Latest news

‘ഹൃദയത്തില്‍ കൂട് കൂട്ടാം’; പൊലീസുകാരന്‍റെ രസകരമായ വീഡിയോ വൈറലാകുന്നു…

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ വെറുതെ കണ്ടുപോകാവുന്നവ മാത്രമായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ നമ്മുടെ മനസില്‍ കയറിപ്പറ്റും. പ്രത്യേകിച്ച് നമ്മെ സന്തോഷിപ്പിക്കുകയോ നമ്മുടെ മുഖത്ത് ചിരി വിടര്‍ത്തുകയോ ചെയ്യുന്ന തരത്തിലുള്ളവ. അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കേരളാ...

വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു

തൃശ്ശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ്  അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ...

വീണ്ടും ചരിത്രമാകാന്‍ യുഎഇ

യുഎഇയുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നാളെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനത്തിന് സഹായിക്കുന്നതാണ് യുഎഇ നിര്‍മിച്ച റാഷിദ് റോവര്‍. ചന്ദ്രനില്‍ പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും മാറുകയാണ് ഇതോടെ യുഎഇ. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ്...

ദേഹാസ്വസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടൻ മാമുക്കോയ ചികിത്സയില്‍. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു മാമുക്കോയ. ഉടൻതന്നെ മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം നിലവിലുള്ളത്. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്.രാത്രി പത്തുമണിയോടെയാണ് സംഭവം.

മലയാളി യുവതിയെ ദുബൈയിൽ പീഡിപ്പിച്ചു; യുപി സ്വദേശി നാട്ടിലേക്ക് മുങ്ങി, അറസ്റ്റ് ചെയ്ത് കേരള പൊലീസ്

ലഖ്നൗ: മലയാളി യുവതിയെ ദുബൈയിൽ വച്ച് ബലാത്സംഗം ചെയ്തശേഷം നാട്ടിലേക്ക് മുങ്ങിയ യുപി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. 29 കാരനായ നദീംഖാനെയാണ് കേരള പൊലീസ് യുപിയിലെത്തി അറസ്റ്റ് ചെയ്തത്. യുപി പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി. ഇസത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപൂർ ജീവൻ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് പ്രതിയായ...

ഡിസ്‍കൗണ്ടില്‍ സാരി വില്‍പന; ഒരു സാരിക്കായി രണ്ട് സ്ത്രീകളുടെ അടി,വീഡിയോ വൈറല്‍

ഉത്സവാവസരങ്ങളിലും മറ്റുമായി പല കടകളും ഓണ്‍ലൈൻ സ്റ്റോറുകളുമെല്ലാം ഡിസ്കൗണഅടില്‍ വസ്ത്രങ്ങളും മറ്റും വില്‍ക്കാറുണ്ട്. ധാരാളം പേര്‍ ഇത്തരത്തില്‍ ഡിസ്കൗണ്ട് വില്‍പന വരുന്നതും കാത്തിരിക്കാറുണ്ട്. വില കൂടിയ വസ്ത്രങ്ങളും, ബ്രാൻഡഡ് ഉത്പന്നങ്ങളുമെല്ലാം ഇങ്ങനെ ഡിസ്കൗണ്ട് മേളകളില്‍ സ്വന്തമാക്കാൻ കഴിയും. ഓണ്‍ലൈൻ സ്റ്റോറുകളിലെ ഡിസ്കൗണ്ട് മേളകളാണെങ്കില്‍ എത്ര കസ്റ്റമേഴ്സ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി പിടിവലി കൂടുന്നുണ്ടെന്ന് നമുക്ക് അറിയാൻ സാധിക്കില്ല....

മംഗളൂരു മണ്ഡലം ജെ.ഡി.എസ് സ്ഥാനാർഥി പാർട്ടി അറിയാതെ പത്രിക പിൻവലിച്ചു

മംഗളൂരു: അടുത്ത മാസം 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മംഗളൂരു മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാർഥി അൽത്താഫ് കുമ്പള പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ പത്രിക പിൻവലിച്ചതായി ആക്ഷേപം. സ്ഥാനാർഥിയെ പ്രചാരണത്തിന് കാണാത്തതിനെത്തുടർന്ന് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച പത്രിക പിൻവലിച്ചതായി നോട്ടീസ് ബോർഡിൽ കണ്ടത്. അൽത്താഫ് ഈയിടെയാണ് ജെ.ഡി.എസിൽ ചേർന്നത്. ബി.എം.ഫാറൂഖ് എം.എൽ.സി ഒപ്പിട്ടു നൽകിയ...

സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, പിഞ്ചു കുഞ്ഞ് അടക്കം രണ്ടു പേര്‍ മരിച്ചു

റിയാദ്: റിയാദിൽ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. മലപ്പുറം ജില്ലയിലെ ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിൻ്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32) എന്നിവരാണ് മരിച്ചത്. റിയാദിനടുത്ത് അൽ ഖാസിറയിൽ...

പ്രതിപക്ഷ സഖ്യം: “ഈഗോ ക്ലാഷ് ഇല്ല”; നിതീഷ് കുമാനും തേജസ്വിക്കും ഒപ്പമിരുന്ന് മമത

കൊൽക്കത്ത: ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ മഹാസഖ്യത്തിന്റെ കാര്യത്തിൽ "ഈഗോ ക്ലാഷ് ഇല്ല" എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നതിനോട് തനിക്ക്...

‘എല്ലാ മതങ്ങളോടും ബഹുമാനം’: പെരുന്നാള്‍ ആശംസയ്ക്ക് പിന്നാലെയുള്ള വിദ്വേഷ കമന്‍റുകള്‍ക്കെതിരെ ഗായകന്‍ ഷാന്‍ മുഖര്‍ജി

ചെറിയ പെരുന്നാള്‍ ആശംസ നേര്‍ന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വിദ്വേഷ കമന്‍റുകളിട്ടവര്‍ക്ക് മറുപടിയുമായി ഗായകന്‍ ഷാന്‍ മുഖര്‍ജി. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണ് താന്‍ പഠിച്ചതെന്ന് ഷാന്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായകന്‍റെ പ്രതികരണം. തൊപ്പി ധരിച്ച് പ്രാര്‍ഥിക്കുന്ന ചിത്രമാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഷാന്‍ പങ്കുവെച്ചത്. ഇതിന് താഴെ വിദ്വേഷ കമന്‍റുകളുമായി നിരവധി പേരെത്തി....
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img