Latest news

‘പള്ളിയിൽ ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കരുത്’; ഇമാമുമാർക്ക് ഡൽഹി പൊലീസിന്റെ നോട്ടിസ്

ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ പള്ളിയിലെ ഇമാമുമാർക്ക് കർശന നിർദേശങ്ങളടങ്ങിയ നോട്ടിസുമായി ഡൽഹി പൊലീസ്. പള്ളിയിൽ ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കരുതെന്നാണു നിർദേശം. ഫലസ്തീന്റെ പേരു തന്നെ പ്രസംഗങ്ങളിൽ പരാമർശിക്കരുതെന്നും ഉത്തരവുണ്ട്. ഉറുദു ദിനപത്രമായ 'ഇങ്ക്വിലാബ്' ആണ് പള്ളികളിലെ ഇമാമുമാർക്ക് ഡൽഹി പൊലീസ് നോട്ടിസ് നൽകിയ വിവരം പുറത്തുവിട്ടത്. ജുമുഅ ദിവസം ഉള്‍പ്പെടെ ഫലസ്തീനു വേണ്ടിയുള്ള...

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സ: അമേരിക്കയിലടക്കം ചെലവായ മുക്കാൽ കോടി രൂപ സർക്കാർ അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം...

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറ്

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടാണ് രാഹുൽ നേടിയത്. രണ്ടാമതെത്തിയ അബിൻ വർക്കി വൈസ് പ്രസിഡന്റാവും. 1,68,588 വോട്ടാണ് അബിൻ നേടിയത്. ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരിൽ...

സ്ത്രീധനം വേണ്ട, രാജ്ഞിയെ പോലെ നോക്കാം, എന്നിട്ടും പെണ്ണ് കിട്ടുന്നില്ല; പദയാത്ര നടത്താനൊരുങ്ങി യുവാക്കൾ

മൈസൂരു: എന്തൊക്കെ ചെയ്തിട്ടും കല്യാണം കഴിക്കാനാവാത്ത ദുഃഖത്തിലാണ് കര്‍ണാടകയിലെ ഒരുകൂട്ടം യുവ കര്‍ഷകര്‍. പല വഴികള്‍ നോക്കിയിട്ടും പല വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും തങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ ചെയ്യാന്‍ യുവതികളെ കിട്ടാത്ത പ്രശ്നം പരിഹരിക്കാന്‍ ഇനി ദൈവം തന്നെ ഇടപെട്ടേ പറ്റൂ എന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ വിവാഹ പ്രശ്നത്തിന് ദൈവിക ഇടപെടല്‍ തേടി...

ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ; തല മറക്കുന്ന എല്ലാ വസ്ത്രവും വീണ്ടും നിരോധിച്ചു

ബെംഗളൂരു: ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിലപാട് മാറ്റി കർണാടകയിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കർണാടക എക്സാമിനേഷൻ അതോറിറ്റിയുടേതാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ പിഎസ്‌സിക്ക് സമാനമായ സംവിധാനമാണ്...

വധശിക്ഷ വിധി കുറിച്ച പേന ജഡ്ജി തകർത്തു കളയും, അല്ലെങ്കിൽ പിന്നീട് ഉപയോഗിക്കില്ല; അതിന്‍റെ കാരണങ്ങൾ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച ഉത്തരവിൽ ഒപ്പുവച്ച ശേഷം ആ പേന ജഡ്ജ് മാറ്റിവെച്ചു. ഉത്തരവിൽ ഒപ്പുവെച്ച ശേഷമാണ് കോടതി മുറിയിൽ നിന്ന് പേന മാറ്റിവെച്ചത്. വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ചില ജഡ്ജിമാർ കോടതി മുറിയിൽ തന്നെ പേന കുത്തിയോടിക്കാറാണ്...

പാഠം പഠിപ്പിച്ച് സൗദി അറേബ്യ, ഇനിയൊരു പ്രവാസിക്കും ഇങ്ങനെ ചെയ്യാൻ തോന്നരുത്; ഇന്ത്യക്കാരന് 66 കോടി രൂപ പിഴ

റിയാദ്: ഇസ്ലാം മതവിശ്വാസികൾ പുണ്യഭൂമിയായി കണക്കാക്കുന്ന സൗദി അറേബ്യയിലെ മക്ക മരുഭൂമിയിൽ മലിന ജലം ഒഴുക്കിയ ഇന്ത്യൻ പ്രവാസിക്കെതിരെ കർശന നടപടി. അറസ്റ്റ് ചെയ്ത പ്രവാസിക്ക് കോടിക്കണക്കിന് രൂപയാണ് സൗദി ഭരണകൂടം പിഴയായി വിധിച്ചത്. രാജ്യത്തെ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഇയാളെ പൊലീസ് നവംബർ 11ന് അറസ്റ്റ് ചെയ്തത്. സംസ്‌കരിക്കാത്ത മലിനജലം ഒഴുക്കുന്നതിനിടെയാണ് പ്രതിയെ...

ബൈക്കിൽ പടക്കംവച്ച് സ്റ്റണ്ട്; ബിജിഎം ഇട്ട് വീഡിയോ, വൈറലായതിന് പിന്നാലെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ചെന്നൈ: ബൈക്കിൽ പടക്കം വച്ച് സ്റ്റണ്ട് നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാവുകയാണ്. തമിഴ്‌നാട് ട്രിച്ചിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നവംബ‌ർ ഒൻപതിനാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഇപ്പോഴിതാ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിലായിരിക്കുകയാണ്. രാത്രി സമയത്ത് റോഡിൽ നിന്ന് യുവാവ് ബൈക്കിൽ പടക്കം ഘടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപം കുറച്ച് യുവാക്കൾ വാഹനങ്ങളിൽ...

വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും; ശിക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം തടവും. പോക്സോ കേസില്‍ മൂന്നു വകുപ്പിലും ജീവിതാവസാനം വരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും കുറ്റം തെളിയുകയും കോടതി...

കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.  നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ നിയമം...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img