ദില്ലി: ചെക്ക് ഇടപാടുകൾ സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തി സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). അഞ്ച് ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ചെക്ക് പേയ്‌മെന്റുകളുടെ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. മാത്രമല്ല ഈ തുകയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് ബാങ്ക് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) നിർബന്ധമാക്കിയിട്ടുണ്ട്.
2023 ഏപ്രിൽ 5 മുതൽ പുതിയ...
ബംഗളൂരു: കർണാടകയിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതി ഉപരോധിച്ചതിനാണ് അറസ്റ്റ്.
https://twitter.com/HateDetectors/status/1631927877154537475?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1631927877154537475%7Ctwgr%5Eca8f463039a1fc7eff096e415bb19f9bd9b4a3e2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fsiddaramaiah-and-dk-shivakumar-arrested-karnataka-210503
കൈക്കൂലി കേസിൽ ആരോപണവിധേയനായ ബി.ജെ.പി എം.എൽ.എ വിരുപക്ഷപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചത്....
കോഴിക്കോട്: വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ എഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. പി.വി അൻവർ എം.എൽ.എയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്നതാണ് പി.വി അൻവർ എം.എൽ.എ ചാനലിനെതിരെ...
ബിജെപിയുടെ രാഷ്ട്രീയത്തോട് ഇതുവരെ താല്‍പ്പര്യം തോന്നിയിട്ടില്ലെന്ന് സിനിമാനടന്‍ ഭീമന്‍ രഘു. ബിജെപിക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍നിന്ന് ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. നടനെന്നനിലയില്‍ ഒന്നു നിന്നാല്‍മതിയെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. അറിയാത്തത് രാഷ്ട്രീയമായിരുന്നു. അതുകൂടി പഠിക്കാമെന്നു വിചാരിച്ചാണ് മത്സരിച്ചതെന്നും അദേഹം പറഞ്ഞു.
എനിക്ക്...
ബിഹാറിലെ സിതാര്‍മഹി ജില്ലയിൽ നടന്ന വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ഇവിടെയുള്ള ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ അമിത ശബ്ദത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. സംഭവത്തെ തുടർന്ന് വരനായ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അമിതമായ ശബ്ദത്തിൽ...
മലപ്പുറം: സ്വർണ്ണം കടത്താൻ വ്യത്യസ്തമായ വഴികൾ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘങ്ങൾ. കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് മൂന്ന് പേരിൽ നിന്നായി 65 ലക്ഷം രൂപ മൂല്യം കണക്കാക്കുന്ന 1.2 കിലോ സ്വർണം. ഇന്നു രാവിലെ ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ലാപ്ടോപിന്റെയും എയർപോഡിന്റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു...
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് പകരം കോടതി വിധി പ്രകാരം അഞ്ച് ഏക്കർ സ്ഥലത്ത് നിർമിക്കുന്ന പള്ളി ബാബരി മസ്ജിദിനേക്കാൾ വലുതായിരിക്കുമെന്ന് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. ബാബരി മസ്ജിദ്-രാമജന്മഭൂമി വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി മസ്ജിദ് നിർമ്മിക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയിരുന്നു.
ഉത്തർപ്രദേശ് സർക്കാർ നൽകിയ അഞ്ച് ഏക്കർ...
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ കാസര്‍ക്കോട് ജില്ലയിലെ തൊഴില്‍ സമയം ക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമസമയമായിരിക്കും. പകല്‍ സമയത്തെ ജോലിസമയം രാവിലെ 7നും വൈകുന്നേരം 7 മണിക്കുമിടയില്‍ എട്ടു മണിക്കൂറായി നിശ്ചയിച്ചു. ഏപ്രില്‍ 30 വരെ ജോലി സമയം ഈ രീതിയിലായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്കുള്ള...
അബൂദബി: അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ യാസിറിന്റെ ബന്ധു ജെസ്നി പ്രകോപിതനായി കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
ബെംഗളൂരു: വിവാഹ ദിവസം ഒരുങ്ങുന്നതിനായി ബ്യൂട്ടീഷനെ സമീപിക്കാത്തവര്‍ ചുരുക്കമാണ്. ഫേഷ്യലും സ്പായും പെഡിക്യൂറുമൊക്കെയായി ദിവസങ്ങള്‍ക്കു മുന്‍പെ ഒരുക്കം തുടങ്ങും. എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ബ്യൂട്ടിഷനെ സമീപിച്ച ബെംഗളൂരുവിലുള്ള യുവതിക്ക് നേരിട്ട തിരിച്ചടി കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. പുതിയ മേക്കപ്പ് പരീക്ഷിച്ചതിനെ തുടര്‍ന്ന് മുഖം നീരുവന്ന വീര്‍ത്ത യുവതിയെ കണ്ട് വിവാഹത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് വരന്‍.
കർണാടകയിലെ...
മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി മുസ്ലിം ലീഗ്. മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും...