ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകള്‍ ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മൂന്ന് ബാറ്റര്‍മാരും ഒരു ബൗളറും ബാക്കിയുള്ളവരെല്ലാം ഫീല്‍ഡര്‍മാര്‍ മാത്രമായി കളിക്കുന്ന ഒരു ടീം വേറെ ഏതുണ്ടെന്നാണ് ആരാധകർ ചോദിക്കുന്നത്. വിരാട് കോലി, ഫാഫ് ഡുപ്ലസിസ്, ഗ്ലെൻ മാക്സ്‍വെല്‍ എന്നിവരാണ് ടീമിന് വേണ്ടി കളിക്കുന്ന ബാറ്റര്‍മാര്‍....
ആരാധകരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പരിശീലനം കാണാനെത്തിയ ആരാധകരുമൊത്ത് സെൽഫിയെടുക്കുന്നതിനിടെയാണ് ഫോണിൽ കോൾ വന്നത്. ഇതിൻ്റെ വിഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.
സെൽഫിയെടുക്കുന്നതിനിടെ കോൾ വരുമ്പോൾ ‘കോൾ ആ രഹാഹെ’ എന്ന് സഞ്ജു പറയുന്നത് വിഡിയോയിൽ...
പ്രമേയം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്നാണ് ട്രെയിലർ പറയുന്നത്. മെയ് അഞ്ചിന് സിനിമ തീയറ്ററുകളിലെത്തും.
ശാലിനി ഉണ്ണികൃഷ്ണൻ എന്നാണ് ആദ ശർമ്മ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻറെ പേര്. ശാലിനിയെ പ്രണയിച്ച്...
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് നിസാർ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകി. മത, സംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ മയ്യത്ത് നമസ്‌കാരത്തിൽ പങ്കെടുത്തു. മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങളാണ് ഇന്നലെ കോഴിക്കോട് ടൌൺഹാളിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
ദേശീയ തലസ്ഥാനമായ ദില്ലിയില്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള 54 ലക്ഷത്തില്‍ അധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി. ഓട്ടോറിക്ഷകൾ, ക്യാബുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രജിസ്‍ട്രേഷനാണ് നഷ്‍ടമായത്. ഡൽഹി ഗതാഗത വകുപ്പ് ഔദ്യോഗിക കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാർച്ച് 27 വരെയുള്ള കണക്കുകളാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രജിസ്‌ട്രേഷൻ റദ്ദാക്കിയ ചില വാഹനങ്ങളിൽ 1900...
കുമ്പള : മുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ പൂച്ച മാന്തി. വിവിധ ആസ്പത്രികളിൽ കുട്ടിയെ എത്തിച്ചിട്ടും പ്രതിരോധമരുന്ന് ലഭിക്കാതെ വട്ടം കറങ്ങി കുടുംബാംഗങ്ങൾ. കുമ്പള ഭാസ്കരനഗറിലെ മുഹമ്മദ് അസീസ്-സുബൈദ ദമ്പതിമാരുടെ മകൻ മുഹമ്മദ് ഇസീനിനെയാണ് പൂച്ച മാന്തിയത്. വീട്ടുപരിസരത്ത് എന്നും വരാറുണ്ടായിരുന്ന പൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാന്തിയത്. തുടർന്ന് കുടുംബാംഗങ്ങൾ കുട്ടിയുമായി തൊട്ടടുത്തുള്ള കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി....
കണ്ണൂർ/ തൃശ്ശൂർ: സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. തൃശ്ശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കളും മരിച്ചു.
തൃശ്ശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ചാണ് രണ്ട് യുവാക്കൾ മരിച്ചത്. മലപ്പുറം തിരൂർ സ്വദേശികളായ രണ്ട് പേരാണ്...
നഞ്ചൻഗോഡ്: ജെ.ഡി.എസ് സ്ഥാനാർത്ഥിയെ നിർത്താത്തതിനെ തുടർന്ന് കർണാടകയിലെ നഞ്ചൻഗോഡ് കോൺഗ്രസും ബി ജെ പി യും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങി.മുൻ എം പി ധ്രുവ് നാരായണന്റെ മകൻ ദർശൻ ധ്രുവ് നാരായണൻ ആണ് കോൺഗ്രസ് സ്ഥാനാർഥി.
മുൻ എം.പി ധ്രുവ് നാരായണൻ കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്. ഭാര്യ വീണ ഏപ്രിൽ ആദ്യം മരിച്ചു. ഇതേ തുടർന്ന്...
കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിന്റെ ലഭ്യതയുള്ളതുകൊണ്ടാണെന്ന നിര്‍മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശം വിവാദമാകുന്നു. ഒരു അഭിമുഖത്തില്‍ സിനിമയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കവേയായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.
എന്നും പത്രങ്ങള്‍ വായിക്കുമ്പോള്‍ മയക്കുമരുന്ന് പിടിച്ച വാര്‍ത്തകളാണ്. കുറേ സിനിമകള്‍ ഇപ്പോള്‍ കാസര്‍കോടാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...