ന്യൂഡൽഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിന്റെ അവസാന ചിത്രം തെളിഞ്ഞു. പാകിസ്താൻ അവസാന മത്സരത്തിൽ നിശ്ചിത റൺറേറ്റിൽ വിജയം നേടില്ലെന്ന് ഉറപ്പായതോടെയാണ് ലോകകപ്പിലെ നാലാം സ്ഥാനം ന്യൂസിലാൻഡിനെന്ന് വ്യക്തമായത്.
ഇംഗ്ലണ്ടിനെതിരേ പാകിസ്താന് 6 ഓവറിൽ വിജയലക്ഷ്യം പിന്തുടരണമായിരുന്നു. ഇക്കാര്യം സാധ്യമല്ലെന്ന് വ്യക്തമായതോടെ ന്യൂസിലാൻഡ് സെമി ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബൗൾ ചെയ്യേണ്ടിവന്നപ്പോൾ തന്നെ...
ലോകകപ്പിൻ്റെ ഒരു എഡിഷനിൽ ഏറ്റവുമധികം റൺസും സിക്സറും വഴങ്ങിയ ബൗളർ എന്ന നേട്ടം ഇനി പാക് താരം ഹാരിസ് റൗഫിന്. ഈ ലോകകപ്പിൽ ആകെ 533 റൺസാണ് ഹാരിസ് റൗഫ് വഴങ്ങിയത്. 2019 ലോകകപ്പിൽ 526 റൺസ് നേടിയ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിൻ്റെ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. 526 റൺസാണ് ആദിൽ റഷീദ്...
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകൾക്കു പുറമെ, ന്യൂസിലൻഡും ലോകകപ്പ് സെമി ഉറപ്പിച്ചു. കീവീസിന്‍റെ കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളു.
പാകിസ്താനുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതോടെയാണ് അവരുടെ സെമി സ്വപ്നം അവസാനിച്ചത്. ഈമാസം 15ന് മുംബൈയിലെ വാംഖഡെയിൽ ഒന്നാം സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. 2019 ലോകകപ്പ് സെമിയുടെ...
റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി. മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ ആണെന്നും സൗദി ശക്തമായ നിലപാടെടുത്തു.
കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന്
സൗദി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം...
മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. 2023ലെ ജപ്പാൻ മൊബിലിറ്റി ഷോയിലാണ് കമ്പനി ഈ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഇതിന്റെ ക്യാബിൻ അകത്തും പുറത്തും നിരവധി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ എഞ്ചിനെയും നിറങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സ്വിഫ്റ്റിന് പുതിയ...
ദുബൈ: ദുബൈയുടെ സ്വന്തം വാർഷിക ദുബൈ റൈഡ് സൈക്ലിംഗ് നാളെ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നവംബർ 12 ഞായറാഴ്ച രാവിലെ ഷെയ്ഖ് സായിദ് റോഡ് അടക്കും. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്,...
മഞ്ചേശ്വരം.മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്തടി 7ാം വാർഡിൽ കഴിഞ്ഞ 23 വർഷമായി പ്രവർത്തിച്ചു വരുന്ന സെൻ്റർ നമ്പർ 11 അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ.എൽ.എം.എസ് കമ്മിറ്റി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാതൃകാ അംഗൻവാടിയായി അംഗീകാരം നേടിയതിനെ തുടർന്ന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കാസർകോട് വികസന...
ചെന്നൈ: മദ്യാസക്തിയില്‍ ക്ഷേത്രത്തിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ യുവാവ് അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിലാണ് പെട്രോൾ ബോംബ് വന്ന് വീണത്. ചെന്നൈയിലെ പാരീസിനടുത്തുള്ള ശ്രീ വീരബദ്രസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൂജാരിമാർ കര്‍മ്മങ്ങള്‍ നടത്തുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി മുരളീകൃഷ്ണൻ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
മുരളീകൃഷ്ണനെതിരെ മറ്റ് നിരവധി കേസുകളും രജിസ്റ്റർ...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...