മഞ്ചേശ്വരത്ത് വൻ കവർച്ച. വീട് കുത്തിത്തുറന്ന് 60 പവൻ സ്വര്‍ണവും 1.25 ലക്ഷം രൂപയും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജൻക്ഷനില്‍ കുന്നില്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഹമീദ് തങ്ങളും കുടുംബവും തീര്‍ഥാടനത്തിന് പോയ സമയത്താണ് കവര്‍ച നടന്നത്. ഒരാഴ്ചത്തെ തീര്‍ഥാടന യാത്രകള്‍ കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ്...
സിഡ്‌നി: ലോകത്തെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷകൾ കെടുത്തിക്കൊണ്ടായിരുന്നു ആ വാർത്തെയെത്തിയത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ അന്തർവാഹിനിയിലെ അഞ്ചുയാത്രക്കാർ കൊല്ലപ്പെട്ടിരിക്കുന്നു. പേടകത്തിന്റെ സ്ഥാപക കമ്പനി ഓഷ്യൻ ഗേറ്റാണ് ആ ദുഖവാർത്ത പുറത്ത് വിട്ടത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 13,000 അടി താഴെ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ടൈറ്റൻ ഞായറാഴ്ചയാണ് യാത്ര തിരിച്ചത്....
കേരളത്തിൽനിന്ന് ലഹരി ഉപയോഗിച്ച് അബുദാബിയിലെത്തിയ മലയാളി യുവാവ് ജയിലിലായി. സന്ദർശക വിസയിൽ അബുദാബിയിലെത്തിയ എറണാകുളം സ്വദേശിയായ 19 വയസ്സുകാരനാണ് അബുദാബിയിൽ ജയിലിലായത്.
സന്ദർശക വിസയിൽ ഈ മാസം മൂന്നിനാണ് യുവാവ് അബുദാബിയിലെത്തിയത്. അവിടെയെത്തി തലകറങ്ങി വീണ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മൂത്രത്തിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. യു.എ.ഇയിൽ വന്ന ശേഷം താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് യുവാവ്...
ദില്ലി: പാൻ കാർഡ് ഉടമകൾ 2023 ജൂൺ 30-നകം, പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ), ആധാർ കാർഡ് നമ്പർ എന്നിവ തമ്മിൽ ബന്ധിപ്പിക്കേണ്ടതാണെന്ന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. നിരവധി തവണ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ, ഇക്കുറിയും സമയപരിധി നീട്ടിയില്ലെങ്കിൽ വ്യക്തികളുടെ പാൻ കാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഭാവിയിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആയിരം രൂപ ഫീസ് കൂടി...
ഗാസിയാബാദ്: അപകടകരമായ രീതിയിൽ ബൈക്കിൽ യുവാവും യുവതിയും യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്. ദേശീയപാത 9ൽ ബൈക്കിൽ സഞ്ചരിച്ച കമിതാക്കളുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ദിരാപുരത്ത് ആണ് സംഭവം. വീഡിയോ വൈറലായതോടെ ഇരുവർക്കും ഗാസിയാബാദ് ട്രാഫിക് പൊലീസ് പിഴ ചുമത്തി.
അമിത വേഗതയിൽ ബൈക്ക്...
സ്നേഹം പോലെ മനോഹരമായ വികാരം മറ്റൊന്നില്ല എന്ന് പറയാറുണ്ട്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ വിവിധ വികാരങ്ങളുടെ കൂടാണ് മനുഷ്യർ എന്ന് പറയേണ്ടി വരും. വികാരം പ്രകടിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യരെപ്പോലെ മറ്റ് ജീവികളുണ്ടാവില്ല, അത്രയേറെ സമ്മിശ്രമാണത്. എന്നാൽ, മനുഷ്യർ മാത്രമാണോ അത്തരം അടുപ്പവും വികാരവും പ്രകടിപ്പിക്കുന്ന ജീവി? അല്ല എന്ന് പറയേണ്ടി വരും. മറ്റ് ജീവികളും അടുപ്പവും...
ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ അടുത്തകാലത്തായി കാര്യമായ ഉയർച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിഭാഗവും അതിവേഗം വളരുകയാണ്. എങ്കിലും റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്‍റെയും കാര്യത്തിൽ, ഇന്ത്യൻ ജനത ഇപ്പോഴും ഏറെ പിന്നിലാണ്. ഇപ്പോഴിതാ റൈഡര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രശസ്‍ത ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഓല ഇലക്ട്രിക് ഒരു ഹെൽമറ്റ് ഡിറ്റക്ഷൻ സിസ്റ്റം...
കൊച്ചി: പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ ഗെയിമറും യൂട്യൂബറുമായ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇന്നലെ അർധരാത്രി കൊച്ചിയിലെത്തി. ഇവിടെ സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു നിഹാദ്. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചായിരുന്നു പൊലീസ് യുവാവിനെ പുറത്തിറക്കിയത്.
പൊലീസ് എത്തിയതോടെ തൊപ്പി ഗെയിം സ്ട്രീമിങ് പ്ലാറ്റ്‍ഫോമായ 'ലോക്കോ'യിലൂടെ തത്സമയം സംപ്രേഷണം ആരംഭിച്ചു. പൊലീസാണെന്നു പറഞ്ഞ്...
അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പൽ കാണാൻ പോയ സംഘം അപകടത്തിൽപെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദർഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം....
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...