ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒറ്റ മാസം 100 പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ നേടാൻ അവസരം. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ 92 പേര്‍ക്ക് ഈ മാസം ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ട് മില്യൺ ദിര്‍ഹമാണ് വിജയികള്‍ സ്വന്തമാക്കുക. ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നേരിട്ട് ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ഒരുലക്ഷം ദിര്‍ഹം സ്വന്തമാക്കുന്ന മൂന്നുപേരിൽ ഒരാളാകാം. അല്ലെങ്കിൽ 10,000 ദിര്‍ഹം...
കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവർ പരിശോധന നടത്തുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും...
കാസര്‍കോട്: നിശബ്ദം, വളരെ വേഗത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒരു ജില്ലാ കലക്ടറുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് കാസര്‍കോടിനോട് വിടപറയുന്നു. കേരള ജല അതോറിറ്റി എം.ഡിയായാണ് ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിന് മാറ്റം. രജിസ്‌ട്രേഷന്‍ ഐ.ജിയായിരുന്ന ഇമ്പശേഖര്‍ കെ. കാസര്‍കോട് ജില്ലാ കലക്ടറാവും.
കൊട്ടിഘോഷമോ ബഹളങ്ങളോ ഇല്ലാതെ ഓരോ...
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ഇത് നാളെയോടെ തീവ്ര ന്യൂനമർദ്ദമായി മാറും തുടർന്ന് മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആൻഡമാൻ കടലിന് സമീപത്താകും ചുഴലിക്കാറ്റ് രൂപപ്പെടുക. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമായേക്കും .മോക്കയുടെ സഞ്ചാരപാതയും പ്രഭാവും വിലയിരുത്തുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
അതേ സമയം...
താനൂര്‍: പുതിയ വീടെന്ന സ്വപ്‌നത്തില്‍ തറ കെട്ടിയപ്പോള്‍ സൈതലവി അറിഞ്ഞിരുന്നില്ല ആ വീട്ടിലേക്ക് കയറാന്‍ ഇനി താന്‍ മാത്രമേ ഉണ്ടാകുവുളളൂയെന്ന്. പൊട്ടിപ്പൊളിഞ്ഞു വീഴാറായ വീടിന് മുന്‍പില്‍ പതിനൊന്ന് ആംബുലന്‍സുകള്‍ വന്നിറങ്ങിയപ്പോള്‍ ഹൃദയം നുറുങ്ങും വേദനയോടെ സൈതലവി ഒരരികിലിരുന്നു.
പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ നിന്ന് പുതിയ വീടിന് വേണ്ടി തറയിട്ട് പണി തുടങ്ങാനിരിക്കുകയായിരുന്നു സൈതലവിയും കുടുംബവും. അപ്പോഴാണ് അപ്രതീക്ഷിത...
ലഖ്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം കനക്കുന്നതിനിടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് കനത്ത തിരിച്ചടിയായി പേസര്‍ മാര്‍ക്ക് വുഡിന്‍റെ പിന്‍മാറ്റം. ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഭാര്യയുടെ പ്രസവത്തിനായി മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. ഐപിഎല്ലിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന്...
താനൂര്‍: കേരള പോലീസിന്റെ അഭിമാനമായിരുന്നു താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സബറുദ്ദീന്‍. താനൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗവുമായിരുന്നു അദ്ദേഹം.
മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സബറുദ്ദീന്റെ വിയോഗത്തില്‍നിന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇനിയും മുക്തരായിട്ടില്ല. ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു സബറുദ്ദീന്‍....
താനൂർ: ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ...
താനൂർ: ബോട്ടപകടത്തിൽ രണ്ടു കുഞ്ഞുങ്ങളെ രക്ഷിച്ചപ്പോഴും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കാത്തതിന്റെ വേദനയിലാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ്. ഭാര്യക്കും മകൾക്കുമൊപ്പം അവധി ദിനം ആഘോഷിക്കാനാണ് നിഹാസ് താനൂരിൽ എത്തിയത്. കടൽപ്പാലം കാണാനാണ് എത്തിയതെങ്കിലും 6.30 കടൽപ്പാലം അടച്ചുപോയതിനാൽ ബോട്ട് സർവീസിന് പോവുകയായിരുന്നുവെന്ന് നിഹാസ് മീഡിയ വണ്ണിനോട് പറഞ്ഞു.
‘6.40നാണ് എത്തിയത്. അപ്പോഴേക്കും കടൽപാലം കാഅടച്ചു....
താനൂർ: ബോട്ടപകടത്തിൽ മരിച്ച സ്വന്തം ബന്ധുക്കളെ കണ്ട ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവറായ ഷംസുദ്ദീൻ. രക്ഷാപ്രവർത്തനത്തിനാണ് ഷംസുദ്ദീൻ അപകടസ്ഥലത്തെത്തിയത്. രണ്ട് കുട്ടികളെ സ്വന്തം ഓട്ടോയിലാണ് ഷംസുദ്ദീൻ ആശുപത്രിയിലെത്തിച്ചത്. നമ്മുടെ കുട്ടികളും അവിടെയുണ്ടെന്ന് പിതാവ് വിളിച്ചുപറഞ്ഞപ്പോഴാണ് ഷംസുദ്ദീൻ പരിക്കേറ്റവരുടെ മുഖം ശ്രദ്ധിച്ചത്. സ്വന്തം പെങ്ങളുടെ മകളുടെ കുട്ടികളാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ഷംസുദ്ദീൻ മീഡിയവണിനോട് പറഞ്ഞു.
പെങ്ങളുടെ മകളും...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...