Latest news

അയോധ്യ പ്രാണ പ്രതിഷ്ഠ: കാസര്‍ഗോഡ് കുട്‌ലു ‘സ്‌കൂളിന് അവധി നൽകിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണം’

തിരുവനന്തപുരം: ഇന്ന് കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട്...

ജയ് ശ്രീറാം വിളികളോടെ കുരിശിന് മുകളിൽ കാവിക്കൊടി നാട്ടി; കേസെടുക്കാതെ പൊലീസ്

ഡൽഹി: മധ്യപ്രദേശിൽ ചർച്ചുകളിൽ അതിക്രമിച്ച് കയറി കാവിക്കൊടി കെട്ടി. ജാംബുവായിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവികൊടി കെട്ടിയത്. 50 പേരടങ്ങുന്ന ഹിന്ദുത്വവാദികളുടെ സംഘമാണ് ഇന്നലെയാണ് കൊടി കെട്ടിയത്. പള്ളികളിൽ അതിക്രമിച്ചു കടന്നത് കൊടി കെട്ടിയതിൽ പോലീസ് കേസെടുത്തില്ല. പൊലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ദാബ്തല്ലേ,ധാമ്നി നാഥ്,ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം...

‘ആരും ആരെയും തകർക്കുന്നില്ല’; ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശം തള്ളി ജിഫ്രി തങ്ങൾ

മലപ്പുറം: ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശം തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. ആരും ആരെയും തകർക്കുന്നില്ല. മുസ്‌ലിം ലീഗിന് ആരെയും തകർക്കണമെന്ന് വിശ്വാസമില്ല. സമസ്തയെ ആരും തകർക്കുകയില്ല. സമസ്തയെ ആർക്കും തകർക്കാൻ പറ്റില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുഈനലി തങ്ങൾക്ക് മാത്രമല്ല, ഒരാൾക്കും ഭീഷണി വരാൻ പാടില്ല. ഭീഷണി...

മുല്ലപ്പൂവിന് പൊന്നിന്റെ വില; കിലോഗ്രാമിന് 6000 രൂപ; ചരിത്രത്തില്‍ ആദ്യം; കണ്ണുതള്ളി വ്യാപാരികള്‍

ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ രണ്ടാംമാസവും മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. ഒരു മുഴം മുല്ലപ്പൂവിന് നിലവില്‍ 200 രൂപയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. കിലോഗ്രാമിന് 6000 രൂപയും. നേരത്തെയും മുല്ലപ്പൂവിന് ശൈത്യകാലത്ത് വില കൂടുമായിരുന്നു. നവംബറില്‍ 500-600 രൂപയായിരുന്നു കൂടിയ വില. ഡിസംബര്‍ ആദ്യത്തോടെയാണ് വില കൂടിത്തുടങ്ങിയത്. വിലക്കൂടുതലിനുപുറമേ പൂവിന്റെ വലുപ്പക്കുറവും തിരിച്ചടിയായിട്ടുണ്ട്. പ്രധാന ഉത്പാദനകേന്ദ്രങ്ങളായ കോയമ്പത്തൂര്‍, സത്യമംഗലം,...

‘തര്‍ക്കം തീര്‍ന്നു, ഏവരും അയോധ്യ രാമക്ഷേത്രത്തിൽ എത്തി അനുഗ്രഹം വാങ്ങണം’; ബാബറി കേസ് ഹരജിക്കാരൻ ഇഖ്ബാൽ അൻസാരി

ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കത്തിലെ മുൻ ഹർജിക്കാരനായ ഇഖ്ബാൽ അൻസാരി. പോരാട്ടങ്ങളും തർക്കങ്ങളും പൂർണമായും അവസാനിച്ചിരിക്കുകയാണെന്നും അൻസാരി പറഞ്ഞു. "എല്ലാ മതങ്ങളുടെയും എല്ലാ ദേവതകളും അയോധ്യാ നഗരത്തിൽ വസിക്കുന്നു. ഇന്നാണ് പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഇത് രാമമന്ദിരത്തിന്റെ തുടക്കമാണ്. നടന്ന സമരമങ്ങളെന്തായിരുന്നാലും ഇന്ന്...

തുലാവർഷം പിൻവാങ്ങി, കേരളത്തിൽ ചൂട് കനക്കുന്നു !

കേരളത്തിൽ ചൂട് കനക്കുന്നു. തുലാവർഷം പിൻവാങ്ങിയതോടെയാണ് സംസഥാനത്ത് ചൂട് വർധിക്കുന്നത്. ഈ മാസം പതിനഞ്ചോടെയാണ് കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായി പിൻവാങ്ങിയത്. ഇതോടെ മഴ കുറയുകയും ചൂട് കൂടാൻ തുടങ്ങുകയും ചെയ്തു. വരുന്ന അഞ്ച് ദിവസം കേരളത്തിൽ വലിയ തോതിൽ മഴ ലഭിക്കില്ല എന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം...

ഒലീവ് യൂ എ ഇ യെ ഇവർ നയിക്കും

ഒലീവ് യൂ എ ഇ പുതിയ കമ്മീറ്റി നിലവിൽ വന്നു. ഓൺ ലൈൻ മുഖാന്തരം നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി മുഹമ്മദ് കുട്ടി വൈസ് പ്രസിഡന്റായി അഫ്സൽ പാട്ടം . ഇർഫാൻ . സെക്രട്ടറിയായി സലാം ബി.പി ജോയിന്റ് സെക്രട്ടറിയായി മെയ്ദു കല്ലട്ടി നജീബ് ട്രഷററായി മുനീബ് വർക്കിംങ്ങ് കമ്മിറ്റിയായി ഇർഷാദ് .ഇഖ്ബാൽ...

സൗദിയിൽ ഇസ്‌ലാം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വൻ വർധന

റിയാദ്: സൗദിയിൽ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മൂന്നര ലക്ഷം വിദേശികൾ ഇസ്‌ലാമിലേക്ക് കടന്നു വന്നതായാണ് കണക്കുകൾ പറയുന്നത്. സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ ഗൈഡൻസ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. സൗദിയിലെത്തുന്ന വിദേശികൾ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും പരിചയപ്പെടുന്നതിനും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായി സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ...

കണ്ണൂർ വിമാനത്താവളത്തിൽ 99 ലക്ഷത്തിന്റെ സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 99 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഹിസാമുദ്ദീനിൽനിന്നാണ് 1.6 കിലോ സ്വർണം പിടിച്ചത്. സ്വർണമിശ്രിതം അഞ്ച് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർമാരായ ഇ.വി. ശിവരാമൻ, ടി.എൻ. സുനിൽ, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ദീപക്...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ വലിയ മാറ്റങ്ങൾ വരുന്നു; പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ 10 അംഗ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമായതാണ്...
- Advertisement -spot_img

Latest News

ഭൂരിപക്ഷത്തിന് 11 സീറ്റുകൾ അകലെ; തമിഴ്നാട്ടിൽ നിർണ്ണായക നീക്കങ്ങളുമായി ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...
- Advertisement -spot_img