Latest news

10 മിനിറ്റ്, 3 ക്വാര്‍ട്ടര്‍ വാറ്റ് കുടിക്കാൻ സുഹൃത്തുക്കളുടെ വെല്ലുവിളി; ഏറ്റെടുത്തു, 45കാരന് ദാരുണാന്ത്യം

ആഗ്ര: അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ആഗ്രയിലാണ് സംഭവം. രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം. ഒരു ക്വാര്‍ട്ടര്‍ മദ്യമെന്ന് പറയുന്നത് 180 മില്ലി ലിറ്ററാണ്. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്. ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്‍റെ രണ്ട് സുഹൃത്തുക്കളെ...

സ്വന്തം നാട്ടുകാരനെ വെട്ടിയൊതുക്കാൻ വീട്ടുമുറ്റങ്ങളിലേക്കൊരു രഹസ്യവുമായി ഇന്നോവ മുതലാളി!

ഇന്ത്യൻ വിപണിയിലെ ഉൽപ്പന്ന തന്ത്രവുമായി ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ, ജാപ്പനീസ് ബ്രാൻഡ് അർബൻ ക്രൂയിസർ ഹൈറൈഡറും ഇന്നോവ ഹൈക്രോസും ഉൾപ്പെടെ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സബ്-4 മീറ്റർ എസ്‌യുവി/ക്രോസ്ഓവർ വിഭാഗത്തിലേക്ക് കമ്പനി ഉടൻ ഒരു പുതിയ മോഡൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. A15 എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്ന...

സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെ​ട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമ്മല സീതരാമൻ. പൊതു ചെലവുകൾ വർധിപ്പിക്കുന്നതിനാണ് കഴിഞ്ഞ നാല് വർഷവും കേന്ദ്രസർക്കാർ പ്രാധാന്യം നൽകിയതെന്നും ധനമന്ത്രി പറഞ്ഞു. ഊർജ മേഖലയിലും പരിഷ്കാരങ്ങൾ കൊണ്ടുവരും. വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഫെബ്രുവരി...

ഒരു ലിറ്റർ പാലിന് 210, കോഴിയിറച്ചിക്ക് 800; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ

ശ്രീലങ്കയ്ക്ക് വഴിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ. രാജ്യത്ത് പണപ്പെരുപ്പം ത്വരിതഗതിയിലാകാൻ സാധ്യതയുണ്ട്. രാജ്യം ഈ മാസം 170 ബില്യൺ രൂപയുടെ പുതിയ നികുതി ചുമത്തും. അവശ്യവസ്തുക്കളുടെ ഉൾപ്പെടെയുള്ള വില ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. ദിനം പ്രതിയെന്നോണം ഭക്ഷ്യ വസ്തുക്കളുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഫെബ്രുവരി 1 മുതൽ 15 വരെ...

ഷുഹൈബ് വധക്കേസിൽ പി. ജയരാജന്റെ പങ്ക് അന്വേഷിക്കണം: പിതാവ് മുഹമ്മദ്‌

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്‌. അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ലെന്നാണ് മുഹമ്മദ്‌ ആരോപിക്കുന്നത്. സംഭവത്തിലെ മുഴുവൻ കുറ്റവാളികളെയും കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു. തില്ലങ്കെരിയുടെ എഫ് ബി പോസ്റ്റ് ഷുഹൈബ് വധത്തിന് പിന്നിൽ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണെന്ന്...

കാവേരിയിൽ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു; അപകടം സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ചെന്നൈ: സ്കൂളിൽ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാർഥിനികൾ കാവേരി നദിയിൽ മുങ്ങിമരിച്ചു. തമിഴ്നാട് കാരൂർ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാർഥികളാണ് മരിച്ചത്. യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹതയെന്ന് പരാതി പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡിൽ സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. രണ്ട് പേർ...

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹതയെന്ന് പരാതി

മലപ്പുറം: നിലമ്പൂര്‍ മമ്പാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശിയായ സുല്‍ഫത്തി(24)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുല്‍ഫത്തിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടതെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ ഷെമീറിന്റെ വീട്ടില്‍നിന്ന് ബഹളം...

മൈസൂരു- ബെംഗളൂരു സൂപ്പര്‍ഹൈവേ റെഡി; ടോള്‍ നിരക്കില്‍ കണ്ണുതള്ളി സോഷ്യല്‍ മീഡിയ; എന്താണ് വാസ്‍തവം?

ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് വേയിൽ ബംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രക്കാരിൽ നിന്ന് ടോൾ ഫീസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പടരുകയാണ്. യാത്രക്കാരില്‍ നിന്ന് 250 രൂപ ഈടാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊടക് മൈസൂരു എം പി പ്രതാപസിംഹയാണ് ഇക്കാര്യം പറഞ്ഞത്. ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ ടോൾനിരക്ക് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് എംപി ഏകദേശനിരക്ക് വെളിപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

‘പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തി, ചെയ്യിച്ചത് എടയന്നൂരിലെ നേതാക്കൾ’; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

കണ്ണൂർ : എടയന്നൂർ ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തി. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക്...

അന്ന് പറഞ്ഞു: പൈലറ്റും എസ്കോർട്ടും വേണ്ട; ഇന്ന് സഞ്ചാരം കാക്കിപ്പടക്കൂട്ടിൽ

തിരുവനന്തപുരം∙ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ സമയത്ത് താനുൾപ്പെടെയുള്ള മന്ത്രിമാർ പൈലറ്റും എസ്കോർട്ടും ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് ഏർപ്പെടുത്തുന്നത് ചരിത്രത്തിൽ ഇതുവരെയില്ലാത്ത സുരക്ഷ. സുരക്ഷയുടെ പേരിൽ രാഷ്ട്രീയ എതിരാളികളെ വിമർശിച്ചിരുന്ന ഇടതു നേതാക്കളാണ് ഇപ്പോൾ കനത്ത സുരക്ഷയുടെ തണലിൽ സഞ്ചരിക്കുന്നത്. സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img