Latest news

ബുക്ക് ചെയ്ത ഓണസദ്യ എത്തിച്ചില്ല; വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം

തിരുവോണ സദ്യ മുടക്കിയതിന് കൊച്ചിയിലെ ഹോട്ടലുടമ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് എറണാകുളം മെയ്സ് റസ്റ്ററന്‍റിനെതിരെ ഉത്തരവിട്ടത്. നഷ്ടപരിഹാരമായി നാല്‍പതിനായിരം രൂപയും സദ്യക്കായി കൈപ്പറ്റിയ തുകയും പരാതികാരിക്ക് നല്‍കണമെന്നാണ് ഉത്തരവ്. 2021തിരുവോണ നാളിലാണ് കേസിനാസ്പദമായ സംഭവം. വൈറ്റില സ്വദേശിനി ബിന്ധ്യ സുൽത്താൻ മെയ്സ് റസ്റ്ററന്‍റില്‍...

വൈദ്യുതിനിരക്ക്; യൂണിറ്റിന് മാസം 20 പൈസ വരെ കൂടാം

തിരുവനന്തപുരം: വൈദ്യുതി യൂണിറ്റിന് മാസംതോറും 20 പൈസവരെ കൂടാനിടയാക്കുന്ന കേന്ദ്രസർക്കാർ തീരുമാനം കേരളവും നടപ്പാക്കും. ഇതിനായി കേന്ദ്രനിർദേശത്തിൽ ചെറിയ മാറ്റങ്ങൾവരുത്തി കരടുചട്ടം തയ്യാറാക്കി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് താരിഫ് നിർണയചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. വൈദ്യുതി വാങ്ങുന്നതിന് അധികച്ചെലവുണ്ടായാൽ ഇന്ധന സർചാർജായി മാസംതോറും യൂണിറ്റിന് പരമാവധി 20 പൈസവരെ കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കെ.എസ്.ഇ.ബി.ക്ക് കൂട്ടാം. ചെലവുകുറഞ്ഞാൽ...

മെസിയുടെ കാലം കഴിഞ്ഞു! ഫുട്‌ബോളിലെ പുത്തന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് വെയ്ന്‍ റൂണി

ലണ്ടന്‍: ഒന്നരപ്പതിറ്റാണ്ടായി ലോക ഫുട്‌ബോളിനെ അടക്കിഭരിച്ച താരങ്ങളാണ് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഗോളുകള്‍ക്കും റെക്കോര്‍ഡുകള്‍ക്കും ട്രോഫികള്‍ക്കുമൊപ്പം ഇരുവരുചേര്‍ന്ന് നേടിയ പന്ത്രണ്ട് ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും ഇത് വ്യക്തമാക്കുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഇരുവരുടേയും കാലം കഴിഞ്ഞുവെന്നാണ് വെയ്ന്‍ റൂണി പറയുന്നത്. വരാനിരിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിതാരം എര്‍ലിംഗ് ഹാലന്‍ഡിന്റെ കാലമാണെന്നും വെയ്ന്‍ റൂണി. ഇരുപത്തിരണ്ടുകാരനായ ഹാലന്‍ഡ്...

വന്ദേഭാരതിൽ ആദ്യദിനം 1761 യാത്രക്കാർ; തൊട്ടടുത്ത സ്റ്റേഷനിലേക്കു യാത്ര ചെയ്തവർ 366 പേർ

കാസർകോട്: കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസിൽ ആദ്യ ദിനം യാത്ര ചെയ്തത് 1761 പേർ. 14 ചെയർകാറുകളിലും 2 എക്സിക്യൂട്ടിവ് കോച്ചുകളിലുമായാണ് ഇത്രപേർ യാത്ര ചെയ്തത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരാണ് വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ സഞ്ചരിച്ചവരേറെയും. ഇതിൽ 1157 പേർ ടിക്കറ്റ് നിരക്കിനൊപ്പം ഭക്ഷണം ലഭിക്കുന്ന സൗകര്യം വിനിയോഗിച്ചു. തിരുവനന്തപുരത്തു നിന്നു കാസർകോടേക്കുള്ള ഇന്നത്തെ...

രക്ഷിക്കാനായില്ല; 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ  യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ...

‘അഹമ്മദാബാദിലും ശ്രീനഗറിലും ലുലു മാൾ, പ്രവ‍ര്‍ത്തന പുരോഗതി ധരിപ്പിച്ചു’, പ്രധാനമന്ത്രിയെ സന്ദർശിച്ച് യൂസഫലി

ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാൾ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് പദ്ധതികളുടെ പുരോഗതി അറിയിച്ചത്. ലോക് കല്യാൺ മാർഗിലെ  പ്രധാനമന്ത്രിയുടെ  ഔദ്യോഗിക വസതിയിൽ വെച്ച്  കൂടിക്കാഴ്ചയിൽ  നരേന്ദ്ര മോദിക്ക്  യൂസഫലി...

തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു; ഫോട്ടോ സോഷ്യൽമീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും ക്ലീൻ ബൗൾഡാക്കി ഒരു തട്ടിപ്പുകാരൻ. പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്നവകാശപ്പെട്ട് വിനോദ് ബാബു എന്ന ഭിന്നശേഷിക്കാരനാണ് മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും ചെന്നുകണ്ടത്. വ്യാജ ട്രോഫിയുമായി എത്തിയ തട്ടിപ്പുകാരനെ ഇരുവരും ഹാർദ്ദമായി അഭിനനന്ദിച്ചു. ഇരുവർക്കുമൊപ്പമുള്ള...

കാസർകോട്ടെ പ്രവാസിയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി, സത്യാവസ്ഥ തേടി മഹല്ല് കമ്മിറ്റിയും

കാസർകോട്: പ്രവാസിയായ പൂച്ചക്കാട് സ്വദേശി അബ്ദുൽ ഗഫൂറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങുകയാണ് മഹല്ല് കമ്മിറ്റി. കഴിഞ്ഞ പതിനാലാം തീയതിയാണ് പ്രവാസി വ്യവസായി എം.സി.അബ്ദുൽ ഗഫൂർ മരിച്ചത്. മരണത്തിലെ ദുരുഹത നീക്കാനുള്ള ശ്രമത്തിലാണ് ബേക്കൽ പൊലീസ്. ഇതിന്റെ ഭാഗമായാണ് പൂച്ചക്കാട്...

‘50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണം’: ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണറുടെ നോട്ടിസ്

തിരുവനന്തപുരം∙ വാഹനപരിശോധന കാര്യക്ഷമമായി നടത്താത്ത മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണറുടെ കാരണം കാണിക്കൽ നോട്ടിസ്. വാഹനങ്ങൾ പരിശോധിച്ച് ഒരു മാസം 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്താത്ത ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടിസ്. ഗതാഗത നിയമങ്ങൾ കർശമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഉദ്യോഗസ്ഥർക്ക് മാസം ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കുന്നത് പതിവ്...

ഇനി ഓട്ടോറിക്ഷയിലും സീറ്റ് ബെല്‍റ്റ്; വിപ്ലവകരമായ തീരുമാനവുമായി റാപ്പിഡോ

മുച്ചക്ര വാഹനമായ ഓട്ടോറിക്ഷയിലും ഇനി സീറ്റ്‌ബെല്‍റ്റ്. ഓണ്‍ലൈന്‍ ഓട്ടോറിക്ഷ സേവനദാതാക്കളായ റാപിഡോ കമ്പനിയാണ് രാജ്യത്ത് ഓട്ടോറിക്ഷയില്‍ സീറ്റ്‌ബെല്‍റ്റ് അവതരിപ്പിച്ചിരിക്കുന്നത്.റാപിഡോ വിപുലമായ രീതിയില്‍ നടപ്പിലാക്കുന്ന സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് റാപിഡോ ഓട്ടോറിക്ഷയില്‍ സീറ്റ് ബെല്‍റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി പതിയെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് റാപിഡോയുടെ...
- Advertisement -spot_img

Latest News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...
- Advertisement -spot_img