Latest news

പനിച്ചു വിറച്ച് കേരളം; പ്രതിദിനം പനി ബാധിക്കുന്നത് 10000ത്തിലേറെ പേർക്ക്

തിരുവനന്തപുരം: പനിബാധിതരെ കൊണ്ട് നിറഞ്ഞ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. പ്രതിദിനം പതിനായിരത്തിലേറെ പേരാണ് പനിബാധിച്ച് ആശുപത്രികളിൽ ചികിത്സതേടുന്നത്... വൈറൽ പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം കോവിഡ് ബാധിതരുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും മുൻകരുതൽ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് പറയുന്നു. മൂന്ന് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേർ പനിക്ക് ചികിത്സതേടി സർക്കാർ ആശുപത്രിയിലെത്തി. ഏറ്റവും അധികം രോഗികൾ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ....

ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യ തലവന്‍മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് വിസ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തീരുമാനം നടപ്പിലാക്കാന്‍...

കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പത്ത് എംപിമാര്‍ രാജിവെച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച്ച നടത്തുന്നു; കേന്ദ്രമന്ത്രിസഭ അഴിച്ചു പണിയും

കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പത്ത് എംപിമാര്‍ രാജിവെച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാരാണ് രാജിവെച്ചിരിക്കുന്നത്. ബിജെപിയുടെ 12 എംപിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരായി വിജയിച്ചത്. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. 12 എംപിമാരില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍...

മകളുടെ വിവാഹം നടത്തി മജീദ് സൗദിക്ക് മടങ്ങിയത് 3 മാസം മുൻപ്; കൊലപ്പെടുത്തിയത് ജോലി തേടി വന്നവര്‍?

റിയാദ്: സൗദിയിൽ കൊല്ലപ്പെട്ട മണ്ണാര്‍ക്കാട് സ്വദേശി അബ്ദുൾ മജീദ് നാട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയത് മൂന്ന് മാസം മുൻപ്. മകളുടെ വിവാഹത്തിനായിരുന്നു അവസാനമായി മജീദ് നാട്ടിലെത്തിയത്. ശേഷം തിരികെ പോയ മജീദിന്റെ അന്ത്യയാത്രയായി കൂടി ഇത് മാറി. ദര്‍ബിൽ മുൻ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് പൗരനും ചേര്‍ന്ന് മജീദിനെ കൊലപ്പെടുത്തിയെന്നാണ് സൗദിയിൽ നിന്ന് ലഭിക്കുന്ന...

ഇന്ത്യൻ ഉംറ തീർഥാടകരുടെ എണ്ണം കുത്തനെ കൂടി; ഈ വർഷം 12 ലക്ഷം പേർ എത്തിയതായി സഊദി മന്ത്രി

ന്യൂ​ഡ​ൽ​ഹി: 2023 ൽ ഇതുവരെ 12 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ ഉം​റ നി​ർ​വ​ഹി​ച്ച​താ​യി സഊദി അ​റേ​ബ്യ​ൻ ഹ​ജ്ജ്​-​ഉം​റ കാ​ര്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ ബി​ൻ ഫൗ​സാ​ൻ അ​ൽ റാബിഅ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 74 ശതമാനം വർധനയാണ് ഉംറ തീർഥാടകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹ​ജ്ജ്, ഉം​റ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കു​ശേ​ഷം ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി...

പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കും; നല്‍കുന്നത് പ്രത്യേകം ഏജന്‍സികള്‍

സംസ്ഥാനത്തെ പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ഗതാഗത കമ്മിഷണറേറ്റില്‍നിന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനികള്‍ക്ക് പ്രവര്‍ത്തനമാനദണ്ഡം നിശ്ചയിച്ചാകും നടപ്പാക്കുക. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷയ്ക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ 2019 ഏപ്രില്‍മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ക്ക് വാഹനനിര്‍മാതാക്കളും പഴയതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുമാണ് ഇവ ഘടിപ്പിക്കേണ്ടത്. 18...

സ്വർണം കടത്താൻ മലദ്വാരം വേണ്ട, അര മതി; പുത്തൻ മാർഗത്തിലൂടെ സഫീറലി കടത്താൻ ശ്രമിച്ചത് ഒന്നരക്കോടിയുടെ മുതൽ

കോഴിക്കോട്ടേക്കുള്ള KSRTC ബസിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ് സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായത്. കുഴൽ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റിൽ സ്വർണ്ണ മിശ്രിതം നിറച്ച് അരയിൽ ബെൽറ്റ് പോലെ ചുറ്റിയാണ് സ്വർണ്ണം കടത്തിക്കൊണ്ടു വന്നത്. തൊണ്ടിമുതലിനെയും പ്രതിയെയുംഎൻഫോഴ്‌സ്‌മെന്റ് GST ടീമിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ്...

വാഹനാപകടം: പരിക്കേറ്റവര്‍ക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമയായി സഹകരിച്ച് അടുത്ത നാല് മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് പദ്ധതി. മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ സെക്ഷന്‍ 162 (1)...

‘സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാ​ഗ്രത പുലർത്തണം’: നാസർ ഫൈസി

കോഴിക്കോട്: സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഹിന്ദു മുസ്ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.  ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി പറഞ്ഞു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ്...

‘അത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം…’; വിദ്യാര്‍ഥികള്‍ക്ക് എംവിഡി മുന്നറിയിപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണെന്ന് എംവിഡി അറിയിച്ചു. അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കണമെന്ന് എംവിഡി പറഞ്ഞു. എംവിഡി...
- Advertisement -spot_img

Latest News

സ്വന്തം ബൂത്തിൽ സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 93 വോട്ട്; മഞ്ചേശ്വരത്ത് എൽഡിഎഫിന് കെട്ടിവെച്ച കാശുപോയി

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...
- Advertisement -spot_img