അവന് ഇനി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല, ലോകകപ്പിലും ഉണ്ടാകില്ല; ഏകദിനത്തില്‍ ആ ഇന്ത്യന്‍ താരത്തിന്റെ സമയം കഴിഞ്ഞെന്ന് വസീം ജാഫര്‍

0
245

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഏറെ നിര്‍ണായകമാകുമെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററായ സൂര്യകുമാറിന് ഏകദിനത്തില്‍ ആ ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ ഫോര്‍മാറ്റില്‍ ഒരു വര്‍ഷത്തിലേറെയായി ടീം മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ താരം പരാജയപ്പെട്ടു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയ ജാഫര്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ സൂര്യ എന്നേക്കുമായി ഏകദിന ഫോര്‍മാറ്റില്‍നിന്ന് പുറത്താകുമെന്ന് പറഞ്ഞു.

ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ സൂര്യകുമാര്‍ യാദവിന് ലോകകപ്പിലെ സ്ഥാനം നഷ്ടമാകും. അവന് ഇനി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. അതിനാല്‍ ലോകകപ്പ് ടീമിലേക്കുള്ള താരത്തിന്റെ തിരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന രണ്ട് കളികള്‍ ഏറെ നിര്‍ണായകമാകും- ജാഫര്‍ പറഞ്ഞു.

ശ്രേയസ് അയ്യരുടെ പരിക്കാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 4-ാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സൂര്യയ്ക്ക് അവസരം ഒരുക്കിയത്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മുന്നില്‍ താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here