Latest news

റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിക്കുന്നത് എപ്പോഴൊക്കെ?, ആ രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് സിറാജ്-വീഡിയോ

മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് നഷ്ടമായി. തന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഹെഡിനെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജാണ് ഓസ്ട്രേലിയക്ക് ആദ്യ തിരിച്ചടി നല്‍കിയത്. വിക്കറ്റെടുത്തശേഷം സിറാജ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച് ഉയര്‍ന്നു ചാടി വിക്കറ്റ് ആഘോഷിക്കുകയും ചെയ്തത്. പിന്നീട്...

അവന് ഇനി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല, ലോകകപ്പിലും ഉണ്ടാകില്ല; ഏകദിനത്തില്‍ ആ ഇന്ത്യന്‍ താരത്തിന്റെ സമയം കഴിഞ്ഞെന്ന് വസീം ജാഫര്‍

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഏറെ നിര്‍ണായകമാകുമെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററായ സൂര്യകുമാറിന് ഏകദിനത്തില്‍ ആ ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഫോര്‍മാറ്റില്‍ ഒരു വര്‍ഷത്തിലേറെയായി ടീം മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതുവരെ...

‘നിലവിലെ ഏകദിന ഫോര്‍മാറ്റ് ഏറെ വിരസം’; വമ്പനൊരു മാറ്റം നിര്‍ദ്ദേശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

നിലവിലെ ഏകദിന ഫോര്‍മാറ്റ് വിരസമായി മാറിയെന്ന് തുറന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതിന്റെ കാരണവും എവിടെയാണ് മാറ്റം വരുത്തേണ്ടതെന്നും സച്ചിന്‍ വിശദീകരിച്ചു. നിലവിലെ ഏകദിന ഫോര്‍മാറ്റ് ഏറെ വിരസത തോന്നിപ്പിക്കുന്നതാണ്. നിലവില്‍ ഒരു ഇന്നിംഗ്സില്‍ രണ്ട് ന്യൂബോളുകളാണുള്ളത്. രണ്ട് ന്യൂബോള്‍ ലഭിക്കുന്നതോടെ റിവേഴ്സ് സ്വിംഗ് ഒഴിവാകും. മത്സരം 40ാം ഓവറിലെത്തുമ്പോഴും പന്ത് 20...

‘ലീഗ് പിന്തുണയില്ലെങ്കില്‍ രാഹുലും തോല്‍ക്കും’; യുഡിഎഫില്‍ ഒറ്റയ്ക്ക് ജയിക്കാനാകുക ലീഗിന് മാത്രമെന്ന് എം വി ഗോവിന്ദന്‍

യുഡിഎഫിലെ പ്രധാന പാര്‍ട്ടി മുസ്ലീം ലീഗാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്നണിയില്‍ ഒറ്റയ്ക്ക് ജയിക്കാവുന്ന പാര്‍ട്ടി ലീഗ് മാത്രമാണെന്നും, അവരുടെ പിന്തുണയില്ലാതെ മത്സരിച്ചാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി പോലും ജയിക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥ സമാപനത്തോടനുബന്ധിച്ച് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എം വി...

കൊവിഡ് പരത്തിയത് ഈ ജീവികൾ,​ പുതിയ റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര ഗവേഷകർ,​ വൈറസുമായി ബന്ധപ്പെട്ട ജനിതക വിവരങ്ങൾ ലഭിച്ചെന്ന് പഠനം

ബീജിംഗ്: കൊവിഡ് 19 മഹാമാരിയുടെ ഉത്ഭവ സിദ്ധാന്തങ്ങളിലേക്ക് പുതിയ ഒരു റിപ്പോർട്ട് കൂടി. വുഹാനിലെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂൺ നായകളിൽ നിന്നാണ് കൊവിഡ് വൈറസ് പടർന്നതെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസിനെയും മാർക്കറ്റിലുണ്ടായിരുന്ന റാക്കൂൺ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകർ അവകാശപ്പെട്ടു. വവ്വാലിൽ നിന്ന്...

തടവുകാരുമായി ലൈംഗിക ബന്ധം; ബ്രിട്ടനിൽ 18 വനിതാ ജയിൽ ഉദ്യോഗസ്ഥർ പുറത്ത്

ലണ്ടൻ ∙ ജയിലറകൾ ‘മണിയറ’യാക്കിയ 18 വനിതാ ജീവനക്കാരെ ബ്രിട്ടനിൽ ജോലിയിൽനിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. തടവുകാരുമായി ലൈംഗിക ബന്ധം പുലർത്തിയ വനിതാ ജീവനക്കാർ ഉൾപ്പെടെ 18 പേരെയാണ്, ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെർവിനിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ഇതിൽ മൂന്നു പേരെ ജയിലിലടച്ചതായും സംഭവം പുറത്തുകൊണ്ടുവന്ന ‘മിറർ’ റിപ്പോർട്ട് ചെയ്തു. 2019...

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; 44,000 കടന്നു, സര്‍വകാല റെക്കോര്‍ഡ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇന്നവെ പവന്‍ വില 200 രൂപ വര്‍ധിച്ചതോടെ 43,000 കടന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു പവന്‍...

കെ.എസ് ഹംസയെ മുസ്‌ലിം ലീഗിൽനിന്ന് പുറത്താക്കി

കോഴിക്കോട്: മുസ്‌ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതിയുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. അച്ചടക്ക സമിതിയുടെ ശുപാർശയിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തത്. പ്രവർത്തക സമിതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എസ്...

ദിൽദു ഖുർആൻ മനപ്പാഠമാക്കിയിരിക്കുന്നു; ഞങ്ങളുടെ കുടുംബത്തിലെ പുതിയ ഹാഫിള്; സാദിക്കലി തങ്ങൾ

സഹോദരന്റെ മകൻ ദിൽദു ഖുർആൻ മനപ്പാഠമാക്കിയിരിക്കുന്നു, ഞങ്ങളുടെ കുടുംബത്തിലെ പുതിയ ഹാഫിളെന്ന് പരിചയപ്പെടുത്തി സാദിക്കലി ശിഹാബ് തങ്ങൾ. ഇത് ദിൽദു. സയ്യിദ് അലി ദിൽദാർ ശിഹാബ്, ഞങ്ങളുടെ കുടുംബത്തിലെ പുതിയ ഹാഫിള്. ബഷീറലി ശിഹാബിന്റെ മകനാണ്. എല്ലാവരുടെയും പ്രാർത്ഥനനകളുണ്ടാവണമെന്ന് സാദിക്കലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. സഹോദരൻ സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളുടെ മകൻ...

ബ്രഹ്മപുരം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് നൂറ് കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബൂണൽ. കോർപറേഷൻ പിഴ തുക ചീഫ് സെക്രട്ടറിക്ക് അടയ്ക്കണം. സംസ്ഥാന സർക്കാറിനും കോർപറേഷനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ട്രൈബൂണൽ വ്യക്തമാക്കി. തുക തീപ്പിടുത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്നാണ് ദേശീയ...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img