Latest news

ചിലരെ തിരഞ്ഞ് പിടിച്ച് കൊതുക് കുത്തുന്നു, കാരണം കണ്ടെത്തി ഗവേഷകർ

കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഈ കൊതുക് എന്താ എന്നെ മാത്രം കടിക്കുന്നതെന്ന ചോദ്യം കേള്‍ക്കാത്തവരുണ്ടാവില്ല. ഇഷ്ടമുള്ളവരെ തിരഞ്ഞ് പിടിച്ച് കൊതുക് കുത്തുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിന്‍ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. മനുഷ്യരില്‍ നിന്നും വരുന്ന പ്രത്യേകതരം മണങ്ങളാണ് കൊതുകിനെ ആകര്‍ഷിക്കുന്നതെന്നാണ് കണ്ടെത്തല്‍. 'കൊതുക് ഇഷ്ടപ്പെടുന്ന മണങ്ങളെ തിരിച്ചറിയുകയെന്നതാണ് നിര്‍ണായകം. അങ്ങനെ ചെയ്താല്‍...

ഉറക്കത്തില്‍ നിന്ന് വിളിക്കുമ്പോള്‍ ‘ഒരഞ്ച് മിനുറ്റ് കൂടി’ എന്ന് പറയുന്നവരാണോ നിങ്ങള്‍?

സുഖകരമായ, നീണ്ട നേരത്തെ ഉറക്കം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആവശ്യത്തിന് തണുപ്പും കാറ്റും ഇരുട്ടുമെല്ലാം അകമ്പടിക്കുണ്ടെങ്കില്‍ ശാന്തമായ ഉറക്കത്തിന് പിന്നെ വേറൊന്നും വേണ്ട. പുതച്ചുമൂടി ശല്യങ്ങളൊന്നുമില്ലാതെ ഉറങ്ങിയാല്‍ മാത്രം മതി. ഈ ഉറക്കത്തില്‍ നിന്നും മറ്റാരെങ്കിലും വിളിച്ചുണര്‍ത്തുകയോ, അലാം അടിക്കുകയോ എല്ലാം ചെയ്താല്‍ 'ഒരഞ്ച് മിനുറ്റ് കൂടി...' എന്നോ 'ഇത്തിരി നേരം കൂടി...' എന്നോ പറയുന്നവരാണോ നിങ്ങള്‍? എങ്കില്‍...

ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, മൃതദേഹത്തിൽ കല്ലുകൊണ്ട് ഇടിച്ചു, ഞെട്ടിക്കുന്ന കൊലപാതകം മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പ്രദേശത്തെ കോര്‍പ്പറേഷൻ അംഗം കൂടിയായ  വിജയ് ടാഡ് ആണ് കൊല്ലപ്പെട്ടത്. ജാട്ടിലെ സംഗോള റോഡിൽ അൽഫോൻസോ സ്‌കൂളിന് സമീപം വച്ച് ടാഡിന്റെ കാർ അജ്ഞാതര്‍ ആക്രമിക്കുകയുന്നു. അപ്രതീക്ഷതമായെത്തിയ അക്രമികൾ അദ്ദേഹത്തിന്  നേരെ വെടിയുതിർത്തു. പിന്നാലെ വിജയ് മരിക്കുകയായിരുന്നു.  വെടിയുതിര്‍ത്തതിന് പിന്നാലെ...

വേനലില്‍ തണുപ്പ് കിട്ടാനും ഒപ്പം സ്കിൻ ഭംഗിയാക്കാനും തണ്ണിമത്തൻ ഇങ്ങനെ തയ്യാറാക്കി കഴിക്കൂ…

വേനലില്‍ കൊടിയ ചൂടില്‍ ഏറ്റവുമധികം പേര്‍ കഴിക്കാനിഷ്ടപ്പെടുന്നൊരു പഴമാണ് തണ്ണിമത്തൻ. വേനലാകുമ്പോള്‍ തണ്ണിമത്തന്‍റെ വരവും കച്ചവടവും കുത്തനെ ഉയരാറുമുണ്ട്. തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചൂടുള്ള അന്തരീക്ഷത്തില്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കാതിരിക്കാനും, ശരീരത്തെ തണുപ്പിച്ച് നിര്‍ത്താനുമെല്ലാം ഇത് സഹായിക്കുന്നു. എന്ന് മാത്രമല്ല, കലോറി വളരെ കുറവേ അടങ്ങിയിട്ടുള്ളൂ...

മതസ്പര്‍ധ വള‍ര്‍ത്തി സംഘര്‍ഷത്തിന് പദ്ധതിയിട്ടു; പി.എഫ്.ഐ കേസിൽ കുറ്റപത്രം നൽകി എൻഐഎ

കൊച്ചി: പോപ്പുലർഫ്രണ്ട് കേസിൽ എൻഐഎ കുറ്റപത്രം നൽകി. കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലാണ് അന്തിമ റിപ്പോർട്ട് നൽകിയത്. കൊച്ചി എൻഐഎ കോടതിയിലാണ് സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരാണുള്ളത്. ഇതരമതസ്ഥർക്കെതിരെ ഗൂഡാലോചന നടത്തി. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ...

അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കണം; ജനങ്ങളുടെ പിന്തുണ തേടി ഗഡ്കരി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ള പെട്രോള്‍ ഡീസല്‍ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ പിന്തുണ തേടി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ആളുകള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളോ വാങ്ങണമെന്ന നിര്‍ദേശമാണ് ഗഡ്കരി മുന്നോട്ടുവെച്ചിരിക്കുന്നത്. ‘അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ...

സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോയ്ക്ക് 1.5 ലക്ഷം രൂപ പ്രതിഫലം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1.1 കോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. വിവിധ കേസുകളിലായി താമരശ്ശേരി രായരുകണ്ടി റാഷിക് (27), മലപ്പുറം അരീക്കോട് പാമ്പോടന്‍ മുനീര്‍ (27), വടകര മാദലന്‍ സെര്‍ബീല്‍ (26) എന്നിവരാണ് പിടിയിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നാണ് റാഷിക് കോഴിക്കോട്ടെത്തിയത്. ഇയാളില്‍നിന്ന് 1066...

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; 43,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ആദ്യമായി 43,000 കടന്നു. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 43,000 കടന്നത്. 43,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില...

600 മദ്രസകൾ പൂട്ടി, മുഴുവനായും പൂട്ടണമെന്ന് കരുതുന്നു; അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ

ബെം​ഗളൂരു: മദ്രസകൾ ആവശ്യമില്ലെന്നും 600 മദ്രസകൾ താൻ പൂട്ടിയെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെൽ​ഗാവിയിലെ ശിവജി മഹാരാജ് ​ഗാർഡനിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹിമന്ദ ബിശ്വ ശർമ്മ. ബം​ഗ്ലാദേശിൽ നിന്നും ആളുകൾ അസമിലേക്ക് വരികയാണെന്നും അവരവിടെ മദ്രസകൾ നിർമ്മിക്കുകയാണെന്നും ഹിമന്ദ ബിശ്വ ശർമ്മ പറയുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്...

മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് മരണം, ഈ മാസം ഇത് നാലാമത്തെ അപകടം

മലപ്പുറം : വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img