Latest news

മുഖ്യൻ വരുന്നു..! കണ്ണൂരിലും കരുതൽ തടങ്കൽ, യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

മട്ടന്നൂർ: മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂരിലും കരുതൽ തടങ്കൽ നടപടി. യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കീഴല്ലൂർ പഞ്ചായത്ത് മെമ്പറാണ് ഷബീർ. ഇന്ന് ഉച്ചകഴിഞ്ഞാണ് മുഖ്യമന്ത്രി മട്ടന്നൂർ വിമാനത്താവളത്തിൽ എത്തുക. വൈകുന്നേരം കണ്ണൂരിൽ ആരോഗ്യവകുപ്പിന്‍റെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാലക്കാട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ...

ഈ വാഹനങ്ങള്‍ വാങ്ങാൻ ഷോറൂമുകളില്‍ ജനം തള്ളിക്കയറുന്നു, തലയില്‍ കൈവച്ച് കമ്പനികള്‍!

രാജ്യത്തെ വാഹന വിപണി വൻ കുതിപ്പിലാണ്. ആളുകളുടെ വാങ്ങല്‍ ശേഷി കൂടിയതോടെ ജനപ്രിയ മോഡലുകള്‍ സ്വന്തമാക്കാൻ വാഹന ഷോറൂമുകളിലേക്ക് തള്ളിക്കയറുകയാണ് ജനം. വിവിധ വാഹന മോഡലുകള്‍ക്ക് അതുകൊണ്ടുതന്നെ വമ്പൻ വില്‍പ്പനയാണ് ലഭിക്കുന്നത്. ഇതാ ചില മോഡലുകളുടെ കാത്തിരിപ്പ് കാലാവധിയെക്കുറിച്ച് അറിയാം. ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ഇന്നോവ ഹൈക്രോസിന് ഇന്ത്യൻ വിപണിയിൽ വലിയ ഡിമാൻഡാണ്. പാസഞ്ചർ കാറുകളെക്കുറിച്ച്...

പണം കിട്ടാതെ മൃതദേഹം വേണ്ടെന്ന് വീട്ടുകാര്‍, പ്രവാസി യുവാവിന്റെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം

റിയാദ്: മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതായതോടെ പ്രവാസിയുടെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം. സൗദി അറേബ്യയില്‍ മരിച്ച യു.പി സ്വദേശി ഗുഫ്രാന്‍ മുഹമ്മദിന്റെ മൃതദേഹമാണ് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. സൗദി അറേബ്യയിലെ റിയാദിന് സമീപം ദവാദ്മിയില്‍ തീപിടുത്തത്തില്‍ ആണ് 31കാരന്‍ മരിച്ചത്. ഗുഫ്രാന്‍ മുഹമ്മദിന്റെ ചേതനയറ്റ ശരീരം ഇപ്പോള്‍ മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ചുകിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍...

ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന് അറിഞ്ഞില്ല; കേസുകളുടെ നീണ്ട നിര, ആദ്യ ഭർത്താവ് ചെയ്ത കുറ്റകൃത്യങ്ങളുടെ കൂട്ടുപ്രതി! ഞെട്ടലിൽ യുവാവ്

തന്റെ ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന തിരിച്ചറിവിൽ പകച്ചിരിക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മാട്രിമോണി ആപ്പിൽ കണ്ടാണ് ഇയാൾ യുവതിയെ വിവാഹം ചെയ്തത്. കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് യുവതിയെ യുവാവ് പുനർവിവാഹം ചെയ്തത്. ഏകദേശം 5000 കാറുകൾ മോഷ്ടിച്ച കേസിലും യുവതി പ്രതിയാണെന്നാണ് വിവരം. ആദ്യ ഭർത്താവുമായി നിരവധി കുറ്റകൃത്യങ്ങളിൽ...

ഷുഹൈബ്, പെരിയ കൊലക്കേസുകള്‍: സി.ബി.ഐ.യെ തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 2.11 കോടി

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് വീണ്ടും ചര്‍ച്ചയാകുന്നതിനിടെ കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവന്നു. ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് എന്നിവ സി.ബി.ഐ.ക്ക് വിടാതിരിക്കാന്‍ കേരളത്തിന് പുറത്തുള്ള അഭിഭാഷകരെ എത്തിച്ച് കോടതിയില്‍ വാദിച്ചതിന് സര്‍ക്കാര്‍ ചെലവിട്ടത് 2.11 കോടി രൂപ. പെരിയ ഇരട്ടക്കൊലക്കേസില്‍ 1.14 കോടി രൂപയും ഷുഹൈബ് കേസില്‍ 96.34 ലക്ഷം...

കോടതിയിൽ സൂക്ഷിച്ച കഞ്ചാവ് പകുതിയും കാണാനില്ല; എലി തിന്നതെന്ന് പ്രൊസിക്യൂഷൻ

തിരുവനന്തപുരം: തൊണ്ടി മുതൽ എലി കരണ്ടെന്ന് പ്രോസിക്യൂഷൻ! തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ടത്. 2016 ൽ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായിരുന്നു ഇത്. സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ കന്റോൺമെന്റ് പൊലിസ് 125 ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടിയിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തിൽ...

അത്ഭുത അതിജീവനം; തുർക്കിയിൽ 12 ദിവസങ്ങൾക്ക് ശേഷം യുവാവ് ജീവിതത്തിലേക്ക്

അങ്കാറ: പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 ദിവസങ്ങൾക്ക് ശേഷം 45 കാരനെ രക്ഷപ്പെടുത്തി. 278 മണിക്കൂറുകൾക്ക് ശേഷമാണ് സിറിയൻ അതിർത്തിക്കടുത്തുള്ള തെക്കൻ പ്രവിശ്യയായ ഹതായിലായിരുന്നു ഹകൻ യാസിനോഗ്ലു എന്നയാളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇവിടെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തകർ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന...

മോഹ വിലയുള്ള ‘വിഐപി’ നമ്പര്‍; ബൈക്കിന്‍റെ നമ്പറിനായി ലേലത്തുക 1.1 കോടി, ഞെട്ടി അധികൃതര്‍

ഷിംല: വാഹനങ്ങള്‍ക്ക് ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾ കിട്ടുക എന്നത് വാഹനപ്രേമികള്‍ക്ക് ഹരമാണ്.  ആഡംബര കാറുകളിലും എന്തിന് ഇരുചക്ര വാഹനങ്ങൾക്കു പോലുമുണ്ട് ഇപ്പോൾ രസകരമായ ഫാൻസി നമ്പറുകൾ. ആഡംബര വാഹനങ്ങള്‍ക്കടക്കം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാനായി വന്‍തുക ലേലം വിളിച്ച് സ്വന്തമാക്കുന്നവരുണ്ട്.  എന്നാല്‍ ഒരു ബൈക്കിന് ഇഷ്ട നമ്പരിനായി ഒരു കോടിയിലേറെ രൂപ വരെ ലേലം...

പാസ്പോർട്ട് വെരിഫിക്കേഷന് ഇനി അഞ്ച് ദിവസം മതി; വരുന്നൂ ‘m Passport പോലീസ് ആപ്പ്’

പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിന് മുന്നോടിയായി നടക്കുന്ന പോലീസ് വെരിഫിക്കേഷൻ പ്രക്രിയ എളുപ്പമാക്കാനായി വിദേശകാര്യ മന്ത്രാലയം പുതിയ ആപ്പ് പുറത്തിറക്കി. 'm Passport പോലീസ് ആപ്പ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പാണ് പുറത്തിറക്കി. ഇതോടെ പാസ്പോർട്ട് വെരിഫിക്കേഷൻ അഞ്ച് ദിവസത്തിനകം പൂർത്തിയാക്കാനാകും. 15 ദിവസമാണ് ഇപ്പോൾ വെരിഫിക്കേഷനായി വേണ്ടിയിരുന്നത്. ആപ്പ് വരുന്നതോടെ പാസ്‌പോർട്ട് ഇഷ്യു ടൈംലൈൻ പത്ത് ദിവസമായി...

അഫ്ഗാനിസ്ഥാനിൽ ഗർഭനിരോധന ഉറകൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ

ഗർഭനിരോധന ഉറകളുടെ വിൽപ്പന താലിബാൻ നിരോധിച്ചു. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് വിൽപ്പന താലിബാൻ നിരോധിച്ചത്. കാബൂൾ, ബാൽഖ് പ്രവിശ്യകളിലാണ് ഗർഭനിരോധന ഉറകൾ വിൽക്കുന്നത് താലിബാൻ നിരോധിച്ചിരിക്കുന്നത്. ഈ പ്രവിശ്യകളിലെ ഫാർമസികളിൽ ഗർഭനിരോധന ഉറകൾ വിൽക്കാനോ സ്റ്റോക്ക് ചെയ്ത് വയ്ക്കാനോ പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്. ഗർഭനിരോധനത്തിനായി ഉപയോ​ഗിക്കുന്ന ഗുളികകളോ കോണ്ടമോ...
- Advertisement -spot_img

Latest News

ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി! മോട്ടോർ വാഹന വകുപ്പിന്റെ ഓഫർ ഏപ്രിൽ 30 വരെ

കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...
- Advertisement -spot_img