Latest news

എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പിഐബി

അധികം സമയം ചെലവഴിക്കാതെ, എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായതിനാൽ ഡിജിറ്റൽ പണമിടപാടുകൾ ഇന്ന് ഏറെ ജനപ്രിയമാണ്. ഡിജിറ്റൽ പണമിടപാടുകൾ കൂടിയതോടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എത്രതന്നെ പറഞ്ഞാലും, തട്ടിപ്പുകളിൽ വീണുപോകുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നുമില്ല. എസ്ബിഐ ഉപഭോക്താക്കൾക്കായി പ്രസ് ഇൻഷർമേഷൻ ബ്യൂറോയാണ് പുതിയ ഡിജിറ്റൽ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'പ്രിയ ഉപഭോക്താവേ,...

ഭരണപക്ഷം മിണ്ടാതിരിക്കണം, മര്യാദ കാണിക്കണം: പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എൻ.ഷംസീർ

ഭരണപക്ഷത്തോട് സ്വരം കടുപ്പിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങളോട് സ്്പീക്കര്‍ നിര്‍ദേശിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ അവരെ വിമര്‍ശിക്കാനും സ്പീക്കര്‍ തയാറായി. നിശിത വിമര്‍ശനവും പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര പ്രമേയ നോട്ടിസിനെ നേരിട്ടപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ വലിയ ഒച്ചപ്പാടൊന്നുമില്ലാതെ അത് കേട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശനം കടുപ്പിച്ചപ്പോള്‍...

വിവാഹ ചടങ്ങില്‍ ഡാന്‍സ് കളിക്കുന്നതിനിടെ 19കാരന്‍ കുഴഞ്ഞ് വീണുമരിച്ചു, വിഡിയോ…

ഹൈദരാബാദ്:തെലങ്കാനയില്‍ വിവാഹ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 19 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദില്‍നിന്ന് 200 കി.മീ അകലെ നിര്‍മല്‍ ജില്ലയില്‍ പര്‍ഡി ഗ്രാമത്തിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദായഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ മുത്യമാണ് മരിച്ചത്. വിവാഹ പാര്‍ട്ടിയില്‍ 19 കാരന്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും ദാരുണാന്ത്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു....

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. മുട്ടക്കറി 32ൽ നിന്ന്...

‘ഗാനമേളയ്‍ക്കിടെ വിനീത് ഓടിരക്ഷപ്പെട്ടു’വെന്ന തലക്കെട്ടോടെ വീഡിയോ, സത്യവസ്ഥ ഇതാണ്

ഒരു ഗാനമേള പ്രോഗ്രാമിന് ശേഷം ഗായകൻ വിനീത് ശ്രീനിവാസൻ ഓടിരക്ഷപ്പെട്ടുവെന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമത്തില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കി തിരക്കഥാകൃത്ത് സുനീഷ് വാരനാട് രംഗത്ത് എത്തി. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ അദ്ദേഹം കാറിലേക്ക് ഓടി പോവുകയായിരുന്നു എന്ന് സുനീഷ് പറഞ്ഞു. വിനീത് നടത്തിയ ഗംഭീരമായ പോഗ്രാം...

രാവിലെ 11മുതൽ 3വരെ വെയിൽകൊള്ളരുത്; സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. വേനല്‍ മഴ എത്തിയാലും ചൂടിന് ശമനം ഉണ്ടാകില്ല. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന...

അതിര് വിടുന്ന വണ്ടി പ്രേമം; ബുള്ളറ്റിന്റെ ടാങ്കിൽ കുട്ടിയെ കിടത്തി യാത്ര ചെയ്യുന്ന അപകടകരമായ വീഡിയോ പങ്കുവെച്ച് കേരള പൊലീസ്

തിരുവനന്തപുരം: അതിരുവിടുന്ന ഡ്രൈവിംഗിന്റെ മറ്റൊരു ഉദാഹരണം പങ്കു വെച്ച് കേരളാ പൊലീസ്. അശ്രദ്ധമായ ഡൈവിംഗ് മൂലം ദിനംപ്രതി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിലാണ് വാഹനത്തിൽ കൂടെ സഞ്ചരിക്കുന്നവരുടെ ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള സംഭവത്തിന്റെ ദൃശ്യം കേരള പൊലീസ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ബുള്ളറ്റിന്റെ ടാങ്കിൽ കുട്ടിയെ കിടത്തി റോഡിലൂടെ സഞ്ചരിക്കുന്ന വീഡിയോയാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ...

10 റൺസിന് എല്ലാവരും പുറത്ത്! ട്വന്റി-20യിലെ ഏറ്റവും കുറഞ്ഞ സ്കോർ; എതിർ ടീമിന് രണ്ട് ബോളിൽ ജയം

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഐൽ ഓഫ് മാൻ ടീം. സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനാണ് എല്ലാവരും കൂടാരം കയറിയത്.  8.4 ഓവർ ബാറ്റ് ചെയ്താണ് 10 റൺസ് നേടിയത്. നാല് റൺസെടുത്ത ജോസഫ് ബറോസാണ് ടോപ് സ്കോറർ. ഏഴ് പേർ പൂജ്യത്തിന് പുറത്തായി. മൂന്ന് പേർ...

പരസ്യത്തിൽ മുസ്ലീം നേതാക്കളില്ല; പ്ലീനറി സമ്മേളനത്തിന് കോൺഗ്രസ് നൽകിയ പരസ്യത്തെ ചൊല്ലി വിവാദം

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്രപരസ്യത്തെ ചൊല്ലി വിവാദം. പരസ്യത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളുടെ ആരുടെയും ചിത്രമില്ലെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരി രംഗത്ത് എത്തി. പാക്കിസ്ഥാൻ രൂപീകരണത്തിനെതിരെ പോരാടിയ നിരവധി മുസ്ലിം നേതാക്കൾ കോൺഗ്രസിലുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി. കോൺ​ഗ്രസ് വിട്ട മുതിർന്ന നേതാവ് ​ഗുലാം നബി ആസാദും തിവാരിയുടെ ആരോപണം ശരിവച്ച് പാർട്ടിക്കെതിരെ...

പെൺകുട്ടികൾ സ്കൂളിൽ പോകേണ്ട; ഇറാനിൽ ക്ലാസ് മുറികളിൽ വിഷവാതക പ്രയോ​ഗം; ഞെട്ടി ലോകം

ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ ക്ലാസ് മുറികളിൽ പെൺകുട്ടികൾക്കു നേരെ വിഷവാതക പ്രയോ​ഗം. വിഷവാതകം പ്രയോ​ഗം നടന്നതായി ഇറാൻ ആരോ​ഗ്യ ഉപമന്ത്രി യോനസ് പനാഹി സ്ഥിരീകരിച്ചു. ക്വാം ന​ഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികളാണ് പെൺകുട്ടികൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബർ മാസം നൂറ്...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img