Latest news

സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, പിഞ്ചു കുഞ്ഞ് അടക്കം രണ്ടു പേര്‍ മരിച്ചു

റിയാദ്: റിയാദിൽ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. മലപ്പുറം ജില്ലയിലെ ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിൻ്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32) എന്നിവരാണ് മരിച്ചത്. റിയാദിനടുത്ത് അൽ ഖാസിറയിൽ...

പ്രതിപക്ഷ സഖ്യം: “ഈഗോ ക്ലാഷ് ഇല്ല”; നിതീഷ് കുമാനും തേജസ്വിക്കും ഒപ്പമിരുന്ന് മമത

കൊൽക്കത്ത: ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ മഹാസഖ്യത്തിന്റെ കാര്യത്തിൽ "ഈഗോ ക്ലാഷ് ഇല്ല" എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നതിനോട് തനിക്ക്...

‘എല്ലാ മതങ്ങളോടും ബഹുമാനം’: പെരുന്നാള്‍ ആശംസയ്ക്ക് പിന്നാലെയുള്ള വിദ്വേഷ കമന്‍റുകള്‍ക്കെതിരെ ഗായകന്‍ ഷാന്‍ മുഖര്‍ജി

ചെറിയ പെരുന്നാള്‍ ആശംസ നേര്‍ന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വിദ്വേഷ കമന്‍റുകളിട്ടവര്‍ക്ക് മറുപടിയുമായി ഗായകന്‍ ഷാന്‍ മുഖര്‍ജി. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണ് താന്‍ പഠിച്ചതെന്ന് ഷാന്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായകന്‍റെ പ്രതികരണം. തൊപ്പി ധരിച്ച് പ്രാര്‍ഥിക്കുന്ന ചിത്രമാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഷാന്‍ പങ്കുവെച്ചത്. ഇതിന് താഴെ വിദ്വേഷ കമന്‍റുകളുമായി നിരവധി പേരെത്തി....

ഉപ്പള പെരിങ്കടിയിൽ തീവണ്ടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

ബന്തിയോട്: തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട്ടെ സാബിര്‍ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ പെരിങ്കടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിനൊപ്പം ഗോവയിലേക്ക് പോകുന്നതിനിടെയാണ് സാബിര്‍ തെറിച്ച് വീണത്. ഗോവയിലെത്തിയപ്പോള്‍ സാബിറിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ഗോവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗോവ പൊലീസ്...

നാട്ടില്‍നിന്ന് പോലീസ് ബന്ധപ്പെട്ടു, വിവരങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് മതംമാറിയ ആതിര

ജിദ്ദ-തെറ്റായ പ്രചാരണംകൊണ്ടും പരാതികൊണ്ടും ഉണ്ടായ സംശയത്തിന്റെ പേരില്‍ നാട്ടില്‍നിന്ന് പോലിസ് ബന്ധപ്പെട്ടിരുന്നുവെന്ന് മതംമാറിയതിനെ തുടര്‍ന്ന് വ്യക്തിഹത്യക്കിരയായ ആതിര എന്ന ആയിഷ പറഞ്ഞു. പോലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് അതു ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ സൗദിയിലായതിനാല്‍ യാഥാര്‍ഥ്യങ്ങള്‍ നയതന്ത്രാലയത്തെ അറിയിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താമസിയാതെ ഒരു അഫിഡവിറ്റ് നല്‍കുമെന്നും അവര്‍ പറഞ്ഞു. തന്റെ  മതം ...

ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; കൊലകൊല്ലിയായി ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേ; ആറുമാസം 335 അപകടങ്ങള്‍; 84 മരണം; ലൈന്‍ തെറ്റിച്ചാല്‍ പിടിക്കാന്‍ കെ.എസ്.ആര്‍.ടി.സിയും

ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേ കൊലകൊല്ലിയാകുന്നു. 10 വരിപാതയില്‍ കഴിഞ്ഞ 6 മാസത്തിനിടെ 335 അപകടങ്ങളിലായി 84 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിക്കുന്നതും അമിതവേഗവുമാണ് പല അപകടങ്ങള്‍ക്കും കാരണമായിട്ടുള്ളത്. 335 അപകടങ്ങളില്‍ 110 അപകടങ്ങള്‍ ബെംഗളൂരു കുമ്പല്‍ഗോഡ് മുതല്‍ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള റീച്ചിലാണ് നടന്നിരിക്കുന്നത്. ബിഡദി, രാമനഗര, ബൈപ്പാസുകളിലാണ് കൂടുതല്‍ അപകടങ്ങള്‍...

മോദി പരാമർശം: രാഹുൽ ഗാന്ധിക്ക് ആശ്വാസം; പാറ്റ്ന കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

പാറ്റ്ന: മോദി പരാമർശത്തിൽ ബിഹാറിൽ രാഹുൽ ഗാന്ധിക്ക്  ആശ്വാസം. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാർ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്ന കോടതി ആവശ്യപ്പെട്ടത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് രാഹുലിനെതിരെ ബിഹാറിൽ...

കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമെന്ത് ?

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 25ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് മികച്ച പ്രതികരണമാണ് മലയാളികളില്‍ നിന്ന് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് അധികം വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റിലായി. മേയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ്...

ഇഷ്ടമുള്ള ആളെ ഫോളോ ചെയ്യാം, വെറുതെ ടൈപ്പ് ചെയ്താൽ മതി, ആരും തിരിച്ചറിയില്ല; ചാനൽ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.  സന്ദേശം ഒന്നിലധികം ആളുകളിലേക്ക് ഒരേസമയം എത്തിക്കാൻ സാധിക്കുന്ന ചാനൽ എന്ന ഫീച്ചർ യാഥാർത്ഥ്യമാക്കാൻ വാട്സ്ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. തുടക്കത്തിൽ ഐഫോണിലാണ് ഈ ഫീച്ചർ വരിക. ഫോൺ നമ്പറുകളുടെയും വിവരങ്ങളുടെയും സ്വകാര്യത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇത് അവതരിപ്പിക്കുക....

പ്രശസ്‍ത യുവ താരം സമ്പത്ത് മരിച്ച നിലയില്‍, ആത്മഹത്യയെന്ന് പൊലീസ്

പ്രശസ്‍ത കന്നഡ താരം സമ്പത്ത് ജെ റാം അന്തരിച്ചു. സമ്പത്തിനെ സ്വന്തം വസതിയില്‍ ശനിയാഴ്‍ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടൻ സമ്പത്തിന് 35 വയസായിരുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ടെലിവിഷനിലെ ജനപ്രിയ താരമായിരുന്നു സമ്പത്ത് ജെ റാം. അഭിനയരംഗത്ത് അവസരങ്ങള്‍ കുറഞ്ഞതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. നടൻ സമ്പത്തിന്റെ മരണം...
- Advertisement -spot_img

Latest News

ഗ്യാസ് വില വർധന; ഹോട്ടലുടമകൾ സമരത്തിലേക്ക്, ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച്...
- Advertisement -spot_img