Latest news

വര്‍ഗീയതക്കെതിരെ പൊരുതുകയാണ് വേണ്ടത്; ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി കൂടിക്കാഴ്ചയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആര്‍എസ്എസുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യം നിലവില്‍ ഇല്ലെന്ന് മുസ്ലീ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. അവരുമായി പോരാടേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെ കുറിച്ച് അറിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേക്കുറിച്ച് വിശദീകരിക്കേണ്ടത് അവരാണ്. ചര്‍ച്ച നടത്തി എന്ന് വാര്‍ത്തകളില്‍ കണ്ട വിവരം മാത്രമേ...

‘കൊല്ലാൻ തോന്നിയാൽ കൊല്ലും’; കൊലവിളി കമൻ്റുകൾ ആവർത്തിച്ച് തില്ലങ്കേരി ഗ്യാങ്

കണ്ണുർ: ഷുഹൈബ് വധത്തിൽ തില്ലങ്കേരിയെ ന്യായികരിച്ച് സുഹ്യത്ത്. ജിജോ തില്ലങ്കേരിയാണ് ഫേസ് ബുക്കിൽ ആകാശിനെ അനുകൂലിച്ച് കമന്‍റ് ഇട്ടത്. 'കൊല്ലാൻ തോന്നിയാൽ കൊല്ലും, കൊല്ലുകയല്ലാതെ ഉമ്മ വെച്ച് വിടണോയെന്നാണ്' ജിജോ തില്ലങ്കേരിയുടെ കമൻ്റ്. അതേ സമയം ആകാശിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. മുഴക്കുന്ന് പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. സോഷ്യൽ മീഡിയ...

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു; നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി

പെഗസസിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി. വ്യാജ പ്രചാരണങ്ങൾ നടത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചെന്ന് ഹൊഹേ മേധവി വ്യക്തമാക്കി. മുപ്പതിലധികം സുപ്രധാന തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നാണ് വെളിപ്പെടുത്തൽ. ‘ദ ഗാർഡിയൻ’ ആണ് ഹൊഹേ മേധാവി ടാൾ ഹനന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. ഒരു കൂട്ടം മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നത്. ക്ലയന്റ് എന്ന...

രാമഭജനം ചെയ്യുന്നവര്‍ മാത്രം ഈ രാജ്യത്ത് മതി, ടിപ്പു ഭക്തരെ കാട്ടിലേക്ക് ഓടിക്കണം; കര്‍ണാടക ബി.ജെ.പി നേതാവ്

ബെംഗളൂരു: ടിപ്പു ഭക്തരെ കാട്ടിലേക്ക് തുരത്തണമെന്ന് വിവാദ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളീന്‍ കുമാര്‍ കട്ടീല്‍. കൊപ്പൽ ജില്ലയിലെ യെലബുർഗയിലെ പഞ്ചായത്ത് ടൗണിൽ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ''ഞങ്ങൾ ശ്രീരാമഭക്തരാണ്, ഹനുമാന്‍റെ ഭക്തരാണ്. ഞങ്ങൾ ഹനുമാനോട് പ്രാർത്ഥിക്കുകയും പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു, ഞങ്ങൾ ടിപ്പുവിന്‍റെ പിൻഗാമികളല്ല. ടിപ്പുവിന്റെ സന്തതികളെ അവരുടെ...

കാലാവസ്ഥാ മാറ്റം: പനിച്ച് വിറച്ച് കാസറഗോഡ് ജില്ല

കാഞ്ഞങ്ങാട് ∙ ആദ്യം തൊണ്ട വേദന, പിന്നാലെ ശക്തമായ ചുമയും പനിയും. കാലാവസ്ഥാ മാറ്റം ജില്ലയിൽ പനി ബാധിതരുടെ എണ്ണം വീണ്ടും കൂട്ടുന്നു. ഈ മാസം മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 6313 ആണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം...

വീടു വിട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായത് കുടുംബാംഗങ്ങളെയും പൊലീസിനെയും മുൾമുനയിലാക്കി; ഒടുവിൽ സമീപത്തെ കെട്ടിടത്തിൽ കണ്ടെത്തി

ബേക്കൽ ∙ പിതാവ് വഴക്കു പറഞ്ഞതിൽ മനംനൊന്ത് വീടു വീട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായത് മണിക്കൂറുകളോളം കുടുംബാംഗങ്ങളെയും പൊലീസിനെയും മുൾമുനയിലാക്കി. ഒടുവിൽ 5 മണിക്കൂറിനു ശേഷം വീടിനു സമീപത്തെ പണി തീരാത്ത വീടിന്റെ ശുചിമുറിയിൽ ഉറങ്ങിയ നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. സ്കൂളിൽ വച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് വഴക്ക് പറഞ്ഞിരുന്നു....

കർണാടകയിൽ അധികാരം നഷ്ടപ്പെടാതിരിക്കാൻ വർഗീയ കാർഡ് ഇറക്കി ബി.ജെ.പി

മംഗളൂരു: കർണാടകയിൽ അധികാരം നഷ്ടപ്പെടാതിരിക്കാൻ വർഗീയ കാർഡ് ഇറക്കി ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേടുമെന്ന സർവേക്ക് പിന്നാലെ ടിപ്പു വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ബി.ജെ.പി പ്രചാരണം. ദക്ഷിണേന്ത്യയിൽ ബി.ജെ.പി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കർണാടക. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന സർവേ ഫലങ്ങൾ പുറത്തുവന്നതോടെ അങ്കലാപ്പിലാണ് നേതൃത്വം. ബൂത്ത് കമ്മിറ്റികൾ...

ശരിക്കും ടീം ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയോ? വസ്തുത ഇതാണ്

ടെസ്റ്റില്‍ ഇന്ത്യ ഒന്നാമതെത്തി എന്ന് ഐസിസി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതേത്തുടര്‍ന്ന് ലോകമെങ്ങും ചര്‍ച്ചയും വാര്‍ത്തകളുമുണ്ടായി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമതെത്തിയെന്ന തരത്തില്‍ വെബ്‌സൈറ്റില്‍ അടയാളപ്പെടുത്തിയത് ഐസിസിക്ക് സംഭവിച്ച വസ്തുതാപരമായ പിഴവായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെടുകയും ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐസിസി...

സൗദി അറേബ്യയിലെ ആശുപത്രിയില്‍ തീപിടുത്തം

റിയാദ്: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ തീപിടുത്തം. മക്ക അല്‍ സാഹിര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ വ്യാപിച്ചു. ഓപ്പറേഷന്‍ തീയറ്ററില്‍ വൈദ്യുതി നിലയ്ക്കുന്ന അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനായി സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന...

50 ലിറ്ററിന്റെ ടാങ്കിൽ നിറച്ചത് 57 ലിറ്റർ, കാറ് ഹൈക്കോടതി ജഡ്ജിയുടേത്, പെട്രോൾ പമ്പ് അടച്ചുപൂട്ടി സീൽ വച്ചു

ഭോപ്പാൽ: പെട്രോൾ പമ്പുകളിൽ കൃത്രിമം കാണിക്കുന്ന വാർത്തകൾ നിരന്തരം പുറത്തുവരാറുണ്ട്. പലപ്പോഴും തെളിവുകളൊന്നും ഇല്ലാതെ അവർ രക്ഷപ്പെടുന്നതാണ് പതിവ്.  എന്നാൽ അടുത്തിടെ ഇത്തരത്തിൽ നടത്തിയ ഒരു തട്ടിപ്പ് കയ്യോടെ പിടികൂടിയതിന്റെ വാർത്തകളാണ് ഇപ്പോൾ ഭോപ്പാലിൽ നിന്ന് പുറത്തുവരുന്നത്. 50 ലിറ്റർ മാത്രം നിറയ്ക്കാൻ ശേഷിയുള്ള ടാങ്കിൽ 57 ലിറ്റർ ഇന്ധനം നിറച്ചതായി മീറ്റർ കണക്ക്...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img