Latest news

റോഡിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും; അപകട വീഡിയോ പുറത്തുവിട്ട് പൊലീസ്

അബുദാബി: റോഡില്‍ തൊട്ടു മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഏറ്റവും പ്രാഥമികമായ മര്യാദകളിലൊന്നാണ്. ഇത് പാലിക്കാതിരിക്കുന്നത് മറ്റ് ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത്തരത്തിലൊരു അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. റോഡിലെ മഞ്ഞവര മറികടന്ന് റോഡ് ഷോള്‍ഡറിലൂടെ മറ്റൊരു വാഹനവുമായി തൊട്ടുചേര്‍ന്ന് മുന്നോട്ട്...

യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും...

കോവിഡ് അടിയന്തരാവസ്ഥ പിന്‍വലിച്ചു; ഗുരുതര സാഹചര്യം മാറി, ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന

ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയാണ് പിന്‍വലിച്ചത്. മിക്കയിടങ്ങളിലും കോവിഡ് ബാധ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് നീക്കം. മൂന്ന് വര്‍ഷം മുന്‍പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇനി കോവിഡിന്റെ ചെറിയ തരംഗങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം. അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും രോഗബാധയെ ഗൗരവത്തോടെ കാണണമെന്നും ആരോഗ്യ...

മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

ഉപ്പള: മഞ്ചേശ്വരം താലൂക്കിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണയിലും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാത്തതിലും ജീവനക്കാരുടെ അലംഭാവത്തിനെതിരെയും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ഉപ്പള ടൗൺ ചുറ്റി താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച നൂറുക്കണക്കിന് ലീഗ് പ്രവർത്തകരെ പോലീസ് തടഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുവദിച്ച...

കാസര്‍കോടിനെക്കാള്‍ ലഹരി ചിലപ്പോൾ കൊച്ചിയില്‍ കിട്ടും: ബാബുരാജ്

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാസർകോടിനെ കുറിച്ച് നിര്‍മാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍കോടയാത് എന്നായിരുന്നു എം രഞ്ജിത്തിന്റെ പരാമർശം. പിന്നാലെ നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. "രഞ്ജിത്തേട്ടൻ പറഞ്ഞതിൽ ഖണ്ഡിച്ച് പറയാൻ ഒന്നുമില്ല. കാസർകോടിനെക്കാൾ കൂടുതൽ ലഹരികൾ ചിലപ്പോൾ കൊച്ചിയില്‍ കിട്ടുമായിരിക്കും....

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. ഇവര്‍ ഉള്‍പ്പെടെ ആകെ...

സിപിഎം ഏരിയ സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബ്രാഞ്ച് കമ്മറ്റി ഓഫീസിനുള്ളില്‍

സിപിഎം ഏരിയ സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏരിയ കമ്മിറ്റി സെക്രട്ടറി പി.ആര്‍ പ്രദീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലന്തൂരിലെ ബ്രാഞ്ച് കമ്മറ്റി ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

റിയാദിൽ തീ പിടുത്തം; മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരണപ്പെട്ടു

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 നാണ് അഗ്നിബാധയുണ്ടായതെന്നാണ് വിവരം. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹങ്ങൾ...

ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ പി ബി അഹമദ് ഹാജി അന്തരിച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനും വ്യവസായിയുമായ പി ബി അഹ്‌മദ് ഹാജി (65) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബായ് സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. മുസ്ലിംലീഗിന്റെയും നാഷണല്‍...

കേരളത്തിൽ ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്താ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. നാളെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാൽ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. കേരള...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img