Latest news

കാനഡയിലെ മുസ്ലീം പള്ളിയിലുണ്ടായിരുന്ന വിശ്വാസികളെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചു; ഇന്ത്യന്‍ വംശജന്‍ ശരണ്‍ കരുണാകരന്‍ അറസ്റ്റില്‍

കാനഡയില്‍ മുസ്ലിം പള്ളിയിലേക്ക് വാഹനം ഇടിച്ചു കയറ്റി ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജന്‍ ശരണ്‍ കരുണാകരന്‍ അറസ്റ്റില്‍. പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കാനെത്തിയവരെ വാഹനമിടിപ്പിച്ച് ആക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. കാനഡയിലെ ഒന്റാരിയോയിലെ മാര്‍ഖാമിലാണ് സംഭവം നടന്നത്. വിശ്വാസികള്‍ക്ക് നേരെ ശരണ്‍ വംശീയ അധിക്ഷേപം നടത്തിയെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. മുസ്ലീം പള്ളിയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ...

കാസർകോട് കാഞ്ഞങ്ങാട്ട് ഗുഡ്സ് ട്രെയിനിന് നേരെ കല്ലേറ്

കാസർകോഡ്: കാസർകോട് കാഞ്ഞങ്ങാട്ട് ഗുഡ്സ് ട്രെയിനിന് നേരെ കല്ലേറ്. മംഗലാപുരത്തു നിന്നു വളവട്ടണത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. കുശാൽ നഗർ റെയിൽവെ ഗെയിറ്റിനും കാഞ്ഞങ്ങാട് സൗത്തിനും ഇടയിൽ വെച്ചാണ് സംഭവം. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.

ഉപ്പളയിൽ കഞ്ചാവ് വലിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഉപ്പള: ബംഗളൂരുവിലേക്കുള്ള യാത്ര പൊലിപ്പിക്കാനായി കഞ്ചാവ് വലിക്കുന്നതിനിടെ കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അഖില്‍ രാജ് (23), ആദര്‍ശ് ലാല്‍ (24), ബി. അഖില്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന...

ഗൂഗിൾ പേയിൽ ഉപഭോക്താക്കൾക്ക് ഫ്രീയായി ലഭിച്ചത് 88,000 രൂപ വരെ

ന്യൂയോർക്ക്: ഗൂഗിൾ പേ വഴി പലപ്പോഴും പല ഉപയോക്താക്കൾക്കും അബദ്ധം പറ്റാറുണ്ട്. തെറ്റായ ജിപേ നമ്പറിലേക്കൊക്കെ പലരും അബദ്ധവശാൽ പണം അയക്കാറുണ്ട്. എന്നാൽ ഇത്തവണ അബദ്ധം പറ്റിയിരിക്കുന്നത് ഗൂഗിൾ പേയ്ക്കാണ്. അബദ്ധവശാൽ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അയച്ചത് 10 മുതൽ 11,000 വരെ ഡോളറാണ്. അതായത് ഏകദേശം 88,000 രൂപ വരെ. സംഭവം ഇന്ത്യയിലില്ല അങ്ങ്...

രാജ്യം ചുട്ടു പൊള്ളും; അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ് മുന്നറിയിപ്പ്. ക്രമേണയുള്ള താപനില വര്‍ധന രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും അനുഭവപ്പെടും. എന്നാല്‍, വടക്കുകിഴക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയും സാധാരണ നിലയിലായിരിക്കും. മധ്യപ്രദേശ്,...

തയ്യാറെടുക്കുന്നത് 18 രാജ്യങ്ങൾ; ആഗോള കറൻസിയാകാൻ ഇന്ത്യൻ രൂപ

ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്.  ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ...

ഒടുവിൽ ശിഹാബ് ചോറ്റൂർ സൗദി മണ്ണിൽ; അടുത്ത ലക്ഷ്യം പുണ്യ മദീന

ദമാം: കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ സൗദി മണ്ണിലെത്തി. വിവിധ രാജ്യങ്ങളിലൂടെ കടന്ന് ഒടുവിൽ കുവൈത് പിന്നിട്ടാണ് സൗദിക്കകത്തേക്ക് പ്രവേശിച്ചത്. ഇറാഖിൽ നിന്ന് കുവൈത്തിലെത്തിയ ശിഹാബ് ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ശേഷമാണ് ആഗ്രഹ സഫലീകരണത്തിന്റെ പ്രധാന ചുവടു വെപ്പായി സൗദിയുടെ മണ്ണിൽ കാലു കുത്തിയത്. കേരളത്തിൽ നിന്ന് നടന്നകന്ന്...

മന്ത്രിമാരുടെ അദാലത്തിന് അപേക്ഷിക്കണോ?, സര്‍വീസ് ചാര്‍ജ് 20 രൂപ; പ്രിന്റിനും സ്‌കാനിനും പേജിന് മൂന്ന് രൂപ, ഉത്തരവ്

തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര അദാലത്തിന് അപേക്ഷിക്കാന്‍ 20 രൂപ ഫീസ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാനാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ...

‘ഒരു കുടുംബത്തിൽനിന്ന് അന്നം തേടിപ്പോയ രണ്ടുപേരുടെ മൃതദേഹങ്ങൾ ഒരേദിവസം വന്നെത്തുന്ന അവസ്ഥ’; കരളലിയിക്കുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

കോഴിക്കോട്: അമ്മാവനും മരുമകനും ഗൾഫിൽ ഒരേദിവസം മരിച്ച അനുഭവം പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി. ഒരേ മുറിയിൽ താമസിച്ചിരുന്നവരാണ് ഇരുവരും. രാത്രി ഉറങ്ങാൻ കിടന്ന അമ്മാവൻ ഉറക്കത്തിൽ മരിച്ചു. മരണാനന്തര നടപടിക്രമങ്ങൾ നടത്തുന്നതിനിടെ മരുമകനും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. ഇതിൽ രണ്ട് പേര്...

ഗൂഗിള്‍പേയുടെ ചെറിയൊരു ‘കൈയ്യബദ്ധം’ ; ഉപയോക്താക്കള്‍ക്ക് കിട്ടിയത് 80000 രൂപ വരെ, നിങ്ങള്‍ക്ക് കിട്ടിയോ?

യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ നാം പലപ്പോഴും ഉപയോഗിക്കുന്ന പേയ്‌മെന്റ് ആപ്പാണ് ഗൂഗിള്‍പേ. സേവനത്തോടൊപ്പം റിവാര്‍ഡുകളും ക്യാഷ്ബാക്കും മറ്റും തന്ന് ഗൂഗിള്‍പേ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാറുമുണ്ട്. അതേസമം, ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ചെറിയൊരു കൈയ്യബദ്ധമോ അശ്രദ്ധയോ കാരണം ചിലപ്പോള്‍ പണം നഷ്ടപ്പെടാറുണ്ട്. പലര്‍ക്കും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടാവാം. പലപ്പോഴും പണിമുടക്കിയ സന്ദര്‍ഭങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ റിവാര്‍ഡായിട്ടല്ലാതെ ഉപഭോക്താക്കളുടെ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img