Latest news

‘മോദീ..നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യവും ദൈവവുമൊന്നുമല്ല’ ; മോദിയെ വിമര്‍ശിക്കുന്നത് എന്നു മുതലാണ് രാജ്യത്തോടുള്ള വിമര്‍ശനമായതെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധി യു.കെയില്‍ നടത്തിയ മോദി- കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെ രാജ്യദ്രോഹമെന്ന നിലയില്‍ ചിത്രീകരിച്ച ബി.ജെ.പി സംഘ് പരിവാര്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് രൂക്ഷമായി മറുപടി നല്‍കി കോണ്‍ഗ്രസ്. ‘നിങ്ങളുടെ നയങ്ങളെ വിമര്‍ശിച്ചാല്‍ അത് എങ്ങനെയാണ് രാജ്യത്തിന് എതിരെയുള്ള വിമര്‍ശനം ആകുന്നത്. നിങ്ങള്‍ ഒരു പ്രധാനമന്ത്രി മാത്രമാണ്. നിങ്ങള്‍ രാജ്യമോ സ്രഷ്ടാവോ അല്ല’ കോണ്‍ഗ്രസ്...

കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

വാഷിങ്ടണ്‍: കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച്, കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ചുകൊണ്ട് പിന്തുടരുന്ന ഭക്ഷണരീതിയാണ് കീറ്റോജെനിക് ഭക്ഷണക്രമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഊര്‍ജം കൊഴുപ്പിലൂടെ കണ്ടെത്താന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കീറ്റോ ഡയറ്റ് വഴി ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, പ്രമേഹം, ക്യാന്‍സര്‍, അപസ്മാരം, അല്‍ഷിമേഴ്‌സ് മുതലായ രോഗങ്ങള്‍ ഉണ്ടാവുന്നത് തടയാനും സാധിക്കുമെന്നും പല പഠനങ്ങളും...

രണ്ട് പിതാക്കന്മാരുള്ള എലിയെ സൃഷ്ടിച്ച് ഗവേഷകര്‍; വന്ധ്യതാ ചികിത്സയില്‍ ഇനി വരുമോ അച്ഛന്മാര്‍ മാത്രമുള്ള പ്രത്യുല്‍പ്പാദനം?

പെണ്ണ് എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍ നിന്ന് ഒരു എലിയെ വിജയകരമായി സൃഷ്ടിച്ച് ശാസ്ത്രലോകം. ആണ്‍കോശങ്ങളില്‍ നിന്ന് തന്നെ അണ്ഡങ്ങള്‍ വികസിപ്പിച്ചുകൊണ്ടാണ് രണ്ട് പിതാക്കന്മാരില്‍ നിന്ന് പുതിയ തലമുറയെ സൃഷ്ടിച്ചെടുത്തത്. എലികളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പരീക്ഷണം ഭാവിയില്‍ വന്ധ്യതാ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും മനുഷ്യന്റെ ലിംഗ സാധ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍. ജപ്പാനിലെ ക്യുഷു...

എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നമീസ് കുദുകോട്ടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

ദുബൈ: ഹൃസ്വ സന്ദർശനത്തിന് ദുബൈയിൽ എത്തിയ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നമീസ് കുദുകോട്ടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം ഭാരവാഹികളായ ഡോ. ഇസ്മായിൽ മൊഗ്രാൽ, ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്ത്യാ, അഷ്‌റഫ് ബായാർ, സലാം പടലടുക്ക, മുനീർ ബേരിക്ക, യൂസുഫ് ഷേണി ചേർന്ന് മെമന്റോ കൈമാറി. കൊക്കച്ചാൽ വാഫി...

ബെംഗളൂരുവിൽ എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമെന്ന് ആരോപണം; കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു, മദ്യപിച്ചിരുന്നതായി പോലീസ്

ബെംഗളൂരു: എയര്‍ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമാണെന്ന് പരാതി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ദിമന്റെ(28) മരണത്തിലാണ് കുടുംബം പരാതി നല്‍കിയത്. യുവതിയെ മലയാളിയായ ആണ്‍സുഹൃത്ത് ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. അര്‍ച്ചനയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ശനിയാഴ്ചയാണ് അര്‍ച്ചനയെ കോറമംഗലയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരണംസംഭവിച്ചെന്നായിരുന്നു പോലീസിന്റെ...

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാദ്ധ്യത, ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ (14-03-2023) മുതല്‍ 16-03-2023 വരെ 1.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കാനും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 1. കടല്‍ക്ഷോഭം...

മലയാളിയെ തേടി വീണ്ടും ഭാഗ്യസമ്മാനം,​ യു എ ഇ ലോട്ടറിയിൽ ലഭിച്ചത് രണ്ടു കോടിയിലേറെ രൂപ

യു,​‌എ.ഇ മഹ്സൂസ് ലോട്ടറിയിൽ പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികളുടെ സമ്മാനം. സമ്മാനഘടന പരിഷ്കരിച്ചതിന് പിന്നാലെ നടന്ന നറുക്കെടുലാണ് പ്രവാസി മലയാളിയായ ദിപീഷിന് ഒരു ദശലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്. രണ്ടു കോടിയിലേറെ രൂപയാണ് ദിപീഷിന് ലഭിക്കുക. നറുക്കെടുപ്പിൽ പങ്കെടുത്ത 1056 പേർ ആകെ നേടിയത് 1,​457,​ 500 ദിർഹമാണ്. അതേസമയം ഉയർന്ന സമ്മാനമായ 20...

എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: മമ്മൂട്ടി

കൊച്ചി ∙ തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. ‘‘ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ. 116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തും എന്നാണ് ലോക് പോൾ സര്‍വെ ഫലം. ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദൾ എസിനു 21-27 സീറ്റും മറ്റു പാർട്ടികൾക്കു 4 സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു. കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,000 വോട്ടർമാരെ...

മൂഡംബയലിൽ കോഴിയങ്കം പിടികൂടാനെത്തിയ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി; നൂറോളം പേർക്കെതിരെ കേസ്

മഞ്ചേശ്വരം ∙ കോഴിയങ്കം പിടികൂടാനെത്തിയ പൊലീസിന്റെ ഔദ്യോഗിക കൃത്യനി‍ർവഹണം തടസ്സപ്പെടുത്തിയതിനു സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. മജിബയലിലെ കെ.ജയരാമ (49) കെ.കാർത്തിക് (20) വോർക്കാടി മാത്തിലെ രാമ (35) എന്നിവർക്കും കണ്ടാലറിയാവുന്ന 97 പേർക്കെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂഡംബയൽ ബള്ളംകൂടൽ പാടങ്കരയിൽ കോഴിയങ്കം നടക്കുകയാണെന്ന വിവരത്തെ തുടർന്നെത്തിയ പൊലീസിനു നേരെ...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img