പട്ന: അയോധ്യയിലെ രാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. ബിഹാറിലെ അരാരിയ ജില്ല സ്വദേശിയായ
ഇന്തെഖാബ് ആലം (21) ആണ് പിടിയിലായത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയാണെന്നും ജനുവരി 22-ന് രാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്നുമായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.
ജനുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറായ 112-ല്‍ വിളിച്ചായിരുന്നു...
കുമ്പള: എം.ഡി.എം.എ.യുമായി മൂന്നുപേർ കുമ്പള പോലീസിന്റെ പിടിയിലായി. മംഗൽപ്പാടി കയ്യാറിലെ മുഹമ്മദലി (27) പുത്തിഗെ മുഖാരിക്കണ്ടത്തെ ഉബൈദ് (22) കയ്യാറിലെ അബ്ദുൾ റഹ്മാൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 3.87 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പുത്തിഗെ മുഖാരിക്കണ്ടത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്.ഞായറാഴ്ച വാഹന പരിശോധനയ്ക്കിടയിൽ കുമ്പള എ.എസ്.ഐ. കെ.ആർ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്...
ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ പ്രതികൾ അർധരാത്രി കീഴടങ്ങി. പ്രതികൾ കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികൾ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതികൾ കീഴടങ്ങിയത്. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ ഗോദ്ര...
മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ രാത്രി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും...
അടുത്തിടെയായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സാപ്പ് പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണുകളിലെ 'നിയർ ബൈ ഷെയർ'ന് സമാനമായ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ 'ഷേക്ക്' ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും.
ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ....
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പൊതു അവധി. ചടങ്ങ് നടക്കാനിരിക്കുന്ന നാളെയാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനം നിലനിൽക്കുന്നതിനിടെയാണ് അവധി പ്രഖ്യാപനം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത്.
നാളെയാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിൻ്റെ ഭാഗമായി...
ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പുതിയ വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ ഓരോ പതിനഞ്ചു വര്‍ഷത്തേക്കും 10,000 കോടി രൂപ വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎമ്മുകളുടെ പരമാവധി ആയുസ് പതിനഞ്ചു വര്‍ഷമാണെന്നും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഒരു സെറ്റ് മെഷീനുകള്‍ ഉപയോഗിച്ച് മൂന്നു തിരഞ്ഞെടുപ്പുകള്‍ വരെ നടത്താമെന്നും കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി ടാറ്റ തുടരും. അടുത്ത അഞ്ച് വർഷത്തേക്കാണ് കരാർ പുതുക്കിയത്. 2024 മുതൽ 2028 വരെ 2500 കോടി രൂപയ്ക്കാണ് കരാർ പുതുക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പ് തുകയാണിത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും...
ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി മതസ്പർദ്ധയുളവാക്കുന്ന സന്ദേശങ്ങൾ തടയാൻ മുന്നറിയിപ്പുമായി കേന്ദ്രം. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. പ്രതിഷ്ഠ ചടങ്ങിൽ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ ക്ഷേത്ര ദർശനം നടത്തും. ദില്ലി സർക്കാരും തിങ്കളാഴ്ച രണ്ടര വരെ അവധി പ്രഖ്യാപിച്ചു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം...
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...