ക്ലാസ് മുറിയില്‍ കുറച്ച് വിദ്യാർത്ഥികള്‍ ബെഞ്ചും ഡെസ്‌കും നശിപ്പിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളെയും വിഡിയോയില്‍ കാണാം. കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന അവകാശവാദത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ലാസ്സ് മുറിയിലെ ബെഞ്ചും ഡെസ്‌കും ഉൾപ്പടെയുള്ളവ വടി ഉപയോഗിച്ച് അടിച്ചു തകർക്കുന്ന സ്‌കൂൾ കുട്ടികളാണ് വിഡിയോയിലുള്ളത്.
എവിടെയാണ് സംഭവമുണ്ടായതെന്ന് പറയാതെയാണ് ഇത്...
മംഗളൂരു: 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പിതാവ് മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ച് മാസത്തെ ആദ്യ 15 ദിവസത്തിനുള്ളില്‍ 90.67 ലക്ഷം രൂപ വിലമതിക്കുന്ന 1606 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഒരു യാത്രക്കാരന്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അരയില്‍ ബെല്‍റ്റ്...
അഹമ്മദാബാദ്: കാമുകിയെ ഭർത്താവിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ കോടതിയെ സമീപിച്ച് യുവാവ്. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സംഭവം. യുവതിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും യുവതിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണമെന്നുമാണ് യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ, യുവാവിന്റെ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി 5000 രൂപ പിഴ വിധിച്ചു.
യുവതിയുമായി താനുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു.
അവളുടെ ഇഷ്ടത്തിന്...
കോഴിക്കോട്: മുസ്ലിം ലീഗിൽ ഇനി മുതൽ ഉന്നാതാധികാര സമിതി ഉണ്ടാകില്ല. പകരം 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് നിലവിൽ വരും. അതില്‍ ഏഴ് അംഗങ്ങള്‍ സ്ഥിരം ക്ഷണിതാക്കളായിരിക്കും. നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പേര് ഉയര്‍ന്ന് വന്ന എംകെ മുനീര്‍ 26 അംഗ സെക്രട്ടറിയേറ്റിലെ അംഗമായി മാറും.
കൂടാതെ 19 അംഗ സംസ്ഥാന ഭാരവാഹികളടങ്ങിയ സമിതിയും,...
സീസണൽ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം കടന്നു വരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാനാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പനി പോലെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലേക്ക് കോവിഡ് മാറുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
'സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ്-19...
കാഞ്ഞങ്ങാട്: പ്രതിശ്രുതവധുവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ഷംസുദ്ദീന്റെയും മിസ്‌രിയയുടെയും മകള്‍ ഫാത്തിമ(18)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഫാത്തിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിതാവ് ഷംസുദ്ദീന്‍ കോവിഡ് ബാധിച്ച് രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: സഫീദ, മുഹമ്മദ്, മൂസക്കുഞ്ഞി, നിസാം. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പട്ന: റമസാൻ നോമ്പുകാലയളവിൽ മുസ്ലിം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവുമായി ബിഹാർ സർക്കാർ. റമസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ ജോലിക്കെത്തിയാൽ ഒരു മണിക്കൂർ മുന്നേ വീട്ടിലേക്ക് മടങ്ങാമെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മുസ്ലീം ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യം കണക്കിലെടുത്ത്, റമസാൻ മാസത്തിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ വരാനും നിശ്ചിത സമയത്തിന്...
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ...
മംഗളൂരു: അതിനൂതനവും വ്യത്യസ്തവുമായ മാർഗ്ഗങ്ങളിലൂടെ മംഗളൂരു വിമാനത്താവളം വഴി കടത്തിയ 1.08 കോടി രൂപയുടെ സ്വർണം പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ഫെബ്രുവരി മാസം 16മുതൽ 28 വരെയുള്ള കാലയളവിലാണ് ഇത്രയും സ്വർണം പിടികൂടിയത്.
കടത്തുന്നതിനായി സ്വീകരിച്ച വിവിധ കടത്ത് രീതികളുടെ പടങ്ങൾ സഹിതമാണ് കസ്റ്റംസ് അധികൃതർ വാർത്താ കുറിപ്പ് പുറത്തിറക്കിയത്. വസ്ത്രങ്ങൾ, പല്ലിെൻറ പോടുകൾ,...
മുംബൈ: ഇന്ത്യന്‍ ടീമിലെ ഏറ്റവും ശാരീരിക്ഷമതയുള്ള കളിക്കാരനാരാണെന്ന് ചോദിച്ചാല്‍ കുറക്കോലമായി ആരാധകര്‍ക്ക് വിരാട് കോലി എന്ന ഒറ്റ ഉത്തരമേ ഉണ്ടാവു. 34-ാം വയസിലും ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ കോലിയെ വെല്ലാന്‍ യുവതാരങ്ങള്‍ക്ക് പോലും കഴിയില്ലെന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും തെളിയിച്ചു. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിംഗില്‍ കോലിയുടെ വേഗം ആരാധകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.
ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ...
കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അഞ്ച്...