Latest news

മുസ്ലീം പെൺകുട്ടിയെ വീട്ടിൽ കൊണ്ടുചെന്നാക്കിയ ഹിന്ദു സുഹൃത്തിന് നാട്ടുകാരുടെ മർദനം; അഞ്ചു പേർ അറസ്റ്റിൽ

കർണാടകയിലെ ശിവമോഗയിൽ 19 കാരിയായ മുസ്ലീം പെൺകുട്ടിയെ വീട്ടിൽ വാഹനത്തിൽ വീട്ടിൽ കൊണ്ടുചെന്നാക്കിയ 20 കാരനായ ഹിന്ദു യുവാവിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് ക്രൂരമായി മർദിച്ചതായിറിപ്പോർട്ട്. ആക്രമണത്തിൽ ഉൾപ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം പെൺകുട്ടിയായ സഹപാഠിയെ വീട്ടിൽ ഇറക്കിയ ശേഷം ബദ്രാവതിയിലെ കലന്ദർ നഗറിലേക്ക് തിരിച്ച് പോകുമ്പോഴാണ് അഞ്ച് പേർ ചേർന്ന്...

കാമുകനൊപ്പം പോകാന്‍ എംഡിഎംഎ കേസില്‍ കുടുക്കിയ ഭാര്യയെ ഭര്‍ത്താവ് ജാമ്യത്തില്‍ ഇറക്കി

ഇടുക്കി വണ്ടൻമേട്ടിൽ മുന്‍ പഞ്ചായത്തംഗം കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ വഴിതിരിവ്. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിലാണ് ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെക്കാന്‍ കാമുകന് കൂട്ടുനിന്നത്. ആസൂത്രണം ചെയ്തത് പോലെ എംഡിഎംഎയുമായി സൗമ്യയുടെ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണത്തിനൊടുവിൽ സത്യാവസ്ഥ മനസിലാക്കി ഇയാളെ വെറുതെ വിടുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ...

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്: തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നെന്ന് റിപ്പോർട്ട്

കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമീഷൻ. ഹൈകോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ കവർ കീറിയ നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 38 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം 2021ലെ ​നി​യ​മ​സ​ഭ...

എല്ലാ സ്ത്രീകള്‍ക്കും ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച് കര്‍ണാടക ഗതാഗതമന്ത്രി

എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും ഏത് യാത്രയും സൗജന്യമായിരിക്കുമെന്നും ഇക്കാര്യത്തില്‍ യാതൊരു നിബന്ധനയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (കെഎസ്ആര്‍ടിസി) നാല് ഡിവിഷനുകളിലുള്ള ഡയറക്ടറുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും; ഇരുചക്രവാഹനങ്ങളിലെ മൂന്ന് യാത്രക്കാരില്‍ 12 വയസിന് താഴെയുളളവര്‍ക്ക് ഇളവ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ല. നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു.726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്....

ഐപിഎല്ലിൽ ബിരിയാണിക്കൊപ്പം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് കോണ്ടം, എണ്ണം പുറത്തുവിട്ട് സ്വിഗ്ഗി

ആരാധകരുടെ ആവേശം അണുവിട ചോരാതിരുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയ രാവായിരുന്നു. എന്നാൽ സൂപ്പർതാരങ്ങളായ ധോണിയോ ജഡേജയോ പാണ്ഡ്യയോ ഗില്ലോ ഒന്നുമല്ല ഇത്തവണത്തെ മത്സരത്തിൽ സ്‌റ്റാറായത്. ഐപിഎൽ മത്സരത്തിനിടെ ഏറ്റവും കൂടുതൽ പേർ ആഗ്രഹിച്ചത് ബിരിയാണി ആയിരുന്നു. ഫുഡ്...

അവിഹിതബന്ധത്തിൽ ഇരട്ടക്കൊല; ഭാര്യയെ കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

സൂറത്ത് ∙ സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്ന ഭർത്താവിനെ പിന്നീട് സുഹൃത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിൽ തിങ്കളാഴ്ചയായിരുന്നു ഇരട്ടക്കൊലപാതകം. ദഹോദ് സ്വദേശിയായ കൗശിക് റാവത്ത്, ഭാര്യ കൽപന എന്നിവരാണു കൊല്ലപ്പെട്ടത്. താപി നദിക്കരയിൽനിന്നാണ് യുവതിയുടെയും ഭർത്താവിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തതെന്നു ചൗക്ക് ബസാർ പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. കൗശിക്കിന്റെ...

സന്ദർശക വിസക്കാരുടെ ശ്രദ്ധക്ക്​; ദുബൈയിൽ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി

ദുബൈ: മറ്റ്​ എമിറേറ്റുകൾക്ക്​ പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ്​ പിരീഡാണ്​ ഒഴിവാക്കിയത്​. ഇതോടെ, വിസ കാലാവധി കഴിയുന്നതിന്​ മുൻപ്​ ത​ന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. നേരത്തെ 30, 60 ദിവസത്തെ സന്ദർശക വിസയിൽ ദുബൈയിലെത്തുന്നവർക്ക്​ 10 ദിവസം കൂടി രാജ്യത്ത്​ അധികമായി...

എൽപിജി സിലിണ്ടറിന് വിലകൂടുമോ? ജൂൺ 1മുതൽ മാറ്റങ്ങളുണ്ട്; കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാൻ അറിയേണ്ടത്

വരവും ചെലവും കണക്കുകൂട്ടി പ്രതിമാസ ബജററ് കൈകാര്യം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമുള്ള കാര്യം തന്നെയാണ്. അല്ലെങ്കിൽ ശമ്പളം കിട്ടിക്കഴിഞ്ഞാൽ മാസം പകുതിയാകുമ്പോഴേക്കും  പോക്കറ്റും കാലിയാകും. ജൂൺ‍ ഒന്ന് മുതൽ പഴയതുപോലെയല്ല കാര്യങ്ങൾ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് പ്രതിമാസ ബജറ്റിനെ ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ പുതിയ  മാറ്റങ്ങൾ പ്രതിമാസ ചെലവുകളെ ബാധിക്കുന്നതിനെക്കുറിച്ച്...

രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞു; ഇതു രാജ്യത്തെ ജനങ്ങള്‍ക്കുള്ള സമ്മാനം; പെട്രോളിനും ഡീസലിനും വില കുറച്ച് നയാര എനര്‍ജിയുടെ പമ്പുകള്‍

ഇന്‍ഡോ-റഷ്യന്‍ ഓയില്‍ കമ്പനിയായ നയാര എനര്‍ജി രാജ്യത്ത് പെട്രോളും ഡീസലും വിലകുറച്ച് രാജ്യതത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യും. പൊതുമേഖല എണ്ണ വിതരണ കമ്പനികളേക്കാള്‍ ഒരു രൂപ കുറച്ചായിരിക്കും നാളെ മുതല്‍ ഇവര്‍ ഇന്ധനം വില്‍ക്കുക. റിലയന്‍സ് അടുത്തിടെ എണ്ണ വിലയില്‍ നേരിയ കുറവ് വരുത്തിയതിനുപിന്നാലെയാണ് നയാരയും പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്റെ...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img