Latest news

അരി സൂക്ഷിച്ചുവയ്ക്കുന്ന പാത്രങ്ങളില്‍ ഇവ കൂടി ഇട്ടുനോക്കൂ; നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ‘ടിപ്സ്’…

ഭക്ഷണസാധനങ്ങള്‍ ഒന്നിച്ച് വാങ്ങിവച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതാണല്ലോ മിക്ക വീടുകളിലെയും രീതി. പച്ചക്കറികള്‍- പഴങ്ങള്‍, മത്സ്യ-മാംസാദികള്‍, പാല്‍ ഇങ്ങനെയുള്ള വിഭവങ്ങള്‍ മാത്രമാണ് ഇടയ്ക്കിടെ വാങ്ങുകയുള്ളൂ. അരി, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, മസാല, എണ്ണ പോലുള്ളവയെല്ലാം വാങ്ങി ദീര്‍ഘനാളത്തേക്ക് സൂക്ഷിക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ വാങ്ങി ദീര്‍ഘനാളത്തേക്ക് സൂക്ഷിക്കുമ്പോള്‍ അവ കേടാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ഇങ്ങനെ അരിയില്‍ കേടുണ്ടാകാൻ...

ബിഗ് ടിക്കറ്റ്: മാര്‍ച്ചിലെ ഭാഗ്യം തുടരുന്നു; ഒരു ലക്ഷം ദിര്‍ഹം നേടി ഇന്ത്യക്കാര്‍

മാര്‍ച്ചിൽ ഓരോ  ആഴ്ച്ചയും മൂന്നു പേര്‍ക്ക് AED 100,000 വീതം നേടാം. ബിഗ് ടിക്കറ്റിന്‍റെ ഈ ആഴ്ച്ചയിലെ ഇ-ഡ്രോയിൽ വിജയികളായത് ന്യൂസിലാൻഡിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ളവരാണ്. ബിജിൻ മധുസൂദനൻ അബു ദാബിയിൽ 12 വര്‍ഷമായി താമസിക്കുകയാണ് ബിജിൻ. അബു ദാബി വിമാനത്താവളത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. എയര്‍പോര്‍ട്ടിൽ നിന്നു തന്നയൊണ് ബിജിൻ ടിക്കറ്റ് എടുത്തത്. 2015 മുതൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ടെന്നും...

തൃശ്ശൂരിൽ നോട്ടം സുരേഷ് ഗോപിയേക്കാൾ അമിത് ഷായ‌ക്ക്, വന്ന് പോയതിന് പിന്നാലെ 50 ലക്ഷം അനുവദിച്ചു

തൃശൂർ: തൃശൂരിന്റെ ശിൽപ്പി ശക്തൻ തമ്പുരാനെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ബി.ജെ.പി. ശക്തൻ തമ്പുരാന് ഉചിതമായ സ്മാരകം ഒരുക്കുന്നതിൽ ഇരുമുന്നണികളുടെയും വീഴ്ച തുറന്നുകാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമാധി സ്ഥലത്ത് അമിത് ഷായെ എത്തിക്കുകയും വിപുലമായ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തത്. സന്ദർശനം കഴിഞ്ഞ് മണിക്കൂറുകൾക്കകം രാജ്യസഭാ എം.പിയും കേരളപ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കറുടെ എം.പി ഫണ്ടിൽ നിന്ന് 50...

കോടതി കയറിയ കേസിൽ ഒത്തുതീർപ്പ് ! എഞ്ചിനീയർക്ക് രണ്ട് ഭാര്യമാർ, ആഴ്ചയിൽ മൂന്ന് ദിവസം വീതം ഓരോരുത്തർക്ക്, ഏഴാം ദിവസം…

ബഹുഭാര്യാത്വം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഒന്നിൽ കൂടുതൽ പങ്കാളികളുള്ളവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ കാണാറുണ്ട്. വിവാഹ ശേഷം പങ്കാളിയ്ക്ക് മറ്റ് ബന്ധങ്ങൾ കണ്ടെത്തുന്നതും, തർക്കം കോടതിയിൽ എത്തുന്നതും ഇപ്പോൾ സാധാരണമാണ്. എന്നാൽ മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ രണ്ട് ഭാര്യമാരുള്ള എഞ്ചിനീയർ വിചിത്രമായ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്കാണ് വിധേയനായത്. മൂന്ന് ദിവസം വീതം ഓരോരുത്തരുടേയും കൂടെ കഴിയാനാണ് പുരുഷനെ...

കണ്ണൂരില്‍ 82 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കാസർകോട് സ്വദേശികളായ രണ്ടുപേർ പിടിയില്‍

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി ഏകദേശം 82 ലക്ഷം രൂപയോളം വിലവരുന്ന 1451 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. കാസർകോട് സ്വദേശികളായ അബ്ദുൾ ലത്തീഫ്, സൽമാൻ ഫാരീസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അബ്ദുൾ...

റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം വാദവും പൂര്‍ത്തിയായി; വിധി പറയുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വാദത്തിന് പിന്നാലെ പ്രതിഭാഗം വാദവും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ വാദംനേരത്തെ പൂര്‍ത്തിയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അന്ന് അഭിഭാഷകര്‍ തമ്മിലുള്ള വാദപ്രതിവാദം നടക്കും. ഇതിന് ശേഷമായിരിക്കും വിധി...

കർണാടകയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും ഉർദു സ്കൂളിനും നേരെ കല്ലേറ്; വാഹനങ്ങൾ തകർത്തു; 15 ഹിന്ദുത്വവാദികൾ അറസ്റ്റിൽ

ബെം​ഗളുരു: കർണാടക ഹാവേരിയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും സ്കൂളിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. ആക്രമണം ചൊവ്വാഴ്ച പ്രദേശത്ത് സംഘർഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി...

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി കടുവകൾ

ധാക്ക: ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ചരിത്രം കുറിച്ച് ബംഗ്ലാദേശ്. മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയാണ് എല്ലാത്തിലും വിജയം നേടി ബംഗ്ലാദേശ് പിടിച്ചടക്കിയത്. ധാക്കയില്‍ നടന്ന മൂന്നാം ടി20യില്‍ 16 റണ്‍സിന് ബംഗ്ലാദേശ് വിജയിച്ചു. ഇതോടെ പരമ്പരയിൽ മുഴുവൻ മത്സരവും ബംഗ്ലാ കടുവകൾ വിജയിച്ചു. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍...

ജോലിയും കൂലിയുമില്ല, ജയിലിൽ പോയി ഫ്രീയായി ഫുഡ് അടിക്കാൻ ശ്രമിച്ച 34കാരന്റെ ആഗ്രഹം ഒടുവിൽ സഫലമായി

ചെന്നൈ : തമിഴ്നാട്ടിലെ ഈറോഡിലെ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും സ്‌ഫോടനമുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് ഈ സ്ഥലങ്ങളിൽ അരിച്ചുപെറുക്കിയ പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ അറസ്റ്റിലായ 34കാരൻ വ്യാജ ബോംബ് ഭീഷണിയുയർത്തിയത് ജയിലിൽ പോകാനുള്ള ആഗ്രഹത്താലാണെന്ന് വെളിപ്പെടുത്തി. സൗജന്യമായി ആഹാരം കഴിച്ച് കഴിയാനാണത്രേ കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാർ ഈ കടുംകൈ...

മൃതദേഹങ്ങൾക്ക് വാങ്ങുന്ന മുണ്ടും ഷർട്ടും ചീപ്പും വരെ അടിച്ചു മാറ്റി വിൽക്കും, കേരളത്തിലെ ഒരു മോർച്ചറിയിൽ നടക്കുന്ന തോന്ന്യാസങ്ങൾ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി മോർച്ചറികളിൽ ആംബുലൻസ് ജീവനക്കാരുടെയും, ഫോട്ടോ ഗ്രാഫർമാരുടെയും പിടിച്ചുപറി. ദുരൂഹ മരണമെങ്കിൽ കഴുത്തറപ്പൻ തുകയാണ് ഇവർ വാങ്ങുന്നത്. വിഹിതം ലഭിക്കുമെന്നതിനാൽ ബന്ധപ്പെട്ടവരും കണ്ണടയ്ക്കുകയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞ് എത്രയും പെട്ടെന്ന് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കുന്നതിന് കാത്തിരിക്കുന്ന ബന്ധുക്കൾ ആവശ്യപ്പെടുന്ന പണം കൊടുക്കുമെന്നതാണ് ഇവർക്ക് വളമാകുന്നത്. പോസ്റ്റുമോർട്ടത്തിന് മൃതദേഹം...
- Advertisement -spot_img

Latest News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...
- Advertisement -spot_img