Latest news

കര്‍ണാടകയില്‍ കയറി കളിക്കാന്‍ മില്‍മ; ക്ഷീരകര്‍ഷകരെ കൈയിലെടുക്കും; ക്ഷണിക്കപ്പെടാതെ എത്തിയ നന്ദിനിയെ പ്രതിരോധിക്കാന്‍ മറുതന്ത്രം; സിദ്ധരാമയ്യയ്ക്ക് മുന്നറിയിപ്പ്

കേരളത്തിലെ വിപണയിലേക്ക് മുന്നറിയിപ്പില്ലാതെ കടന്നുവന്ന നന്ദിനിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ മില്‍മ. കര്‍ണാടകയിലെ നന്ദിനി കേരളത്തില്‍ വന്നു പാല്‍ വില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ പോയി പാല്‍ സംഭരണം നടത്തുമെന്നാണ് മില്‍മ അറിയിച്ചിരിക്കുന്നത്. മില്‍മ കര്‍ണാടകയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് പാല്‍ ശേഖരിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയുള്ള മുന്നറിയിപ്പ് നല്‍കി മില്‍മ എറണാകുളം മേഖലാ...

ഭർത്താവ് മരണപ്പെട്ടതോടെ പുണ്യഭൂമിയിൽ തനിച്ചായി സുബൈദ; മകന് പ്രത്യേക ഹജ് വിസ അനുവദിച്ച് അരികിലേക്ക് അയച്ചു; അപൂർവ സംഭവമെന്ന് ഹജ് കമ്മിറ്റി

കരിപ്പൂർ: ഹജ്ജ് കർമ്മത്തിനായി ഒരുമിച്ച് പുറപ്പെട്ട ഭർത്താവ് മരിച്ചതോടെ പുണ്യഭൂമിയിൽ ഒറ്റപ്പെട്ട സുബൈദയ്ക്ക് തണലായി മകൻ ഉടനെത്തു. ഹജ് കമ്മിറ്റിയുടെ സമയോചിതമായ ഇടപെടലിൽ മകൻ ജംഷീദിന് പ്രത്യേക വിസ അനുവദിച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച്, അപേക്ഷ പോലും നൽകാത്ത മകൻ ജംഷീദിനു പ്രത്യേക ഹജ് വീസ അനുവദിക്കുകയായിരുന്നു. ജംഷീദ് ഇന്നു രാവിലെ 8.50നുള്ള...

ഇത്തവണ സ്വർണം ഒളിപ്പിച്ചത് ചീസിനുള്ളിൽ; തുടർച്ചയായ മൂന്നാം ദിവസം, കാർ​ഗോയിൽ സ്വർണക്കടത്ത്

കൊച്ചി; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാർ​ഗോയിലൂടെ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. തുടർച്ചയായ മൂന്നാം ദിവസമാണ് കാർ​ഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്. ഇത്തവണ പാലുൽപ്പന്നമായ ചീസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അബുദാബിയിൽ നിന്നും ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴി സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബിൽ ഉത്തേ എന്നയാളുടെ...

പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി, ഇനി പണം നല്‍കണം

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ ലഘുഭക്ഷ കിറ്റ് നിർത്തിലാക്കി. ഇനി മുതൽ പണം നൽകി  ഭക്ഷണം വാങ്ങണമെന്ന  നി‍ർദ്ദേശം പ്രവാസികള്‍ക്ക് തിരിച്ചടിയാകും. സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിൻെറെ ഭാഗമായാണ് പുതിയ തീരുമാനം.പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാണ് എയർ ഇന്ത്യ എക്സ് പ്രസ് തുടങ്ങിയത്.  പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സർവ്വീസ്...

‘കോഴിയില്ലാതെ കോഴിയിറച്ചി’ ; ലാബിൽ വളർത്തിയ കോഴിയിറച്ചിക്ക് വില്പനാനുമതി നൽകി യുഎസ്

കൃത്രിമമായി വളർത്തിയെടുക്കുന്ന കോഴിയിറച്ചിക്ക് അംഗീകാരം നൽകി അമേരിക്ക. മൃഗ കോശങ്ങൾ ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന കോഴിയിറച്ചിയുടെ വില്പനയ്ക്കാണ് യുഎസ് റെഗുലേറ്റേഴ്‌സ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. മൃഗങ്ങളെ അറുത്തെടുക്കുന്ന മാംസം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആദ്യ പടിയാണിത്. "സെൽ കൃഷി" എന്നറിയപ്പെടുന്ന ഈ കൃത്രിമ മാംസ നിർമ്മാതാക്കൾ യുഎസ് കമ്പനിയായ അപ്‌സൈഡ് ഫുഡ്‌സ് ആൻഡ് ഗുഡ് മീറ്റാണ്. ഗുഡ് മീറ്റുമായി ചേർന്ന്...

യുഎഇയില്‍ 988 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്; ദുബൈയില്‍ 650 പേര്‍ക്കും മോചനം ലഭിക്കും

അബുദാബി: യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 988 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. ഈ വര്‍ഷത്തെ ബലി പെരുന്നാളിന് മുന്നോടിയായാണ് ഇത്രയും തടവുകാര്‍ക്ക് മോചനം അനുവദിക്കാന്‍ രാഷ്‍ട്രത്തലവന്‍ ഉത്തരവ് നല്‍കിയത്. പെരുന്നാളുകളും ദേശീയ ദിനവും പോലുള്ള ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം അനുവദിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്....

സ്കൂൾ ബാഗുകളുടെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത്; കർശനമായി പാലിക്കാൻ കർണാടകയിൽ ഉത്തരവ്

ബെംഗളൂരു: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകളോട് കർണാടക വിദ്യാഭ്യാസ വകുപ്പ്. 2019 സർക്കുലർ വീണ്ടും സ്കൂളുകൾക്ക് നൽകുകയും ഉത്തരവ് കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാരോട് നിർദേശിക്കുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റേതാണ് നടപടി. നിലവിലെ സർക്കുലർ പ്രകാരം സ്കൂൾ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം...

പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചെന്ന് പരാതി; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കേസ്

മലപ്പുറം: വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച 'പെപെ സ്ട്രീറ്റ് ഫാഷൻ' കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖുമാണ്...

വണ്‍പ്ലസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; വണ്‍പ്ലസ് വി ഫോള്‍ഡ് ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം ആദ്യമാണ് വണ്‍പ്ലസ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണായ വണ്‍പ്ലസ് വി ഫോള്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല, ഈ വര്‍ഷം മൂന്നാം പാദത്തോടെ ഫോണ്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും കൃത്യമായ തീയ്യതി വ്യക്തമല്ല. എന്നാല്‍ ഇതിന് മുന്നോടിയായി സ്മാര്‍ട് പ്രിക്സും ടിപ്പ്സ്റ്ററായ ഹെമ്മെര്‍സ്റ്റോഫറും ഫോണിന്റെ...

കണ്ണൂരില്‍ 13.35 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നുമായി മഞ്ചേശ്വരം സ്വദേശിയടക്കം രണ്ടുപേര്‍ പോലീസ് പിടിയില്‍

കണ്ണൂര്‍: എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ടുപേര്‍ കണ്ണൂരില്‍ പിടിയില്‍. കാസര്‍കോട് മഞ്ചേശ്വരം ഉദ്യോവാര്‍ സറീന കോട്ടേജിലെ നസീര്‍(39) കണ്ണൂര്‍ കടലായി കൂലിയിന്റവിട വീട്ടില്‍ സമീര്‍(44) എന്നിവരെയാണ് 13.35 ഗ്രാം എം.ഡി.എം.എ.യുമായി കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ താവക്കര റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന് സമീപം ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന്...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img