ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ രോഹിത് ശര്‍മ്മയുടെ മികച്ച ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ ദിനേഷ് ലാഡ്.
ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും മത്സരത്തില്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം...
കാസർകോട്: പണമെടുക്കാൻ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും വാതിൽ ലോക്കായതിനെത്തുടർന്ന് കുടുങ്ങി.
എരിയൽ ചാരങ്ങായി സ്വദേശിനിയായ റംല (35), മകൾ സൈനബ (എട്ട്) എന്നിവരാണ് കാസർകോട് സർവീസ് സഹകരണ സംഘത്തിന്റെ എ.ടി.എമ്മിൽ കുടുങ്ങിയത്.
പുറത്ത് കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവർ ചില്ലിലടിച്ച് ബഹളം വെച്ചു. തുടർന്ന് സമീപത്തുള്ളവർ പോലീസിനെ അറിയിച്ചു. കാസർകോട് ടൗൺ എസ്.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ...
തിരുവനന്തപുരം: സംസ്ഥാന ഗവർണർ ആരിഫ് ഖാന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ധോബി(അലക്കുകാരൻ) തസ്തികയിലെ ഒഴിവിലേക്ക് നിയമനത്തിന് വിജ്ഞാപനമിറക്കി. 23700 മുതൽ 52600 രൂപ വരെ ശമ്പളത്തിലാണ് നിയമനം. വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ നവംബർ 20 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ മാതൃവകുപ്പിൽ...
ന്യൂഡൽഹി : കോടതി വ്യവഹാരങ്ങളിൽ ലൈംഗിക തൊഴിലാളി (സെക്സ് വർക്കർ) എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കി സുപ്രീംകോടതി. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് നിയമപദാവലികളുടെ കൈപ്പുസ്തകത്തിൽ മാറ്റംവരുത്തൽ.
സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതെന്ന് ധ്വനിപ്പിക്കുന്നതാണ് സെക്സ് വർക്കർ പദമെന്ന് ചീഫ് ജസ്റ്രിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ബലപ്രയോഗത്തിലൂടെയും ചതിച്ചും സ്ത്രീകളെ...
മംഗളൂരു: ഉഡുപ്പി ജില്ലയിലെ മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണുഹമ്പന്‍ കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍ (23), ഐനാസ് (21), അസീം (12) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം...
ഒമാൻ: ഈ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണം പുറത്തു വന്നു. ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ജിസിസി പൗരൻമാർ ആണ്. എന്നാൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത് ഇന്ത്യക്കാരും. ഈ വർഷം സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാനിൽ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.യമൻ. ചൈന, ജർമ്മനി...
കുമ്പള: 7518കലാപ്രതിഭകൾമാറ്റുരയ്ക്കുന്ന ഉപജില്ലാ കലോത്സവത്തിന് വേദിയൊരുക്കി ഒരു എൽ.പി.സ്കൂൾ. കുമ്പള പേരാലിലെ ജി.ജെ.ബി.സ്കൂളാണ് മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയാവുന്നത്. വൻ സാമ്പത്തിക ചെലവു വരുന്ന കലോത്സവം ഏറ്റെടുക്കാൻ ഹൈസ്കൂളുകൾ പ്പോലും മടിക്കുന്ന കാലത്താണിത്.ഈ മാസം 14മുതൽ 18 വരെയാണ് വിവിധ വേദികളിലായി കലോത്സവം നടക്കുന്നത്.16- ന് ഉച്ചയ്ക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.18-ന്...
നിരന്തരം സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ദിവസേന ഓരോ ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അനന്തമായ സാധ്യതകള്‍ക്കൊപ്പം തന്നെ തട്ടിപ്പിന്റെ പുതിയ ലോകവും തുറക്കുകയാണ് ഇത്തരം അപ്‌ഡേഷനും. എത്രയൊക്കെ മുന്നറിയിപ്പുകള്‍ നല്‍കിയാലും സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ വീണ് പണം നഷ്ടപ്പെടുത്തുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്.
സെക്യൂരിറ്റി കമ്പനിയായ മക്അഫീ അടുത്തിടെ തങ്ങളുടെ ഗ്ലോബല്‍ സ്‌കാം മെസേജ്...
കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ജയ് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ അർജുന രണതുംഗ. ലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയുടെ കാരണം ജയ് ഷായാണെന്ന് രണതുംഗ ആരോപിച്ചു. ജയ് ഷായാണ് ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും ആരോപണം തുടരുന്നു.
ശ്രീലങ്കൻ മാധ്യമമായ 'ഡെയ്‌ലി മിററി'നോടാണ് അർജുന രണതുംഗയുടെ പ്രതികരണം. ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുകയും...
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി സെന്‍സസിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സെന്‍സസ് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ജാതി സെന്‍സസിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പറയുന്നില്ല. പകരം അദ്ദേഹം പറയുന്നത് രാജ്യത്ത്...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...