കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസർഗോഡ് സ്വദേശി അറസ്റ്റിൽ. ജിദ്ദയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ശാനിഫിനെയാണ് പോലീസ് പിടികൂടിയത്. 1077 ഗ്രാം സ്വര്‍ണമാണ് മുഹമ്മദ് ശാനിഫിൽ നിന്നും പിടികൂടിയത്. എയര്‍പോര്‍ട്ടിന് പുറത്ത് വച്ചായിരുന്നു ശാനിഫ് പോലീസ് പിടിയിലായത്.
സ്വര്‍ണം മിശ്രിത രൂപത്തില്‍ 4 കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു...
കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനം കടുത്തചൂടിന്റെ പിടിയിലമർന്നു. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയാണ് ചൂട് കൂടിത്തുടങ്ങുന്നതെങ്കിൽ ഫെബ്രുവരിയോടെതന്നെ ചൂട് കടുക്കുന്നതാണ് സമീപവർഷങ്ങളിൽ അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ചൂട് കൂടുന്നതെന്നാണ് വിലയിരുത്തൽ.
ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ 34.8 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ ജില്ലയിലെ കൂടിയ ചൂടാണിത്. തൃശ്ശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രിയാണ് വ്യാഴാഴ്ച സംസ്ഥാനത്ത്...
കണ്ണിന് എന്തെങ്കിലും വിധത്തിലുള്ള ചെറിയ പ്രശ്നങ്ങളോ, കാഴ്ചാതകരാറുകളോ നേരിടുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ച് സ്ക്രീൻ സമയം കൂടുതലെടുക്കുന്ന ഇന്ന് അധികപേര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാമുണ്ട്. അതിനാല്‍ തന്നെ ധാരാളം പേര്‍ കണ്ണട, കോണ്ടാക്ട് ലെൻസ് എന്നിവയെ ആശ്രയിക്കുന്നുമുണ്ട്.
ഇവരെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സംഭവമാണിനി പങ്കുവയ്ക്കുന്നത്. കോണ്ടാക്ട് ലെൻസ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നൊരു യുവാവിന് സംഭവിച്ച അപകടമാണ് സംഗതി.
യുഎഇയില്‍ വന്‍...
ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെത്തുന്ന ആർഎസ്എസ് നേതാവ് ശരൺ പമ്പേൽ വർഗീയ പ്രസംഗം നടത്തി നാട്ടിലെ സാമാധാന അന്തരീക്ഷം തകർക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം പി ഖാലിദ് ബംബ്രാണയും ജനറൽ സെക്രട്ടറി ബിഎം മുസ്തഫയും പ്രസ്താവനയിൽ അറിയിച്ചു.
ഇദ്ദേഹം പ്രസംഗിക്കുന്ന വേദിക്കരികിൽ പോലീസ് സാനിദ്ധ്യം ഉറപ്പ് വരുത്തണമെന്നും...
കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു.
ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് 15 ലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി കെട്ടിടത്തിലേക്ക് പാഞ്ഞു കയറിയത്. മുറികളിലുണ്ടായിരുന്ന അഞ്ച് സ്ത്രീകളെ താക്കീത് ചെയ്ത്...
ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ നല്‍കാതെ കോടതി. പെട്ടെന്നുള്ള ദേഷ്യത്തിലും പ്രകോപനമുണ്ടായതിനെ തുടര്‍ന്നുമാണ് യുവാവ് കൊലപാതകം നടത്തിയതെന്ന് നിരീക്ഷിച്ചാണ് കോടതി ഏറ്റവും കടുത്ത ശിക്ഷയില്‍ നിന്ന് യുവാവിനെ ഒഴിവാക്കിയത്. ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിക്കാതിരുന്നതാണ് യുവാവിനെ പെട്ടെന്ന് പ്രകോപിതനാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന പുരുഷനുമായി മാത്രമെ ലൈംഗിക ബന്ധത്തിലേര്‍പ്പെടൂ എന്ന്...
പാലക്കാട്: സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ, റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ, പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം...
അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. നാല് എമിറേറ്റുകളില്‍ നിന്നുള്ള അഗ്നിശമന സേനകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുലര്‍ച്ചെ 3.30ഓടെ അജ്‍മാന്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലുള്ള ഒരു ഓയില്‍ ഫാക്ടറിയില്‍ നിന്ന് തീപടരുകയായിരുന്നുവെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു....
കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...