Latest news

‘പാക് ചാരൻ എന്ന് വിളിച്ചിട്ടും സേട്ട് സാഹിബ് കേസിന് പോയിട്ടില്ല, കേസ് നടത്താൻ ശമ്പളം മതിയാവില്ല’; കെ.ടി ജലീൽ

കോഴിക്കോട്: ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിക്ക് പോകാത്തത് ഭീരുത്വമാണെന്ന എം.കെ മുനീറിന്റെ വിമർശനത്തിനെതിരെ മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. കേരളത്തിലെ പൊലീസിൽ ന്യൂനപക്ഷത്തിന് പ്രതീക്ഷയില്ലെന്ന പ്രഖ്യാപനമാണ് കെ.ടി ജലീൽ നടത്തിയതെന്നും മുനീർ പ്രതികരിച്ചിരുന്നു. ഈ വാർത്തക്ക് കമന്റായാണ് കെ.ടി ജലീൽ മറുപടിയുമായി എത്തിയത്. ബി.ജെ.പിക്കാർ പറയുന്നതിനനുസരിച്ച് കേസ് കൊടുക്കാൻ നിന്നാൽ അതിനേ സമയമുണ്ടാകുകയൊള്ളൂ എന്നും...

നാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ഗുണ്ടാസംഘം; പൈവളിഗെയില്‍ യുവാവിനെ തേടിയെത്തിയ സംഘം വീട്ടുകാര്‍ക്ക് മുന്നില്‍ വടിവാള്‍ വീശി

പൈവളിഗെ: നാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ഗുണ്ടാസംഘം. അബൂബക്കര്‍ സിദ്ദിഖിനെ തലകീഴായി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തിന്റെ ഭീതി മാറും മുമ്പേ ഗുണ്ടാസംഘത്തിന്റെ മറ്റൊരു അക്രമം. പൈവളിഗെയില്‍ യുവാവിനെ തേടി വീട്ടില്‍ എത്തിയ സംഘം മകന്‍ എവിടെയുണ്ടെന്ന് ചോദിച്ച് സ്ത്രീക്കും കുട്ടികള്‍ക്കും മുന്നില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ജോലി സ്ഥലത്തെത്തി കഴുത്തില്‍ വടിവാള്‍ വെച്ച്...

അധികം വൈകാതെ കറണ്ട് ബില്ല് വരുമ്പോൾ സാധാരണക്കാരന്റെ കണ്ണ് തള്ളും; 2315 കോടിയുടെ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് ഇടാക്കാനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയുന്ന 2315കോടി രൂപയുടെ നഷ്ടം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ച് തലയൂരാൻ കെ.എസ്.ഇ.ബി ശ്രമിക്കുന്നു. യൂണിറ്റിന് 41പൈസ കൂട്ടാൻ റെഗുലേറ്ററി കമ്മിഷനു അപേക്ഷ നൽകി കാത്തിരിക്കുകയാണ് കെ.എസ്.ഇ.ബി. പവർ ഫിനാൻസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് കെ.എസ്.ഇ.ബിയുടെ ഒരു വർഷത്തെ പ്രസരണ,വിതരണ നഷ്ടത്തിന്റെ മൂല്യമാണ് 2315 കോടി രൂപ. സ്മാർട്ട് മീറ്റർ...

‘ഉപ്പച്ച്യെ.. നിക്കിന്ന് രാത്രി ബിരിയാണി വേണം, ഉംറക്കിടെ മരിച്ച മകൻ പറഞ്ഞതോര്‍ത്ത് നാസര്‍ക്ക കരഞ്ഞു’- കുറിപ്പ്

മാതാവിനും മറ്റു സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കുടുംബവും നാട്ടുകരും കേട്ടത്. മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുല്‍റഹ്മാൻ (ഒമ്പത്) ആയിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്. മാതാവ് ചക്കിപ്പറമ്പൻ കുരുങ്ങനത്ത് ഖദീജ, സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പം ഉംറക്കെത്തിയതായിരുന്നു കുട്ടി. തിങ്കളാഴ്ച ഉംറ നിർവഹിച്ച് റൂമിലെത്തി വിശ്രമം...

മിക്ക ഇന്ത്യയ്ക്കാരും പാസ്‌വേഡ് സൂക്ഷിക്കുന്നത് ഫോണിലെന്ന് പഠനം; എ.ഐക്ക് കണ്ടുപിടിക്കാൻ വേണ്ടത് ഒരു മിനിട്ടിൽ താഴെ സമയം

മിക്ക ഇന്ത്യയ്ക്കാരും തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള പാസ്‌വേഡ് സൂക്ഷിക്കുന്നത് മൊബൈൽ ഫോണിലെന്ന് പഠനം. ലോക്കൽ സർക്കിൾസെന്ന ഓൺലൈൻ കമ്യൂണിറ്റിയുടെ പഠനം സീ ബിസിനസാണ് പ്രസിദ്ധീകരിച്ചത്. ബാങ്ക് അക്കൗണ്ട്, എ.ടി.എം, ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ 17 ശതമാനം പേരും സ്മാർട്ട് ഫോണിലെ കോൺടാക്റ്റ് ലിസ്റ്റ്, മൊബൈൽ നോട്ടുകൾ എന്നിവയിലാണ് സൂക്ഷിക്കുന്നതെന്ന് ബുധനാഴ്ച...

കോൺടാക്ടുകൾ എഡിറ്റും സേവും ഇനി വാട്ട്സ്ആപ്പിൽ ചെയ്യാം; പുതിയ ഫീച്ചർ

ഇനി പുതിയ കോൺടാക്ട് സേവ് ചെയ്യാൻ ഫോണിലെ കോണ്ടാക്ട് ആപ്പിനെ ആശ്രയിക്കേണ്ട. കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യാനും പ്രൊട്ടക്ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഇക്കുറി വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ഇത് ബീറ്റാ ടെസ്റ്റർമാര്‌‍ക്ക് മാത്രമേ ലഭിക്കൂ. കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവിൽ ഫോണിന്റെ കോൺടാക്റ്റ് ആപ്പ് ഉപയോ​ഗിക്കണം എന്ന നിലവിലെ രീതിയ്ക്ക് ഇതോടെ...

വെള്ളം ചോദിച്ചപ്പോള്‍ ഗ്ലാസില്‍ കാര്‍ക്കിച്ച് തുപ്പി.. മതത്തിന്റെയും ജാതിയുടെയും പേരില്‍ അവഹേളനം; ദുരനുഭവങ്ങള്‍ പറഞ്ഞ് കൊല്ലം ഷാഫി

മാപ്പിള പാട്ട് രംഗത്ത് ജനപ്രീതി നേടിയ ഗായകനാണ് കൊല്ലം ഷാഫി. ‘തല്ലുമാല’ അടക്കമുള്ള സിനിമകളിലൂടെ അഭിനയരംഗത്തും സജീവമാവുകയാണ് ഗായകന്‍ ഇപ്പോള്‍. കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നുമെത്തിയ തനിക്ക് ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കൊല്ലം ഷാഫി തുറന്നു പറയുന്നത്. ഇവന് എന്താണ് ഇവിടെ കാര്യമെന്ന മനോഭാവത്തോടെ പെരുമാറിയ ആളുകളെ തുടക്കത്തില്‍ കണ്ടിട്ടുണ്ട്. ഗാനമേളകളില്‍ പാടിത്തുടങ്ങിയ കാലത്ത്...

വരും ആഴ്ചകൾ നിർണായകം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 7,830 കോവിഡ് രോഗികൾ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 7,830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 40,215 ആയി. വരും ആഴ്ചകൾ നിർണായകമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളിലും മുതിർന്നവരിലുമാണ് കോവിഡിന്റെ പുതിയ വകഭേദമായ XBB 1.16 പടർന്നു പിടിക്കുന്നത്. കോവിഡിനോടനുബന്ധിച്ച് രാജ്യവ്യാപകമായി പ്രഖ്യാപിച്ച മോക്ഡ്രിൽ ഇന്ന് സമാപിക്കും....

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹര്‍ജി കോടതി തള്ളുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ...

ഗതാഗത നിയമം ലംഘിക്കുന്നവര്‍ സൂക്ഷിച്ചോ, ആ 726 ക്യാമറകളും സജ്ജമാണ്, പിഴ വീട്ടിലെത്തും

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താന്‍ കഴിയുന്ന 675 നിര്‍മിതബുദ്ധി ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികംപേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക എന്നിവയും ക്യാമറയില്‍ കുടുങ്ങും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img