Latest news

കുരുതിക്കളമായി ഗാസ: മരണം 7000 കടന്നു; ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്

ഗാസസിറ്റി: ഇസ്രയേൽ ബോംബാക്രമണത്തിൽ തങ്ങളുടെ പക്കലുള്ള ഏകദേശം 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. ഹമാ​സി​ന്റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 225 ലധികം ആളുകളെ ബന്ദികളാക്കിയിട്ടുള്ളതായി ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയിൽ ഇതുവരെ 7000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2913 കുട്ടികളും 1709...

‘ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല’; തരൂരിന്റേത് ‘ഇസ്രയേല്‍ മാല’, വീഡിയോ പങ്കുവച്ച് ജലീല്‍

മലപ്പുറം: കോഴിക്കോട് മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീല്‍. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രയേല്‍ മാല' പാടിയതെന്നും...

കണ്ണൂരിൽനിന്ന്​ ​തെക്കോട്ടും മംഗളൂരുവിൽനിന്ന്​ വടക്കോട്ടും മാത്രം ട്രെയ്നുകൾ; കാഴ്ചക്കാരായി കാസർ​കോട്ടുകാർ

കാ​സ​ർ​കോ​ട്​: വെ​ള്ളം വെ​ള്ളം സ​ർ​വ​ത്ര, തു​ള്ളി​കു​ടി​ക്കാ​നി​ല്ല​ത്രെ എ​ന്നു പ​റ​യു​ന്നതു ​പോ​ലെ​യാ​ണ് കാ​സ​ർ​കോ​ടു​കാ​രു​ടെ തീ​വ​ണ്ടി​യാ​ത്ര സൗ​ക​ര്യം. വ​ണ്ടി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കും ത​ല​ങ്ങും​വി​ല​ങ്ങും പാ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​ന്ധ്യ​മ​യ​ങ്ങും മു​മ്പ് വീ​ടെ​ത്താ​നു​ള്ള വ​ണ്ടി​ക​ൾ കാ​സ​ർ​കോ​ടു​കാ​ർ​ക്കി​ല്ല. ഒ​രു ദി​വ​സ​ത്തെ ആവശ്യത്തിനാണെങ്കിലും അ​ടു​ത്ത നഗരങ്ങളായ കോ​ഴി​ക്കോ​ടും മം​ഗ​ളൂ​രു​വി​ലും മു​റി​യെ​ടു​ത്ത്​ താ​മ​സി​ച്ച് യാ​ത്ര ചെയ്യേണ്ട സ്ഥി​തി​യാ​ണ്. ക​ണ്ണൂ​രി​ൽ​നി​ന്ന് തെ​ക്കോ​ട്ടും മം​ഗ​ളൂരു​വി​ൽ​നി​ന്ന് വ​ട​ക്കോ​ട്ടും ന​ഗ​ര​ങ്ങ​ൾ തീ​വ​ണ്ടി​യാ​ത്ര​യു​ടെ...

വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ അദ്ധ്യാപകന് ദാരുണാന്ത്യം; ആക്രമണം ക്ലാസില്‍ വൈകിയെത്തിയത് ചോദ്യം ചെയ്തതിന്

ഒഡിഷയില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപകന്‍ മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 22ന് ആയിരുന്നു സംഭവം നടന്നത്. ഒഡിഷ ഝര്‍സുഗുഡ ജില്ലയിലെ കാട്ടപ്പള്ളി പികെഎസ്എസ് കോളേജിലെ ലക്ചറര്‍ അമിത് ബാരിക്കാണ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തെ തുടര്‍ന്ന് ബുര്‍ളയിലെ വിംസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമിത് ഏഴ് മാസമായി ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിരമായി...

ഉപ്പളയിലെ യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഉപ്പളയിലെ യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. നയാബസാര്‍ എ.ജെ.ഐ. സ്‌കൂളിനടുത്ത് ഐല മൈതാനത്തെ ഷമീം (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് നെഞ്ച് വേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. ഉപ്പളയിലെ സല്‍മാന്‍ സ്റ്റോര്‍ ഉടമയാണ്. മൂസ ഹാജി കോട്ടയുടേയും ജമീലയുടേയും മകനാണ്. ഭാര്യ: റാഹില....

ഖത്തറിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്: ബാഗേജ് പരിധി ലംഘിക്കരുതെന്ന് കസ്റ്റംസ്

ദോ​ഹ: രാജ്യത്തേക്ക് എത്തുന്നവർ കൈവശം വെക്കുന്ന ബാഗേജിന്റെ പരിധി എല്ലാ യാത്രക്കാരും പാലിക്കണമെന്ന് ഖത്തർ കസ്റ്റംസ്. ബാഗേജിലെ ആകെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലിൽ കൂടരുതെന്ന് ഖത്തർ കസ്റ്റംസ് പുറത്തിറക്കിയ നോട്ടിസിൽ വ്യക്തമാക്കി. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. വ്യക്തിഗത വസ്തുക്കളായാലും സമ്മാനങ്ങളായാലും വസ്തുക്കളുടെ...

പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡല്‍ഹി: പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നിൽ കണ്ടുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസ‍ര്‍ക്കാര്‍ നിലപാട് ജനവിരുദ്ധവും ഇന്ത്യാവിരുദ്ധവുമാണെന്ന് കർണാടക ഉപമുഖ്യമന്തി ഡി.കെ ശിവകുമാറും പറഞ്ഞു. 12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് നീക്കം ചെയ്യാനുള്ള...

വാക്കുപാലിച്ച് സുസുക്കി! ഇതാ 40 കിമി മൈലേജുള്ള ആ സ്വിഫ്റ്റ്!

ജനപ്രിയ സ്വിഫ്റ്റ് ഹാച്ച് ബാക്കിന്‍റെ ന്യൂജെൻ പതിപ്പിനെ വെളിപ്പെടുത്തി സുസുക്കി. മാരുതിയുടെ ജാപ്പനീസ് പങ്കാളിയായ സുസുക്കി കഴിഞ്ഞ ദിവസം ജാപ്പാനീസ് ഓട്ടോ ഷോയിലാണ് പുതിയ രൂപവും സവിശേഷതകളും സാങ്കേതികവിദ്യയും ഉള്ള ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കിന്റെ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പിനെ പ്രദർശിപ്പിച്ചത്. ഇന്ത്യയിൽ മാരുതി സുസുക്കിയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍റെ നാലാംതലമുറയെ രൂപകല്പനയിലും...

ഇന്ത്യ ദാഹിച്ചു വലയും; മുന്നറിയിപ്പുമായി യുഎൻ റിപ്പോർട്ട്

വെബ് ഡെസ്ക്: ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഭൂഗർഭജല ശോഷണം സംഭവിച്ചിരിക്കുന്നു. കൂടാതെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളില്‍ 2025-ഓടെ ഭൂഗർഭജല ലഭ്യത ഗുരുതരാവസ്ഥയില്‍ ആയിരിക്കും എന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. ഇന്റർകണക്റ്റഡ് ഡിസാസ്റ്റർ റിസ്ക് റിപ്പോർട്ട്  എന്ന തലക്കെട്ടിൽ, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി (UNU-EHS) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ലോകം...

വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നര നായാട്ട് , കുഞ്ഞുങ്ങളടക്കം 103 മരണം; ഗസ്സയില്‍ ഇതുവരെ കൊന്നൊടുക്കിയത് 6500 ലേറെ പേരെ, ഇതില്‍ 2700 ലേറെ കുട്ടികള്‍

ഗസ്സ: ഗസ്സയില്‍ നരനായാട്ട് തുടരുന്നതിനിടെ വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. കഴിഞ്ഞ രാത്രിയില്‍ അഴിച്ചു വിട്ട ആക്രമണത്തില്‍ 103 പേരാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്. 30 കുഞ്ഞുങ്ങളാണ് ഇതില്‍. 1828 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടകങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 1215 പേരെ ഇതിനകം അന്യായമായി തടവിലാക്കി. വര്‍ഷങ്ങളായി ഇസ്‌റാഈലി...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img