Latest news

കോലി തിരക്കേറിയ താരം, വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല, ധോണിയുമായി പണ്ടും അടുത്ത സൗഹൃദമില്ല; തുറന്നു പറഞ്ഞ് യുവി

മൊഹാലി: വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിലെത്തുമ്പോള്‍ യുവരാജ് സിംഗ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്നു. കോലി തന്‍റെ സാന്നിധ്യമറിയിച്ച 2011ലെ ഏകദിന ലോകകപ്പിലാകട്ടെ യുവരാജ് ടൂര്‍ണമെന്‍റിന്‍റെ താരവും. വിരാട് കോലിയുമായി വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് യുവരാജെന്നാണ് ആരാധകരും കരുതുന്നത്. 2011ലെ ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബധിതനായ യുവരാജ് പിന്നീട് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുകയും...

ഒന്നാമത് എത്തിയിട്ടൊന്നും കാര്യമില്ല, ഇന്ത്യയുടെ സെമി ഫൈനല്‍ ചിലപ്പോള്‍ കൊല്‍ക്കത്തയിലാകും, കാരണം അറിയാം

മുംബൈ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെങ്കിലും ഇന്ത്യ സെമി കളിക്കുക മുംബൈയിലോ കൊല്‍ക്കത്തിയിലോ എന്നറിയാന്‍ കാത്തിരിക്കണം. കാരണം, ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍ ആരെന്നറിഞ്ഞാലെ ഇന്ത്യയുടെ സെമി വേദി തീരുമാനമാകു. ന്യൂസിലന്‍ഡോ അഫ്ഗാനിസ്ഥാനോ ആണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികളെങ്കില്‍ ഇന്ത്യ മുംബൈയില്‍ തന്നെ സെമി ഫൈനല്‍ കളിക്കും. എന്നാല്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ സെമിയിലെ എതിരാളികളാകുന്നതെങ്കില്‍...

ഡോക്ടറെ ചീത്ത വിളിച്ച കേസ്; ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍:സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ചീത്ത വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ്, സൗത്ത് നരവ്വൂര്‍ സ്വദേശി ടി.കെ.ദില്‍ഷാ (23)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി കണ്ണൂരില്‍ നിന്നു പുറപ്പെട്ട യശ്വന്ത്പൂര്‍ എക്സ്പ്രസ്സിലെ യാത്രയ്ക്കിടയിലാണ് അറസ്റ്റ്. കോയമ്പത്തൂരിലേയ്ക്ക്...

ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസിന് എട്ടുകാലിയുടെ കടിയേറ്റ് ദാരുണാന്ത്യം

എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസിന് ദാരുണാന്ത്യം. മുഖത്താണ് കടിയേറ്റത്. കടിയേറ്റ ഭാഗം പിന്നീട് കരിനീല നിറത്തില്‍ കാണപ്പെട്ടു. വലിയ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കു ശേഷം മൊറൈസ് ആശുപത്രി വിട്ടു എന്നാല്‍ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷേ ദിവസങ്ങള്‍ക്കിപ്പുറം...

പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥി ബൈക്ക് ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥി മോട്ടോര്‍സൈക്കില്‍ ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ. കോള്‍മൊട്ട സക്കീന മന്‍സിലില്‍ സി.പി.അബൂബക്കറിനും ആര്‍.സി.ഉടമയായ കോഴിക്കോട് സ്വദേശിക്കുമാണ് പിഴ. അബൂബക്കറിന്റെ 17 വയസുകാരനായ മകന്‍ ഇന്നലെ പറശിനിക്കടവ് ബസ്റ്റാന്റ് പരിസരത്ത് അശ്രദ്ധയില്‍ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥ് ചോദ്യം ചെയ്തപ്പോഴാണ് പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായത്. രക്ഷിതാവിനും ആര്‍.സി.ഉടമക്കും...

വീണ്ടും പരിഷ്‍കാരം; സംസ്ഥാനത്ത് പൊലിസ് സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരിച്ചു നൽകും

തിരുവനന്തപുരം: കേരളത്തിലെ പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുത്താൻ നീക്കം. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തന്നെ തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 2018 നവംബർ ഒന്നിന് പൊലിസ് മേധവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ പരിഷ്ക്കരണം...

അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണം; സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണത്തിൽ സുഹൃത്തായ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. സുഹൃത്തായ അധ്യാപകനെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് മേല്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാര എരോൽ സ്വദേശി സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്. റുബീനയെയും അഞ്ചര വയസുള്ള മകൾ ഹനാന മറിയത്തേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ...

കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കണം; വ്യാവസായിക അനുകൂല അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സംസ്ഥാനം വ്യവസായത്തിന് തടസം നില്‍ക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കണം. വ്യവസായത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം. സിങ്കപ്പൂരില്‍ ഒരു സംരംഭം ആരംഭിക്കാന്‍ മൂന്ന് ദിവസം മതിയാകുമ്പോള്‍ ഇന്ത്യയില്‍ അതിന് 120 ദിവസവും കേരളത്തില്‍ 200ല്‍ അധികം ദിവസവും...

ഹെൽമെറ്റ് ഇല്ലാത്ത യുവാവിന് പിഴ ബൈക്ക് വാങ്ങാനുള്ള തുക; അഞ്ച് മാസത്തിനിടെ 146 കേസുകൾക്ക് 86500 രൂപ

കണ്ണൂർ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനെ യുവാവിനെതിരെ അഞ്ച് മാസത്തിനിടെ 146 കേസുകൾ. ഇത്രയും കേസുകളിൽ 86500 രൂപയാണ് പിഴ ചുമത്തിയത്. ചെറുകുന്ന് സ്വദേശിയായ 25കാരനാണ് അഞ്ചുമാസത്തോളം ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചത്. ഈ കാലയളവിനുള്ളിൽ ഇതേ യുവാവിന്‍റെ ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ ആളുകൾ യാത്ര ചെയ്തതിന് 27 കേസുകൾ വേറെയുമുണ്ട്. കണ്ണൂർ പഴയങ്ങാടിയിലെ...

അവള്‍ നിങ്ങളുടെ മകളാണോ ? എന്നെ പോലുള്ളവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമോ ?: ചോദ്യങ്ങളെ കുറിച്ച് ഷിഹാബ്

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായവരാണ് ഷിഹാബും ഭാര്യ സനയും. തന്റെ ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഷിഹാബ് ഓരോരുത്തർക്കും വലിയൊരു മാതൃകയാണ്. യുട്യൂബിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായ ഇരുവരും, തങ്ങൾക്ക് നേരെ വരുന്ന ചോദ്യങ്ങളെ കുറിച്ചും അവയ്ക്ക് നൽകിയ ഇരുവരും നൽകിയ മറുപടിയും ആണ് ശ്രദ്ധനേടുന്നത്. "എല്ലാവരും ചോദിക്കുന്നൊരു...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img