Latest news

ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ പ്രതിമാസ ശമ്പളം മറ്റു റീട്ടെയിലുകളെക്കാൾ നാലിരട്ടി

ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിളിന്റെ ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളിൽ മികച്ച ഉപഭോക്തൃ സേവനം നൽകുന്നതിനായുള്ളത്. ലോഞ്ച് ഇവന്റിനിടെ, പച്ച ടീ-ഷർട്ടുകൾ ധരിച്ച്, ടിം കുക്കിനൊപ്പം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന ആപ്പിൾ സ്റ്റോർ ജീവനക്കാർ ശ്രദ്ധാകേന്ദം...

സംസ്ഥാനത്ത് നാളെ 23 ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 23 ട്രെയിനുകള്‍ നാളെ (വ്യാഴാഴ്ച) റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ എറണാകുളം – കണ്ണൂര്‍ എക്സ്പ്രസ്, (16305) എറണാകുളം – ഗുരുവായൂര്‍ എക്സ്പ്രസ്, (06438) എറണാകുളം – കായംകുളം മെമു, (06451) കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, (16326) നിലമ്പൂര്‍ – കോട്ടയം എക്സ്പ്രസ്, (16326) നാഗര്‍കോവില്‍- മംഗലൂരു എക്സ്പ്രസ്, (16606) മംഗലൂരു -നാഗര്‍കോവില്‍ എക്സ്പ്രസ്,...

അബ്ദുൽ അസീസ് വാഹനാപകടത്തിൽ മരിച്ചത് തന്നെ കണ്ടു മടങ്ങിയ ശേഷം-ശിഹാബ് ചോറ്റൂർ

റിയാദ്- തന്റെ കൂടെ നടന്നുകൊണ്ടിരിക്കെ ഒരാൾ വാഹനമിടിച്ച് മരിച്ചുവെന്ന വാർത്തയെ പറ്റി വിശദീകരണവുമായി ശിഹാബ് ചോറ്റൂർ. മരിച്ച അബ്ദുൽ അസീസ് എന്നയാൾ തന്നെ കാണാൻ വന്നിരുന്നുവെന്നും അതിന് ശേഷം തിരിച്ചുപോയ ശേഷമാണ് വാഹനമിടിച്ച് മരിച്ചതെന്നും ശിഹാബ് ചോറ്റൂർ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. മദീനക്ക് 350 കിലോമീറ്റർ അകലെ അൽ ഖബറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്....

മകന്റെ കാമുകിയുമായി പിതാവ് ഒളിച്ചോടി; ഒരു വർഷത്തിന് ശേഷം കണ്ടെത്തി പൊലീസ്

കാൺപൂർ: മകന്റെ കാമുകിയുമായി ഒളിച്ചോടിയ പിതാവിനെയും യുവതിയെയും ഒരു വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി. നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽനിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കമലേഷ് എന്നയാളാണ് 20കാരനായ മകൻ അമിതിന്റെ കാമുകിയുമായി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു. ഉത്തർ പ്രദേശിലെ കാൺപൂരിൽനിന്ന് 2022 മാർച്ചിലാണ് 20കാരിയുമായി ഇയാൾ ഒളിച്ചോടിയത്. ഇതോടെ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചു....

മൊബൈൽ ഫോൺ പൊട്ടിത്തെറി ഒഴിവാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; മാർ​ഗനിർദേശവുമായി കേരള പൊലീസ്

കൊച്ചി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു എട്ടുവയസ്സുകാരി മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളം കേട്ടത്. മൊബൈല്‍ ഫോണ്‍ കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്പോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്പോഴും ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാല്‍ അത് ഫോണിനെ മുഴുവന്‍ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാല്‍ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും...

കാസർകോട് നിന്ന് യാത്ര തുടങ്ങി വന്ദേഭാരത്; യാത്രാനുഭവം അറിയാൻ കയറിയവര്‍ ഏറെ, മെയ് 2 വരെ സീറ്റ് ഫുള്‍

കാസര്‍കോട്: യാത്രക്കാരുമായുള്ള വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര തുടങ്ങി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും. കാസര്‍കോട് നിന്ന് വന്ദേഭാരത് ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ നാനൂറിലധികം യാത്രക്കാര്‍. ഭൂരിഭാഗം പേരും കണ്ണൂര‍്‍, കോഴിക്കോട്, തൃശൂര്‍ സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുത്തവര്‍. പുതിയ യാത്രാ അനുഭവം അറിയാനായി കയറിയവരുമുണ്ട്. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റാണ്...

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, കാസർകോട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം

കാസർകോട് : കാസർകോട് മേൽപറമ്പിൽ ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. ബേക്കൽ മൗവ്വൽ റഹ്മത്ത് നഗറിലെ ആമിന മൻസിലിൽ മുനവ്വറിൻ്റെ ഭാര്യ റുക്സാന (53) യാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മകൻ മുഹമ്മദ് റസൂൽ (28) ഓട്ടോ ഡ്രൈവർ മൗവ്വലിലെ സിറാജുദ്ധീൻ (55) എന്നിവരെ ഗുരുതര പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഡി.ഐ.ജി പരിശോധിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ പരിശോധിച്ചു. ക്രമസമാധാനത്തിനായി മഞ്ചേശ്വരത്തേക്ക് 20 പൊലീസുകാരയും രണ്ട് ഫ്‌ളയിംഗ് സ്‌ക്വാഡ് ജീപ്പുകളും കൂടുതലായി അനുവദിച്ചു. സ്ഥിരമായി പ്രശ്‌നങ്ങള്‍ നടക്കുന്ന മിയാപ്പദവ്, മൊര്‍ത്തണ, പൈവളിഗെ എന്നീ പ്രദേശങ്ങളാണ് ഡി.ഐ.ജി പുട്ട വിമലാദിത്യ സന്ദര്‍ശിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ....

സ്വര്‍ഗത്തില്‍ പോകാന്‍ പട്ടിണി കിടക്കാന്‍ പാസ്റ്ററുടെ ഉപദേശം; ലോകത്തെ ഞെട്ടിച്ച് കെനിയയിലെ മൃതദേഹ കൂമ്പാരം

ലോകത്തെ ഞെട്ടിച്ച് കെനിയയിലെ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപം മൃതദേഹങ്ങളുടെ കൂട്ടം കണ്ടെത്തി. സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന മരിക്കാന്‍ പ്രേരിപ്പിച്ച പാസ്റ്ററുടെ തൊണ്ണൂറോളം അനുയായികളാണ് മരിച്ചതെന്നാണ് കെനിയന്‍ പൊലീസ് നല്‍കുന്ന വിവരം.(Dead bodies found in Kenya starvation cult case) ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിലെ വിവാദ പ്രാസംഗികനായ പാസ്റ്റര്‍ പോള്‍...

മെസിയൊന്നും ബാഴ്‌സയില്‍ വേണ്ട; എതിര്‍പ്പുമായി നാല് ബാഴ്‌സ സൂപ്പര്‍ താരങ്ങള്‍; റിപ്പോര്‍ട്ട്

ജൂണ്‍ മാസത്തോടെ പാരിസ് ക്ലബ്ബായ പി.എസ്.ജി വിട്ട് ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് പോകുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. ജൂണില്‍ പി.എസ്.ജിയുമായുളള കരാര്‍ അവസാനിക്കുന്നതോടെ താരം ഫ്രീ ഏജന്റായി മാറും. ഇതോടെയാണ് മെസി ബാഴ്‌സയിലെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ മെസി ബാഴ്‌സയിലേക്കെത്തുന്നതില്‍ നാല് ബാഴ്‌സ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img