അധികം വൈകാതെ കറണ്ട് ബില്ല് വരുമ്പോൾ സാധാരണക്കാരന്റെ കണ്ണ് തള്ളും; 2315 കോടിയുടെ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് ഇടാക്കാനൊരുങ്ങി കെഎസ്ഇബി

0
157

തിരുവനന്തപുരം: സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയുന്ന 2315കോടി രൂപയുടെ നഷ്ടം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ച് തലയൂരാൻ കെ.എസ്.ഇ.ബി ശ്രമിക്കുന്നു. യൂണിറ്റിന് 41പൈസ കൂട്ടാൻ റെഗുലേറ്ററി കമ്മിഷനു അപേക്ഷ നൽകി കാത്തിരിക്കുകയാണ് കെ.എസ്.ഇ.ബി.

പവർ ഫിനാൻസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് കെ.എസ്.ഇ.ബിയുടെ ഒരു വർഷത്തെ പ്രസരണ,വിതരണ നഷ്ടത്തിന്റെ മൂല്യമാണ് 2315 കോടി രൂപ. സ്മാർട്ട് മീറ്റർ ഏർപ്പെടുത്തിയാൽ ഈ നഷ്ടം ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. അത് അവഗണിച്ചാണ് യൂണിറ്റിന് 41പൈസ കൂട്ടാൻ ഒരുങ്ങുന്നത്. നടപ്പ് സാമ്പത്തികവർഷത്തിൽ 2939കോടി രൂപ നഷ്ടം വരുമെന്നാണ് കണക്കാക്കുന്നത്.

പ്രസരണ, വിതരണനഷ്ടം കുറയ്ക്കാൻ കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ പുനരുദ്ധാരണ പദ്ധതിയാണ് ആർ.ഡി.എസ്.എസ് (റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം). ഇതിന്റെ ഭാഗമാണ് സ്മാർട്ട് മീറ്റർ. ഇതിനായി കേരളത്തിനു ലഭിക്കുക 10,475.03കോടി രൂപയാണ്. 2606.24 കോടിരൂപ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത ഗ്രാന്റാണ്. സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ ഗ്രാന്റ് നഷ്ടമാകും. അതും തിരിച്ചടയ്‌ക്കേണ്ടിവരും. കേരളത്തിനുള്ള തുകയിൽ 8175.05കോടിയും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനാണ്.

അന്ത്യശാസനവും പ്രതിസന്ധിയും

സ്മാർട്ട് മീറ്റർ നടപ്പാക്കാൻ ഡിസംബറിൽ കേന്ദ്രം അന്ത്യശാസനം നൽകിയിരുന്നു. കെ.എസ്.ഇ.ബി രണ്ടുവട്ടം ടെൻഡർ വിളിച്ചെങ്കിലും ഇടതു യൂണിയനുകളുടെ എതിർപ്പിനെ തുടർന്ന് നടപടി മുടങ്ങി. കഴിഞ്ഞയാഴ്ച വീണ്ടും ടെൻഡർ വിളിച്ചെങ്കിലും സർക്കാർ നയപരമായ തീരുമാനം എടുത്തശേഷം മതിയെന്നും നടപടികൾ നിറുത്തിവയ്ക്കാനും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്നലെ കെ.എസ്.ഇ.ബി ചെയർമാനും ഊർജ്ജവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകി. നടത്തിപ്പ് കരാർ സ്വകാര്യ പങ്കാളിത്തമുള്ള റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷന് ടോട്ടക്സ് മാതൃകയിൽ നൽകുന്നതിനോട് ഇടതുയൂണിയനുകൾക്ക് എതിർപ്പുണ്ട്. ബില്ലിംഗ് നടപടികളുടെ നിയന്ത്രണം സ്വകാര്യസ്ഥാപനത്തിന് ലഭിക്കുമെന്നാണ് വാദം.

ജനങ്ങൾക്കു നേട്ടം 3 ടൈം സോൺ

സ്മാർട്ട് മീറ്റർ വന്നാൽ മൊബൈൽ ഫോൺ സേവനങ്ങൾക്ക് സമാനമായി പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സംവിധാനം നടപ്പിലാക്കാം. ടൈം ഓഫ് ഡേ (ടി.ഒ.ഡി) മീറ്ററുകളാക്കി മാറ്റുകയും ചെയ്യാം.

സോൺ സമയക്രമം :

1. വൈകിട്ട് 6 മുതൽ 10വരെ

2. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ

3. രാത്രി 10 മുതൽ രാവിലെ 6 വരെ

ആനുകൂല്യം എല്ലാവർക്കും

ടൈം സോൺ റീഡിംഗായാൽ പീക്ക് സമയം ഒഴിവാക്കി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്കിൽ ഇളവുനൽകാൻ സാധിക്കും. നിലവിലെ നിയമ പ്രകാരം അത്തരം ഉപഭോഗത്തിന് 25 ശതമാനം ഇളവ് നൽകാം.

നിലവിലെ മീറ്ററിൽ തിരിച്ചറിയാൻ സംവിധാനമില്ലാത്തതിനാൽ പ്രതിമാസം 500 യൂണിറ്റിൽ കൂടുതൽ ഉപഭോഗമുള്ളവർക്ക് ഈ ആനുകൂല്യം നൽകുന്നുണ്ട്. സ്മാർട്ട് മീറ്ററായാൽ എല്ലാവർക്കും ആനുകൂല്യം ലഭിക്കും.

​സ്മാ​ർ​ട്ട് ​മീ​റ്റ​റും​ ​പ്ര​വ​ർ​ത്ത​ന​വും

വൈ​ദ്യു​തി​ ​ഉ​പ​ഭോ​ഗം​ ​രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ ​വീ​ടു​ക​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഡി​ജി​റ്റ​ൽ​ ​മീ​റ്റ​റാ​ണ് ​സ്മാ​ർ​ട്ട് ​മീ​റ്റ​ർ.​ ​അ​ന​ലോ​ഗ് ​മീ​റ്റ​റാ​ണ് ​ഇ​പ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​സ്മാ​ർ​ട്ട് ​മീ​റ്റ​ർ​ ​വ​ഴി​ ​വൈ​ദ്യു​തി​ ​ഉ​പ​ഭോ​ഗം​ ​ട്രാ​ക്ക് ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കും.​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​റീ​ചാ​ർ​ജ് ​ചെ​യ്യു​ന്ന​തു​പോ​ലെ​ ​പ്രീ​പെ​യ്ഡ് ​സം​വി​ധാ​ന​വും​ ​ഉ​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ബി​ൽ​ ​അ​ട​യ്ക്കു​ന്ന​ ​(​പോ​സ്റ്റ് ​പെ​യ്ഡ്)​ ​രീ​തി​യും​ ​തു​ട​രാ​നാ​വും.​ ​ഉ​പ​ഭോ​ക്താ​വി​ന് ​വൈ​ദ്യു​തി​ ​വി​ച്ഛേ​ദി​ക്കാ​നും​ ​പു​നഃ​സ്ഥാ​പി​ക്കാ​നും​ ​ക​ഴി​യും.

ബി​ല്ലിം​ഗ്,​ ​ക​ള​ക്ഷ​ൻ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​ ​വ​ലി​യ​ ​തോ​തി​ൽ​ ​വ​ർ​ദ്ധി​ക്കു​മെ​ന്ന​തും​ ​പ്രീ​പെ​യ്ഡ് ​മീ​റ്റ​ർ​ ​സം​വി​ധാ​നം​ ​വ്യാ​പ​ക​മാ​കു​ന്ന​തോ​ടെ​ ​കു​ടി​ശ്ശി​ക​ ​ഇ​ല്ലാ​താ​കു​മെ​ന്ന​തും​ ​സ്മാ​ർ​ട്ട് ​മീ​റ്റ​ർ​ ​വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ​ ​നേ​ട്ട​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here