Latest news

ഓസ്‌കറും നേടി ‘നാട്ടു നാട്ടു’; രാജ്യത്തിന് ഇത് അഭിമാന നിമിഷം

ഓസ്‌കര്‍ പുരസ്‌കാരവും സ്വന്തമാക്കി ആര്‍ആര്‍ആര്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം. 95-ാമത് ഓസ്‌കര്‍ വേദിയില്‍ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഗാനം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കീരവാണിയും ചന്ദ്രബോസും ഓസ്‌കര്‍ ഏറ്റുവാങ്ങി. കീരവാണി സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. എ.ആര്‍ റഹ്മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക്...

യുഎഇയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം

ഷാര്‍ജ: ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍തീപിടുത്തം. അല്‍ നഹ്‍ദ ഏരിയയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലോഹ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു. രാവിലെ 10.42നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ലോഹ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ തീപിടിച്ചെന്ന വിവരമാണ് ലഭിച്ചത്. ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള...

രണ്ട് ഗൾഫ് രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് ഉൾപ്പടെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരിൽ പകുതിയും മലയാളികൾ, തടവുകാരിൽ സ്ത്രീകളും

കണ്ണൂർ: വിവിധ കുറ്റങ്ങൾക്ക് കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജയിലുകളിൽ കഴിയുന്നത് 483 ഇന്ത്യക്കാർ. ഇതിൽ പകുതിയും മലയാളികൾ. ഇന്ത്യൻ എംബസികളിൽ നിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരമാണിത്. കുവൈറ്റ് ജയിലിലാണ് കൂടുതൽ ഇന്ത്യക്കാരുള്ളത് പത്ത് സ്ത്രീകൾ ഉൾപ്പെടെ 428 പേർ. അതിൽ അഞ്ചുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ. ഒമാൻ ജയിലിൽ അഞ്ച് വനിതകൾ...

പെൺമക്കൾക്ക് സ്വത്തിന്റെ പൂർണാവകാശത്തിന് വീണ്ടും വിവാഹിതരാകണോ? എന്താണ് മുസ്ലീം പിന്തുടർച്ചാവകാശ നിയമം?

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മുസ്ലീംദമ്പതികളായ അഡ്വ. സി ഷുക്കൂറും ഡോ. ഷീനയും സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായ വാർത്ത ഏറെ ചർച്ചയായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് പരമ്പരാഗത നിക്കാഹിലൂടെയാണ് ഇരുവരും വിവാഹിതരായിരുന്നത്. മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറി മുഴുവൻ സ്വത്തുക്കളും തങ്ങളുടെ പെൺമക്കൾക്ക് നൽകാനാണ് ദമ്പതികൾ തീരുമാനിച്ചിരിക്കുന്നത്. ഈ...

റമദാൻ വ്രതരാരംഭം; മാർച്ച് 23ന് സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്

ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 23ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 22 ബുധനാഴ്ചയാവും ശഅബാൻ മാസം പൂർത്തിയാവുക. അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി. മാർച്ച് 21 ചൊവ്വാഴ്ചയായിരിക്കും ​ന്യൂ...

‘ഇങ്ങനെയാണോ ഹോളി ആഘോഷിക്കേണ്ടത്? അപമാനം തന്നെ’; മുസ്‌ലിം സ്ത്രീക്കെതിരായ ആക്രമണത്തിൽ ജസ്റ്റിസ് കട്‍ജു

ന്യൂഡൽഹി: ഹോളി ദിനത്തിലെ മുസ്‌ലിം സ്ത്രീകൾക്കെതിരെ അടക്കം നടന്ന വിദ്വേഷ ആക്രമണങ്ങളിലും ലൈംഗികാതിക്രമങ്ങളും പ്രതികരിച്ച് മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഇത് എല്ലാവർക്കും അപമാനമാണെന്ന് ജസ്റ്റിസ് കട്ജു പറഞ്ഞു. ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ ലൈംഗികമായി കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. 'ഇങ്ങനെയാണോ ഹോളി ആഘോഷിക്കേണ്ടത്? ഇത്തരം സംഭവങ്ങള്‍...

പിണറായിയോട് ഇതുവരെ സംസാരിച്ചിട്ടില്ല, ആ വൈറല്‍ ചിത്രം സംഭവിക്കുന്നത് അങ്ങനെ; കെ.കെ. രമ പറയുന്നു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും വടകര എം.എല്‍.എയും ആര്‍.എം.പി.ഐ നേതാവുമായ കെ.കെ. രമയും ഒരു പരിപാടിക്കിടെ മുഖത്തോട് മുഖം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. പ്രതിപക്ഷത്തുള്ള കേരളത്തിലെ നേതാക്കള്‍ ഈ ചിത്രം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ഈ പരിപാടിയില്‍ വേദി പങ്കിട്ടതല്ലാതെ താന്‍ എം.എല്‍.എ ആയത്...

രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കാൻ നീക്കം ശക്തമാക്കി ബിജെപി; ‘ശിശുപാല വധത്തിന്’ തയ്യാറെന്ന് പരാതി നൽകിയ എംപി

ദില്ലി : രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം നാളെ തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ശക്തമാക്കാന്‍ ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിക്ക് മുന്‍പിലും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും അദാനി വിവാദം കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. ശിശുപാല വധത്തിന് തയ്യാര്‍, നിയമത്തിന്‍റെ കൈകള്‍ നീണ്ടതാണ് എന്ന ബിജെപി...

വൈജ്ഞാനിക ഉന്നമനവും സാമൂഹ്യ നന്മയും രാഷ്ട്രീയ അവബോധവുമുള്ള തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണം -അബ്ദുൽ ലത്തീഫ് ഉപ്പള

ദുബൈ: വൈജ്ഞാനിക ഉന്നമനവും, സാമൂഹ്യ നന്മയും, രാഷ്ട്രീയ അവബോധവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗവും വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് നേരിന്റെ രാഷ്ട്രീയവും സാമൂഹ്യ നന്മയും സ്വപ്നം കാണുന്ന തലമുറ വിരളമാണ് അവരവരിലേക്ക് മാത്രം ചുരുങ്ങി പോകുന്ന യുവത്വമാണ്...

ഇനി ‘ഓടിച്ചാടി’ ഗ്രൂപ്പില്‍ അംഗമാകാന്‍ പറ്റില്ല; പുതിയ ഫീച്ചര്‍

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അടുത്തിടെ സേവനം മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തില്‍ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോള്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ ഉദ്ദേശിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. 'അപ്രൂവ് ന്യൂ പാര്‍ട്ടിസിപ്പെന്റ്‌സ്' എന്ന പേരിലാണ് പുതിയ ഫീച്ചര്‍. ഗ്രൂപ്പില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതുമായി...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img