Latest news

ഭാര്യയെ പേടിപ്പിക്കാനായി തൂങ്ങുന്നത് അഭിനയിച്ചു, ജീവൻ നഷ്ടമായി; നടൻ സമ്പത്തിന്റെ മരണത്തെക്കുറിച്ച് സഹതാരം

ഈ കഴിഞ്ഞ ഏപ്രിൽ 22നായിരുന്ന കന്നഡ ടെലിവിഷൻ താരം സമ്പത്ത് ജെ. റാമിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവസരങ്ങൾ കിട്ടാത്തതാണ് നടനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. പൊലീസ് അന്വേഷണം തുടരുക‍യാണ്. ഇപ്പോഴിതാ നടന്റെ വിയോഗത്തെ കുറിച്ച് അടുത്ത സുഹൃത്തും സഹനടനുമായ രാജേഷ് ധ്രുവ് പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ഭാര്യയെ ഭയപ്പെടുത്താൻ...

‘ഒരു മുസ്‍ലിം വോട്ട് പോലും ഞങ്ങൾക്ക് വേണ്ട’- വിവാദ പ്രസ്താവനയുമായി മുൻ കർണാടക മന്ത്രി ഈശ്വരപ്പ

അഴിമതി ആരോപണത്തിൽ കുടുങ്ങി മന്ത്രിപദം നഷ്ടമായ മുൻ ബി.ജെ.പി നേതാവ് ഈശ്വരപ്പ കടുത്ത വർഗീയ പരാമർശങ്ങളുമായി വീണ്ടും. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുസ്‍ലിം വിരുദ്ധത പരസ്യമാക്കിയ പരാമർശവുമായി രംഗത്തെത്തിയത്. വരുന്ന തെരഞ്ഞെടുപ്പിൽ ‘ഒറ്റ മുസ്‍ലിം വോട്ടു പോലും ഞങ്ങൾക്ക് വേണ്ടെന്ന്’ ശിവമൊഗ്ഗയിൽ ലിംഗായത്ത് സമുദായ വോട്ടർമാർക്ക് മുന്നിൽ ഈശ്വരപ്പ പറഞ്ഞു. ‘‘60,000-...

‘ഒറ്റയടിക്ക് ഏഴോ എട്ടോ കിലോ കുറഞ്ഞു’, യഷ് ദയാലിന്‍റെ അവസ്ഥയിൽ വേദനിച്ച് ആരാധക‍ർ; സീസണിൽ ഇനി കളിക്കില്ല?

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ത്രില്ലര്‍ ഫിനിഷിംഗുകളില്‍ ഒന്നിനാണ് ഈ സീസണിലെ കെകെആര്‍ - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 205 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് പന്തുകള്‍ സിക്‌സറടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് റിങ്കു സിംഗ് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. യഷ് ദയാല്‍ എറിഞ്ഞ...

ജാഗ്രത ! അനുഭവപ്പെടുന്നത് കൊടും ചൂട്; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരികയാണ്. ചിലയിടങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും മിക്ക ജില്ലകളിലും ചൂട് ക്രമാതീതമായി ഉയരുന്നതാണ് കാണുന്നത്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ഏറെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു. ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. *...

മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് കേരളത്തില്‍ മാത്രം; മതസംവരണം ഭരണഘടനാവിരുദ്ധം; കര്‍ണാട സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കര്‍ണാടക. കേരളത്തിനെ കുറ്റപ്പെടുത്തിയാണ് കര്‍ണാടക സുപ്രീംകോടതില്‍ എത്തിയിരിക്കുന്നത്. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയില്‍ കര്‍ണാടക നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബി ജെ പി സര്‍ക്കാരിന്റെ നടപടി തികച്ചും...

1000 കിമി സഞ്ചരിക്കാൻ വെറും 519 രൂപ മതി, രാജ്യത്തെ ഏറ്റവും ചെറിയ വില; ചൈനീസ് ‘ധൂമകേതു’ ഇന്ത്യൻ നിരത്തില്‍!

ചൈനീസ് വാഹന ബ്രാൻഡായ എം ജി മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ വിയുടെ വില പ്രഖ്യാപിച്ചു. ഈ കുഞ്ഞൻ വാഹനത്തിന് 7.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില. ഇതോടെ, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനമെന്ന പേരും എം ജി കോമറ്റ് ഇ വി...

ശിഹാബ് ചോറ്റൂരിന്റെ കൂടെ നടന്ന മലയാളി സൗദിയിൽ വാഹനമിടിച്ചു മരിച്ചു

ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. ഷിഹാബിന്റെ കൂടെ അൽ റാസിൽ നിന്നും പുറപ്പെട്ട വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്. പുറകിൽ നിന്നും വന്ന വാഹനമിടിച്ചായിരുന്നു അപകടം. അൽ റാസ്സിൽ നിന്ന് 20കിലോമീറ്റർ അകലെ റിയാദ് ഖബറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മക്കൾ:...

കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവ്; മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവിനായി വൻ തുക ഈടാക്കാനുള്ള കർണാടക പൊലീസ് തീരുമാനത്തിനെതിരെ അബ്ദുന്നാസർ മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും. ഉടൻ ഹരജി ഫയൽ ചെയ്യാനാണ് തീരുമാനം. മഅദനിക്ക് നാട്ടിലേക്ക് വരണമെങ്കിൽ അകമ്പടിക്കും സുരക്ഷക്കുമായി വൻ തുകയാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. 60 ലക്ഷം രൂപയാണ് ഇപ്പോൾ അടക്കേണ്ട തുക. ഫലത്തിൽ ഒരു കോടിയിലധികം ചിലവ്...

‘തഗ് ലൈഫുകളുടെ സുൽത്താൻ’; ഗഫൂര്‍ക്ക മുതൽ ഡോക്ടര്‍ നാരായണന്‍ വരെ മലയാളികൾക്ക് ചിരി സമ്മാനിച്ച മാമുക്കോയ

മലയാളിയ്ക്ക് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാണ് മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ഇന്ന് മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം അനശ്വരമായ അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളും അതിഗംഭീര തഗ്ഗുകളുമാണ്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍...

ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img