നോയിഡ: ദില്ലിയില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തി ബാഗിനുള്ളില്‍ ഒളിപ്പിച്ച് അയല്‍വാസിയായ യുവാവ്. നോയിഡയിലാണ് ക്രൂര കൊലപാതകം നടന്നത്. രണ്ടു ദിവസം മുന്‍പ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ നിന്നാണ് കണ്ടെത്തി. രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കായുള്ള തെരച്ചിലില്‍ പൊലീസിനൊപ്പം സഹായിയായി രാഘവേന്ദ്രയും ഉണ്ടായിരുന്നു....
മംഗളൂരു : വാഹനമോഷണ കേസുകളിൽ പ്രതിയായ മലയാളിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കോട്ടെക്കാറിലെ മരമില്ലിനരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ കാസർകോട് സ്വദേശി അഹമ്മദ് റംസാനെയാണ് (26) ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി മൂന്നിനാണ് വാഹനമോഷണം നടന്നത്. വാഹന ഉടമയായ മുഹമ്മദ് ഷരീഫ് ഉള്ളാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട്, ബെൽത്തങ്ങാടി,...
ദില്ലി: 2001ല്‍ മുസ്ലീംലീഗ് യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് ലീഗ് മുന്നണി വിടാനൊരുങ്ങിയത്. എല്‍ഡിഎഫിലേക്ക് പോകാനായിരുന്ന നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ്, യുഡിഎഫില്‍ ഉറച്ചുനിന്നതെന്നാണ് ഗുലാംനബി ആസാദിന്റെ അവകാശവാദം. ആസാദ് എന്ന പേരിലിറക്കിയ ആത്മകഥയിലാണ് ലീഗ് യുഡിഎഫ് വിടാന്‍...
വിവാഹത്തിന്റെ വേദിയിൽ നിന്നുള്ള വീഡിയോകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ പലതരത്തിലുള്ള വീഡിയോകളും ഉണ്ടാകാറുണ്ട്. ക്യൂട്ടായതും രസകരമായതും അബദ്ധങ്ങളുടേതും ഒക്കെ. എന്നാൽ, അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വിവാഹവേദിയിൽ വച്ച് വധു ഒരു തോക്കെടുത്ത് വെടിയുതിർക്കുന്നതാണ് വീഡിയോയിൽ.
ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ വധുവിനെ...
റിയാദ്: ഒരിടവേളയ്ക്ക് ശേഷം കോവിഡ്19 പടരുന്ന സാഹചര്യത്തിൽ മുൻ കരുതലുമായി സഊദി ഭരണകൂടം. പ്രതിരോധ കുത്തിവയ്പ്പിന്റെ റീ ആക്ടിവേഷൻ ഡോസ് പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. മുമ്പത്തെ ഡോസ് എടുത്ത് രണ്ടു മാസമോ അതിൽ കൂടുതലോ കഴിഞ്ഞവരാണ് റീ ആക്ടിവേഷൻ ഡോസ് അതായത് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.
12 വയസോ അതിൽ കൂടുതലോ...
ആവശ്യമില്ലാത്ത വ്യാജപ്രചാരണങ്ങൾ വ്യക്തികൾക്ക് എതിരെ നടക്കുന്നത് വലിയ സാമൂഹിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കാറുള്ളത്. സെലിബ്രിറ്റികളെ കുറിച്ച് മാത്രമല്ല, സാധാരണക്കാരെ കുറിച്ചും അവരവരുടെ നാടുകളിൽ അപവാദ പ്രചരങ്ങൾ നടക്കുന്നത് വലിയ മാനസിക വിഷമമാണ് സൃഷ്ടിക്കുന്നത്.
ഇത്തരത്തിൽ തന്നെ കുറിച്ച് അപവാദ പ്രചരണം നടത്തുന്നവർക്ക് എതിരെ പരസ്യമായി മൈക്ക് കെട്ടി വെല്ലുവിളി നടത്തിയിരിക്കുകയാണ് ഒരു യുവാവ്. നാട്ടുകാരോടായി മൈക്ക് എടുത്ത്...
ലോകത്തിലെ ഏറ്റവും വിലയേറിയ നമ്പർപ്ലേറ്റ് ഇനിമുതൽ ദുബായിയിൽ. 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് തുക സമാഹരിക്കുന്നതിന് യു.എ.ഇയില്‍ നടത്തിയ 'മോസ്റ്റ് നോബിള്‍ നമ്പേഴ്‌സ്' എന്ന ചാരിറ്റി ലേലത്തിലാണ് റെക്കോർഡ് തുകക്ക് നമ്പർ ലേലത്തിൽപ്പോയത്. ചാരിറ്റി ലേലത്തില്‍ വി.ഐ.പി കാര്‍ നമ്പര്‍ പ്ലേറ്റ് 'P 7' ആണ് 55 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 122.6 കോടി...
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചെലവാക്കിയത് 12.93 ലക്ഷം രൂപ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്സ് പ്രവൃത്തികളെന്തൊക്കെ എന്ന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പൊതുമരാമത്ത്...
ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയയെടുത്തു....
ഉപ്പള: ഉപ്പളയും മഞ്ചേശ്വരവും മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുന്നു. കര്‍ണാടകയില്‍ നിന്ന് ഉപ്പളയിലേക്ക് ഓട്ടോയില്‍ കടത്തികൊണ്ടു വന്ന രണ്ടര ഗ്രാം എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് പേരെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ ബി.സി. റോഡ് സ്വദേശികളായ മുഹമ്മദ് ഇംത്യാസ് (38), മുഹമ്മദ് ജുനൈദ് (29)...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....