Monday, July 14, 2025

Latest news

ഇന്ത്യൻ ടീമിലെ എല്ലാവരും മദ്യപിക്കും, എന്നിട്ട് എന്നെ മാത്രം അവർ കുടിയനാക്കി; വെളിപ്പെടുത്തി ധോണിയുടെ സഹതാരം

മീററ്റ്: എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി അടക്കമുളള ഇന്ത്യൻ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി  മുന്‍ ഇന്ത്യൻ പേസര്‍ പ്രവീണ്‍ കുമാര്‍. ഒരു കാലത്ത് തന്‍റെ സ്വിംഗ് കൊണ്ട് എതിരാളികളെ വട്ടംകറക്കിയിരുന്ന പ്രവീണ്‍ കുമാര്‍ 2007-2012 കാലഘട്ടത്തില്‍ ഇന്ത്യക്കായി ആറ് ടെസ്റ്റിലും 68 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍...

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവന്‍ശി

പട്‌ന: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാര്‍ താരം വൈഭവ് സൂര്യവന്‍ശി. വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിലാണ് 12കാരായ വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി....

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ...

ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ബോവിക്കാനം: ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ ഫ്യച്ചർ വ്യൂ എജ്യൂക്കേഷൻ കൺസൾട്ടൻസി ഫൗണ്ടർ സർഫറാസ് പ്രകാശനം ചെയ്തു.12/1/2024 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഹിൽ ടോപ് അറീനയിൽ വെച്ച് മത്സരം നടക്കും.

ആൺസുഹൃത്തിന്‍റെ വിവാഹവേദിയിലേക്ക് പൊലീസിനെയും കൂട്ടി യുവതി; അതിന് മുമ്പേ വിവാഹം നടത്തി യുവാവ് മുങ്ങി

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ആൺ സുഹൃത്തിന്‍റെ വിവാഹവേദിയിൽ യുവതി എത്തി.കർണാടകയിലെ ഉള്ളാളിലെ കോട്ടേക്കാർ ബീരിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൈസൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ വിവാഹദിവസം പൊലീസിനെയും കൂട്ടി എത്തിയത്. എന്നാൽ യുവതി എത്തുന്നതിന് മുമ്പ് തന്നെ മറ്റൊരു യുവതിയെ താലിച്ചാർത്തി യുവാവ് അവിടെനിന്ന് കടന്നുകളഞ്ഞു. കോഴിക്കോട് പന്തീരങ്കാവിലുള്ള ഫ്ലാറ്റിൽവെച്ച് വിവാഹവാദ്ഗനം...

മത്സരിക്കാതെ മന്ത്രിയായ ബിജെപി നേതാവ് തെരഞ്ഞെടുപ്പിൽ തോറ്റു; ഭജൻലാൽ സർക്കാരിന് നാണക്കേടായി കരൺപൂർ ഫലം

രാജസ്ഥാനിൽ ഭജൻലാൽ സർക്കാരിന് കനത്ത തിരിച്ചടി. ശ്രീ ഗംഗഞ്ചർ ജില്ലയിലെ കരൺപൂർ നിയമസഭാ സീറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും ക്യാബിനറ്റ് മന്ത്രിയുമായ സുരേന്ദ്ര പാൽ സിംഗ് ടി.ടി പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. മത്സരിക്കാതെ മന്ത്രിയായ ബിജെപി നേതാവ് ഡിസംബർ 30 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നവംബർ 15ന് കോൺഗ്രസ് സ്ഥാനാർത്ഥി...

ജനവികാരത്തെ മാനിക്കണം; രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് ഡികെ ശിവകുമാർ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്നായിരുന്നു ഡികെയുടെ പരാമർശം. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പറഞ്ഞു. പ്രതിഷ്ഠാചടങ്ങിലേക്കുള്ള...

കോടതിവിധി സ്വാഗതം ചെയ്ത് സാക്ഷി; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ബിൽക്കീസ് ബാനുവിന്‍റെ കുടുംബം

അഹ്മദാബാദ്: ബിൽക്കീസ് ബാനു കേസിൽ സുപ്രിംകോടതി വിധി ആഘോഷമാക്കി ബന്ധുക്കളും സാക്ഷിയും. പടക്കം പൊട്ടിച്ചാണ് കുടുംബം ആഘോഷിച്ചത്. ബാനുവിന് ഒടുവിൽ നീതി ലഭിച്ചിരിക്കുന്നുവെന്ന് കേസിൽ സാക്ഷിയായ അബ്ദുൽ റസാഖ് മൻസൂരി പറഞ്ഞു. ദഹോഡ് ജില്ലയിലെ ദേവ്ഗധ് ബാരിയയിലാണു കുടുംബം കോടതിവിധി ആഘോഷമാക്കിയതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കേസിൽ നിർണായകമായ സുപ്രിംകോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നു...

മൊഗ്രാൽ പുത്തൂർ പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

കാസര്‍കോട്: മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം പുഷ്പ(45) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ നോര്‍ത്ത് ബെള്ളൂര്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വഴിയാത്രക്കാര്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ കാസര്‍കോട് ജനറല്‍...

മുസ്‌ലിംകൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് മേധാവി

മുസ്‌ലിംകൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മുഫ്തി ശഹാബുദ്ദീൻ റസ് വി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ അറിയിച്ചിരുന്നു. നിയമം വിശദമായി പരിശോധിച്ചപ്പോൾ, അതിൽ ഇന്ത്യൻ മുസ്‌ലിംകളെ ബാധിക്കുന്ന ഒന്നുമില്ലെന്നും മറിച്ച് അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെല്ലാം വന്ന...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img