Latest news

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര; മൂന്നു മാസത്തിനിടെ കാമറയിൽ പതിഞ്ഞത് 149 തവണ: ബദിയഡുക്ക സ്വദേശി പിഴയായി അടയ്‌ക്കേണ്ടത് 74,500 രൂപ

കാസര്‍കോട്: വീട്ടില്‍നിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റര്‍. ദിവസം രണ്ടും മൂന്നും തവണ കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ സീറ്റ് ബെല്‍റ്റിടാത്ത ചിത്രം സഹിതം നിയമലംഘന നോട്ടീസ് കാറുടമയുടെ പേരിലെത്തി. മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. ഇതുവരെയിട്ട പിഴ 74,500 രൂപ. കാസര്‍കോട്...

‘ഞാൻ ജീവനോടെയുണ്ട് ഉണ്ട് സർ’; കൊലക്കേസിൽ വാദം നടക്കവെ ‘കൊല്ലപ്പെട്ട’ 11കാരൻ ജീവനോടെ സുപ്രീം കോടതിയില്‍!

ദില്ലി: കൊലപാതകക്കേസിൽ സുപ്രീം കോടതിയിൽ ചൂടേറിയ വാദം നടക്കവെ, കൊല്ലപ്പെട്ട 11കാരൻ ജീവനോടെ ജഡ്ജിമാർക്ക് മുന്നിലെത്തി. കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ വാദം കേൾക്കുന്നതിനിടെയാണ് സംഭവം. സിനിമയെ വെല്ലുന്ന സംഭവങ്ങൾക്കാണ് കോടതി സാക്ഷിയായത്. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശിയായ 11 വയസുകാരൻ കൊല്ലപ്പെട്ടതായിരുന്നു കേസ്. വാദം കേൾക്കുന്നതിനിടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ കൊല്ലപ്പെട്ട 11കാരൻ...

 നവകേരള സദസ്സ്: മഞ്ചേശ്വരത്ത് 17 മുതൽ ആഘോഷപരിപാടികൾ

കാസർകോട്: നവകേരള സദസ്സ് സംസ്ഥാനതലത്തിൽ ആരംഭിക്കുന്നതിന്റെ ആഘോഷപരിപാടികൾ മഞ്ചേശ്വരത്ത് 17 മുതൽ ആരംഭിക്കുമെന്ന് കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. മണ്ഡലംതല അവലോകനയോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വൈകീട്ട് അഞ്ച് മുതൽ പ്രാദേശിക കലാകാരൻമാർ ഒരുക്കുന്ന കലാസന്ധ്യയോടെ നവകേരള സദസ്സിന്റെ വേദിയുണരും. മഞ്ചേശ്വരത്തെ കേരളോത്സവ വിജയികളും ക്ലബ് പ്രവർത്തകരും യുവാക്കളും പരിപാടിയുടെ ഭാഗമാകും. കൈകമ്പ മുതൽ നവകേരള സദസ്സിന്റെ വേദിയായ...

വർഷങ്ങളായി പ്രാർത്ഥിച്ചിട്ടും ഫലമില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

ചെന്നൈ: ചെന്നൈയിൽ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊതവൽ ചാവടിയിലെ വീരഭദ്ര സ്വാമി ക്ഷേത്രത്തിന് നേരെയാണ് അക്രമമുണ്ടായത്. ഇന്നാണ് സംഭവം. ക്ഷേത്രത്തിന് സമീപം കച്ചവടം നടത്തിയിരുന്ന 33കാരനായ മുരളീകൃഷ്ണനാണ് ബോംബെറിഞ്ഞതെന്നും അക്രമം നടത്തിയ ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവ സമയം...

തെരഞ്ഞടുപ്പിലെ കനത്ത തോൽവി, നളിൻ കുമാർ കട്ടീലിനെ മാറ്റി; വിജയേന്ദ്ര യെദിയൂരപ്പ ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ

ബംഗ്ളൂരു : ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റായി മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെദിയൂരപ്പയെ തിരഞ്ഞെടുത്തു. നളിൻ കുമാർ കട്ടീലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ നിയമിച്ചത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന പ്രസിഡന്റിനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിജയേന്ദ്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിന്...

ലോകകപ്പ് തോൽവിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെൻഡ് ചെയ്തു

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ അംഗത്വം സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ​ഗവൺമെന്റ് ഇടപെടൽ നടത്തിയെന്ന് ഐസിസി ആരോപിച്ചു....

ഹലാൽ ആട് തട്ടിപ്പ് നടത്തി കോടികൾ തട്ടിയ റിഷാദ് സുല്ലമി ബിജെപിയിൽ, അം​ഗത്വം നൽകിയത് എ പി അബ്ദുല്ലക്കുട്ടി

മലപ്പുറം: ഹലാൽ ആടിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി റിഷാദ് സുല്ലമി (റിഷാദ് മോൻ-36) ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയാണ് അംഗത്വം നൽകി സ്വീകരിച്ചത്. മലപ്പുറം കലക്ടറേറ്റിനു സമീപത്ത് ബിജെപി മൈനോരിറ്റി മോർച്ച നൽകിയ പരിപാടിയിലാണ് റിഷാദ് ബിജെപി അംഗത്വമെടുത്തത്. അബ്ദുല്ലക്കുട്ടിക്കു...

ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്...

വാഹനങ്ങളുടെ താത്കാലിക രജിസ്ട്രേഷന്‍ കൂടുന്നു; ഫാന്‍സി നമ്പറുകള്‍ കിട്ടാന്‍ കാലതാമസം

ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവര്‍ അധികം പണംമുടക്കി നേടുന്ന ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം. അതിനാല്‍ താത്കാലിക രജിസ്ട്രേഷനുള്ള അപേക്ഷകള്‍ കൂടി. ഇഷ്ട സീരിസിലെ നമ്പരിലേക്കെത്താന്‍ സമയമെടുക്കുന്നതാണ് താമസത്തിനു കാരണം. ഇത് സുരക്ഷാപ്രശ്നം ഉയര്‍ത്തുന്നതായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍പ്, താത്കാലിക രജിസ്ട്രേഷന്‍ അനുവദിച്ചിച്ചശേഷം പിന്നീടാണ് യഥാര്‍ഥ നമ്പര്‍ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ ഷോറൂമില്‍നിന്നു വാഹനം പുറത്തിറക്കുന്നതുതന്നെ യഥാര്‍ഥ രജിസ്ട്രേഷന്‍...

സപ്ലൈകോയിലെ 13 സാധനങ്ങളുടെ വില വർധിക്കുന്നു

തിരുവനന്തപുരം: സപ്ലൈകോയിലുള്ള 13 ഇന അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്. ഇടതുമുന്നണി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി തീരുമാനമെടുക്കുക. കഴിഞ്ഞ ഏഴരവർഷത്തിനിടെ ഇതുവരെ 13 ഇന സാധനങ്ങളിൽ ഒന്നിന്‍റെയും വില വർധിപ്പിച്ചിരുന്നില്ല. 13 ഇന സാധനങ്ങളുടെ വില...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img