ഉപ്പളയിലെ യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

0
461

ഉപ്പള: ഉപ്പളയിലെ യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. നയാബസാര്‍ എ.ജെ.ഐ. സ്‌കൂളിനടുത്ത് ഐല മൈതാനത്തെ ഷമീം (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് നെഞ്ച് വേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. ഉപ്പളയിലെ സല്‍മാന്‍ സ്റ്റോര്‍ ഉടമയാണ്. മൂസ ഹാജി കോട്ടയുടേയും ജമീലയുടേയും മകനാണ്. ഭാര്യ: റാഹില. മൂന്ന് മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here