Latest news

സ്പീക്കറുടെ ഓഫീസിനു മുന്നിൽ അസാധാരണ പ്രതിഷേധം, സംഘർഷം; തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്ന് പരാതി, എ കെ എം അഷ്റഫ് അടക്കം നാലു പ്രതിപക്ഷ എംഎൽഎമാർക്ക് പരിക്കേറ്റെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ‌ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎൽഎമാർ ഉപരോധിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷമുണ്ടായി. ഇതിനിടെ സ്പീക്കർ എ എൻ ഷംസീർ ഓഫ‌ീസിനുള്ളിൽ പ്രവേശിച്ചു. എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടെ കോൺഗ്രസ് എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാച്ച് ആൻഡ്...

മെഡിക്കൽ മിറാക്കിൾ!, ​ഗർഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി ദില്ലി എയിംസ്, പൂർത്തിയാക്കിയത് 90 സെക്കൻഡിൽ

ദില്ലി: ആരോ​ഗ്യരം​ഗത്ത് സുപ്രധാന നേട്ടവുമായി ദില്ലി എയിംസ്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് ദില്ലി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ ശ്രമകരവും വെല്ലവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയയെന്നും കുട്ടി ഇപ്പോൾ സുരക്ഷിതമാണെന്നും ഡോക്ടർമാർ അറിയിച്ചു. നേരത്തെ...

എന്തൊരു ചൂടാണ്, ഒന്ന് കുളിച്ചേക്കാം; വൈറലായി ആന സ്വയം കുളിക്കുന്ന വീഡിയോ

ദിവസത്തിൽ ചില മണിക്കൂറുകളെങ്കിലും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യാത്തവരായി ആരും കാണില്ല. എത്രമാത്രം വീഡിയോയാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വരുന്നത് അല്ലേ? അതിൽ തന്നെ ഏറ്റവും ആരാധകരുള്ള ഒന്നാണ് മൃ​ഗങ്ങളുടെ വീഡിയോ. അതിപ്പോൾ പൂച്ചയായാലും ശരി ആനയായാലും ശരി വീഡിയോ ക്യൂട്ടോ ഫണ്ണിയോ ആണോ കാണാൻ ഇഷ്ടം പോലെ ആൾക്കാരുണ്ടാവും. അതുപോലെ ഒരു വീഡിയോ...

കഞ്ചാവ് വലിച്ചതിന് 1 ദിവസം, ജില്ലയിലെ 5 സ്റ്റേഷനിലായി 23 പേർ അറസ്റ്റിൽ

കാസർകോട്: ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് വലിച്ചതിന് ഒരു ദിവസം മാത്രം അകത്തായത് 23 പേർ. മഞ്ചേശ്വരം, കുമ്പള, കാസർകോട്, വിദ്യാനഗർ, ബദിയടുക്ക സ്റ്റേഷനുകളിലാണ് കഴിഞ്ഞ ഞായറാഴ്ച ഇത്രയും പേ‍ർക്കെതിരെ കേസെടുത്തത്. ഇതിനു പുറമേ ബേക്കൽ സ്റ്റേഷനിൽ ശനിയാഴ്ച പത്തിലേറെ കേസുകളാണ് റജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരം 8, കുമ്പള 4, ബദിയടുക്ക 3,...

യൂസഫലിയുടെ മൊഴി: നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി / ദുബായ് ∙ വടക്കാ‍ഞ്ചേരി ലൈഫ് മിഷൻ കമ്മിഷൻ കള്ളപ്പണ ഇടപാട്, നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കള്ളപ്പണ ഇടപാട് കേസുകളിൽ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി. കേസുമായി ബന്ധപ്പെട്ടു മൊഴി നൽകാൻ ഈ മാസം ഒന്നിനും 8നും ഇഡി നോട്ടിസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു....

ഫർസി സ്റ്റൈൽ! ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ -വീഡിയോ

ദില്ലി: ​ഗുരു​ഗ്രാമിൽ ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ  റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വലിച്ചെറിയുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസ് അറിഞ്ഞത്. ഈ‌‌യടുത്ത്  ഷാഹിദ് കപൂർ നായകനായി അഭിനയിച്ച ഫർസി എന്ന വെബ്സീരിസിൽ സമാനമായ രം​ഗമുണ്ടായിരുന്നു. ഒരാൾ കാർ ഓടിക്കുകയും  മറ്റൊരാൾ വാഹനത്തിന്റെ ഡിക്കിയിൽ നിന്ന്...

വരനെക്കുറിച്ചറിയാൻ വധു പൊലീസ് സ്റ്റേഷനിൽ; വിവരങ്ങളറിഞ്ഞ് കുടുംബം ഞെട്ടി: വൈറലായതു കാസർകോട് നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ പ്രസംഗം

കാസർകോട്: പ്രതിശ്രുധ വരനെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കാനെത്തിയ പെൺകുട്ടി പൊലീസിൽ നിന്നുള്ള വിവരം കേട്ട് ഞെട്ടി. താൻ വിവാഹം കഴിക്കാൻ പോകുന്ന ആൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസിൽ പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പൊലീസിനു നന്ദിയും പറഞ്ഞാണ് പെൺകുട്ടി മടങ്ങിയത്. ഈ സംഭവ കഥ വെളിപ്പെടുത്തി നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എ.മാത്യു...

ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍…

ആരോഗ്യകരവും ആസ്വാദ്യകരവുമായ ലൈംഗികത എപ്പോഴും ശാരീരികാരോഗ്യത്തെ മാത്രമല്ല- വ്യക്തികളുടെ മാനസികാരോഗ്യത്തെയും നേരിട്ട് സ്വാധീനിക്കുന്നതാണ്. അതിനാല്‍ തന്നെ ലൈംഗികജീവിതത്തിന് എപ്പോഴും പ്രാധാന്യം നല്‍കുക തന്നെ വേണം. ലൈംഗികജീവിതത്തെ നമ്മുടെ നിത്യേനയുള്ള പല കാര്യങ്ങളും സ്വാധീനിക്കാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം, ഉറക്കം, വ്യായാമം, മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) എന്നിവയെല്ലാം ഇവയില്‍ ചിലതാണ്. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതോ പരിഷ്കരിക്കുന്നതോ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും...

സുരക്ഷാ ഭീഷണി; ഫോണുകളിലെ പ്രീ ഇന്‍സ്റ്റാള്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സർക്കാർ; കേന്ദ്രം നിയമ നിര്‍മാണത്തിന്

ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രീ ഇന്‍സ്റ്റാള്‍ ആപ്പുകള്‍ നീക്കം ചെയ്യുക, പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ സുരക്ഷാ നിയമങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇത്തരം പ്രീ ഇന്‍സ്റ്റാള്‍ ആപ്പുകള്‍ രാജ്യത്തിന്റെ സുരക്ഷ്‌ക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ...

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായ ശേഷം ഇത് സംബന്ധിച്ചുള്ള തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് കുവൈത്ത് ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസികള്‍ക്ക് ഡ്രൈവിങ്...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img