Latest news

കെ എം ഷാജിക്ക് ആശ്വാസം, അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദാക്കി. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രി ക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി ...

ചുട്ടുപൊള്ളും ചൂട്, സംസ്ഥാനത്ത് ഉഷ്ണതരംഗ സമാന സാഹചര്യം; സൂര്യപ്രകാശമേൽക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ മഴ ദുർബലമാകും, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും ചൂട് മറിക്കടക്കാനാവില്ല. തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില...

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; കാസർകോട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്താൻ കാസർകോട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ വാടകയ്ക്ക് കൊടുത്തയാൾ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ കസ്റ്റഡിയിലായ ആളെ താമരശ്ശേരിയിൽ എത്തിച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രവാസി ഷാഫിയുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ച...

മുസ്ലീം വിഭാഗത്തോട് അകല്‍ച്ച വേണ്ടെന്ന് ബിജെപി നേതൃത്വം; പെരുന്നാളിന് മുസ്ലീം ഭവനങ്ങളില്‍ ആശംസാ കാര്‍ഡുമായി പ്രവര്‍ത്തകരെത്തും

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ മുസ്ലീം വിഭാഗങ്ങളുമായും കൂടുതല്‍ അടുക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍. മുസ്ലീങ്ങളോടും അകല്‍ച്ച വേണ്ടെന്നാണ് ബിജെപി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. പെരുന്നാളിന് കഴിയുന്നത്ര മുസ്ലീം ഭവനങ്ങളില്‍ സമ്പര്‍ക്കം നടത്താന്‍ ബിജെപി ഭാരവാഹം യോഗത്തില്‍ തീരുമാനമായി. മുസ്ലീം ഭവനങ്ങളില്‍ ആശംസ...

മദനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്, ഒളിവിൽ പോകാൻ സാധ്യത; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക

ബെംഗളുരു : മദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക സർക്കാർ. രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നും മദനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് സർക്കാരിന്റെ വാദം. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നതിന് മദനിക്ക് സംസ്ഥാനം വിടാൻ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യത. കേരളത്തിൽ ആയുർവേദ...

ഹിജാബ് വിലക്കിന് തുടക്കമിട്ട ബി.ജെ.പി എം.എൽ.എക്ക് സീറ്റില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രഘുപതി ഭട്ട്

ഉഡുപ്പി: കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് നിരോധനത്തിന് മുൻകൈയെടുത്ത ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല. വാർത്തയറിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ രഘുപതി ഭട്ട് പൊട്ടിക്കരഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതെന്ന ഞെട്ടിച്ചെന്നും ഇക്കാര്യം നേരിട്ട് അറിയിച്ചിരുന്നെങ്കിൽ ഞാൻ സ്വയം രാജിവെക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി...

യുപിഐ ഇടപാടുകളിൽ അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ; വ്യാപാരികൾ ആശങ്കയിൽ

തിരുവനന്തപുരം: യുപിഐ ഇടപാടുകളിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ വ്യാപാരികൾ ആശങ്കയിൽ. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഒന്നിന് പിറകെ ഒന്നായി ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. നാഷണൽ സൈബർ ക്രൈം പോർട്ടർ നിർദ്ദേശമുള്ളതിനാൽ ബാങ്കിനും മറ്റൊന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ചെറിയ ഇടപാടുകൾ പോലും യുപിഐ വഴിയാക്കുന്ന ഈ കാലത്ത് ഇപ്പോൾ വ്യാപാരികളുടെ...

സൗദി അറേബ്യയിൽ കാറ്റിലും മഴയിലും കെട്ടിടം ഇടിഞ്ഞുവീണു; കാറുകൾ തകർന്നു

റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയുടെ പല ഭാഗങ്ങളിലും മഴയും ശക്തമായ കാറ്റും ഉണ്ടായി. ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയോടൊപ്പം അടിച്ചുവീശിയ കാറ്റിൽ ബുറൈദ നഗരത്തിൽ കെട്ടിടത്തിന്റെ മുകൾനില ഇടിഞ്ഞുവീണ് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ നിശ്ശേഷം തകർന്നു. ആളൊഴിഞ്ഞ നേരമായതുകൊണ്ട് ആർക്കും പരിക്കില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മേഖലയിലാകെ ഇടക്കിടെ മഴ പെയ്യുന്നത് തുടരുകയാണ്....

പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കണം: ബിജെപി പ്രവർത്തകർക്ക് നിർദേശം

തിരുവനന്തപുരം∙ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതു പോലെ, പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം. പെരുന്നാളിന് മുസ്‌ലിം വീടുകളിൽ എത്തി ഈദ് മുബാറക്ക് ആശംസകൾ നേരണമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് നിർദേശം നൽകിയത്. വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും ജാവഡേക്കർ നിർദ്ദേശിച്ചു. ഇൗസ്റ്റർ ദിനത്തിൽ ബിജെപി...

എത്ര പ്രയാസമായാലും പിടികൂടും; സഞ്ജു സാംസണിന്റെ ക്യാച്ച് വീഡിയോ പങ്കുവച്ച് അഴിമതിക്കെതിരെ ജനങ്ങളുടെ പിന്തുണതേടി വിജിലൻസ്

എത്ര പ്രയാസപ്പെട്ടായാലും തിരുത്തപ്പെടേണ്ട അഴിമതിക്കാരെ പിടികൂടാമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ച് കേരള വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യൂറോ. ഫേസ്‌ബുക്കിലൂടെയാണ് വിജിലൻസ് ജനങ്ങൾക്കുള്ള ഈ സന്ദേശം നൽകിയത്. ഇതിനായി നൽകിയിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധേയം. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പൃഥ്വി ഷായെ പുറത്താക്കാനെടുത്ത ക്യാച്ചാണ്...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img