Latest news

സംസ്ഥാനത്ത് ഇത്തവണ കാലവർഷം കനക്കും; ശരാശരിക്ക് മുകളിൽ മഴ സാധ്യതയെന്ന് പ്രവചനം

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു.

ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലും; ഇത്തവണ പിഴയ്ക്കില്ലെന്ന് റോക്കി ഭായ്, സുരക്ഷയൊരുക്കി മുംബൈ പൊലീസ്

നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചായിരുന്നു ഇത്തവണ ഭീഷണി മുഴക്കിയത്. ജോധ്പൂരില്‍ നിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ് പൊലീസിനെ നേരിട്ട് വിളിച്ച് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് താരത്തെ കൊല്ലുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അടുത്തകാലത്തായി മൂന്നിലധികം തവണയാണ്...

സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെ കൂടുന്നു; കഞ്ചാവ് ഉപയോ​ഗം കുറയുന്നുവെന്നും റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെ ഉയരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് എക്സൈസ് പിടികൂടിയ കെമിക്കൽ മയക്കുമരുന്നുകളുടെ അളവിലും എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് എക്സൈസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. അതേസമയം കഞ്ചാവിന്റെ ഉപയോ​ഗം കുറയുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 2022ല്‍ സംസ്ഥാനത്ത് നിന്ന് എംഡിഎംഎ, മെത്താംഫെറ്റാമൈന്‍, എല്‍എസ്ഡി, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ...

സർവത്ര വിഷം; പഴംപൊരിയിൽ ടാർട്രാസിൻ, പ്ലം കേക്കിൽ ബെൻസോയിക് ആസിഡ്, പേരയ്ക്കയിൽ തയ‍ാമേതോക്സാം

തിരുവനന്തപുരം ∙ മലയാളികൾ കഴിക്കുന്ന ഭക്ഷണത്തിൽ കീടനാശിനിയും ഭക്ഷണത്തിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും ഉൾപ്പെടെയുള്ള വിഷപദാർഥങ്ങൾ. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ലാബിന്റെ റിപ്പോർട്ടുകളിലാണു വിവരം പുറത്തു വന്നത്. ശുദ്ധമായിരിക്കേണ്ട സോഡയിൽ 260% അധികം ബാക്ടീരിയ കണ്ടെത്തി. ഇൻസ്റ്റന്റ് പ്രീമിക്സ് ചായ, ശർക്കര, മിക്സ്ചർ, പലഹ‍‍ാരങ്ങൾ എന്നിവയിൽ കൃത്രിമ നിറമായ ടാർട്രാസിൻ അനുവദനീയമായതിന്റെ പല മടങ്ങു...

മിൽമ എന്ന നന്മ! പാല്‍ പിരിഞ്ഞെന്ന് പരാതി നല്‍കിയ ഷുക്കൂര്‍ വക്കീലിനെ തേടി പിരിയാത്ത പാലെത്തി

കടയില്‍ നിന്ന് വാങ്ങിയ മില്‍മ പാല്‍ പിരിഞ്ഞെന്ന് പരാതി നല്‍കിയ ഷുക്കൂര്‍ വക്കീലിന് പുതിയ പാക്കറ്റ് നല്‍കി മില്‍മ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷുക്കൂർ വക്കീല്‍ തന്നെയാണ് സംഭവം വിവരിച്ചത്. പാല്‍ പിരിഞ്ഞതായി മില്‍മയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കിയതിനെ തുടർന്ന് കമ്പനി പുതിയ പാക്കറ്റ് പാല്‍ എത്തിച്ചു നല്‍കുകയായിരുന്നെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു....

ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ വിധി ശരിവെച്ച് സുപ്രിം കോടതി; തമിഴ്‌നാട്‌ സർക്കാറിന് തിരിച്ചടി

ഡൽഹി: ആർഎസ്എസ് റൂട്ട് മാർച്ചിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജി സുപ്രിംകോടതി തള്ളി. മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. പിഎഫ്ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ റൂട്ട് മാർച്ച് നടത്താനാകില്ലെന്ന നിലപാടായിരുന്നു സുപ്രിംകോടതിയിൽ തമിഴ്‌നാട് സർക്കാർ സ്വീകരിച്ചിരുന്നത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദമായ സത്യവാങ്മൂലവും നൽകിയിരുന്നു. കോയമ്പത്തൂർ, തിരുപ്പൂർ ഉൾപ്പെടെയുള്ള...

ഏലത്തൂര്‍ തീവണ്ടി ആക്രമണം; ഇനിമുതല്‍ കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല; വാഹനങ്ങളില്‍ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്

സംസ്ഥാനത്ത് ഇനി മുതല്‍ സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനും വിലക്ക്. ഏലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം കര്‍ശനമാക്കി. നിയമം കര്‍ശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീര്‍ന്നാല്‍ പോലും കുപ്പിയുമായി പമ്പുകളില്‍ ചെന്നാല്‍ ഇനി...

ബന്ധത്തില്‍ നിന്നും പിന്‍മാറിയില്ല; കാമുകന് ക്വട്ടേഷന്‍, മര്‍ദിച്ച് ഉപേക്ഷിച്ചു

വർക്കല അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ചു. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനാൽ കാമുകി നൽകിയ ക്വട്ടേഷ‍നാണ് ഇതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) അറസ്റ്റിൽ. കാമുകി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. സംഘത്തിലെ യുവതി അടക്കം 8 പേർക്കെതിരെ...

കുട്ടി ഡ്രൈവിങ് കുട്ടിക്കളിയല്ല; കർശന പരിശോധനയുമായി പൊലീസ്

കാസർകോട്∙ പ്രായപൂർത്തിയാകാത്തവർ ബൈക്ക്, കാർ തുടങ്ങിയ വാഹനം ഓടിക്കുന്നതിനെതിരെ നടപടിയുമായി പൊലീസ്. വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ കുട്ടികൾക്കു വാഹനം ഓടിക്കാൻ നൽകിയ ആർസി ഉടമകളായ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക, വിദ്യാനഗർ, മഞ്ചേശ്വരം, കാസർകോട് സ്റ്റേഷനുകളിലാണു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 5 പേർക്കെതിരെ കേസെടുത്തത്. ചേരങ്കൈയിൽ 14 വയസ്സുകാരൻ സ്കൂട്ടർ...

അയൽക്കാരന്റെ കോഴികളെ ‘പേടിപ്പിച്ച്’ കൊല്ലാൻ നോക്കി, യുവാവിന് തടവുശിക്ഷ

അയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് ചൈനയിൽ ഒരാൾക്ക് തടവുശിക്ഷ. ചൊവ്വാഴ്ചയാണ് കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽക്കാരന്റെ വീട്ടിലേക്ക് ഇയാൾ ചെന്നത്. അയൽക്കാരനോട് പക വീട്ടുന്നതിന് വേണ്ടിയാണത്രെ ഇയാൾ അങ്ങനെ ചെയ്തത്. ഗു എന്നയാളാണ് കോഴികളെ ഭയപ്പെടുത്താൻ വേണ്ടി ഫ്ലാഷ്‌ലൈറ്റുമായി അയൽക്കാരൻ വളർത്തുന്ന കോഴികളുടെ അടുത്തെത്തിയത്. ഇതുവഴി കോഴികൾ പരസ്പരം കൊത്തിച്ചാവും എന്നാണത്രെ ഇയാൾ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img