം വകുപ്പ് അധികൃതരെത്തിയെങ്കിലും ആയുധങ്ങൾ കൈവശമില്ലാത്തതിനാൽ ഒന്നും ചെയ്യാനായില്ല.
തോക്ക് ഇല്ലാത്തതിനാൽ വെടിവയ്ക്കാൻ പഞ്ചായത്ത് ആളെ കണ്ടെത്തണമെന്നു വനം വകുപ്പ് പറഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നു മണിയോടെ പന്നി ഓടി രക്ഷപ്പെടുകയായിരുന്നു. കൊടിവയല‍്,കൊടങ്ക,...
കാസർകോട് : അടിക്കടിയുണ്ടാകുന്ന ഇന്ധനവിലവർധന സാധാരണക്കാരനൊപ്പം ഡീലർമാരെയും പ്രതിസന്ധിയിലാക്കുന്നു. തൊട്ടടുത്ത കർണാടകയിലെ ഇന്ധനവിലയുമായുള്ള വലിയ അന്തരം മുതലാക്കി വലിയ വാഹനങ്ങൾ നാട്ടിലെ പമ്പുകളിൽ കയറാത്തത് വിപണിയെ ബാധിച്ചു.
ഇക്കാരണം കൊണ്ട് മാത്രം ഒരുവർഷത്തിനിടെ ഏഴ് പമ്പുകൾക്കാണ് ജില്ലയിൽ താഴുവീണത്. തൊഴിലാളികളുടെ ശമ്പളമുൾപ്പെടെ പ്രതിദിനം ചെലവാകുന്ന തുകയ്ക്കുള്ള വിറ്റുവരവ് പോലുമില്ലാത്ത നിലയിലാണ് പമ്പുകൾ. ഒരുലിറ്റർ ഇന്ധനം വിറ്റാൽ...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...