Latest news

റംസാന്‍ വ്രതാനുഷ്ഠാനൊരുങ്ങി വിശ്വാസികള്‍, ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

ദുബായ്: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. യുഎഇ ഖത്തർ, സൌദി, ബഹ്റൻ അടക്കം രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി അറിയിച്ചു.

ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിച്ചാല്‍ ലൈസന്‍സ് പോകും; മുന്നറിയിപ്പുമായി എംവിഡി

ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി. സാമൂഹികമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ബോധവത്കരണം ശക്തമാക്കി. ഇരുചക്രവാഹനത്തില്‍ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതര്‍ പറയുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരാള്‍ക്കുകൂടി യാത്രചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ. എന്നാല്‍, ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ കയറി അഭ്യാസപ്രകടനം നടത്തുന്നതു കൂടുകയാണ്. ചിലപ്പോള്‍ ഇതില്‍ക്കൂടുതല്‍പ്പേര്‍...

പ്രവാസികൾക്ക് വൻ തിരിച്ചടി, തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഈ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം

റിയാദ്: സൗദിയിലെ സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഞായറാഴ്ച (മാർച്ച് 10) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്ത്രീപുരുഷന്മാർ പൗരർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൻറെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ...

ലോക്സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, യൂസഫ് പഠാനും മത്സരിക്കും

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാർ‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറില്‍ സ്ഥാനാ‍ർത്ഥിയാകും.

കേരളം ചുട്ടുപൊള്ളും; കാസർഗോഡ് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നുണ്ട്. യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്ന...

ഇന്ന് റമദാന്‍ മാസപ്പിറവിക്ക് സാധ്യത; നിരീക്ഷിക്കണമെന്ന് ആഹ്വാനം

റിയാദ്: ഞായറാഴ്ച വൈകീട്ട് റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 ആണ്. അതുകൊണ്ട് തന്നെ റംസാൻ മാസപ്പിറവിക്ക് സാധ്യതയുണ്ട്. രാജ്യത്തുള്ളവരെല്ലാം നിരീക്ഷിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ആരുടെയെങ്കിലും ദൃഷ്ടിയിൽ പിറ പതിഞ്ഞാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം...

ബിജെപിക്ക് തിരിച്ചടി: ഹരിയാണയിലേയും രാജസ്ഥാനിലേയും എംപിമാര്‍ രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ തുടരുന്നു. ഹരിയാണയിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി നല്‍കി രണ്ട് എംപിമാര്‍ പാര്‍ട്ടി വിട്ടു. ഹരിയാണയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിങാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് അദ്ദേഹം അറിയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹിസാര്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍...

റമദാനില്‍ യുഎഇയിൽ 2,592 തടവുകാര്‍ക്ക് മോചനം; പ്രഖ്യാപനവുമായി ഭരണാധികാരികള്‍

ദുബൈ: റമദാന്‍ മാസത്തോട് അനുബന്ധിച്ച് യുഎഇയില്‍ 2,592 തടവുകാര്‍ മോചിതരാകും. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച ഉത്തരവിറക്കി. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്.  ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ,റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈയില്‍...

യുഎഇയിൽ പ്രതികൂല കാലാവസ്ഥ; 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു

ദുബൈ: യുഎഇയില്‍ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെയാണ് വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച രാവിലെ മുതല്‍ പ്രതികൂല കാലാവസ്ഥ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സാധാരണനിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 13 വിമാനങ്ങള്‍ അടുത്തുള്ള മറ്റ്...

ശനിയാഴ്ചകളിൽ ബാങ്കുകള്‍ക്ക് അവധി നൽകാൻ ശുപാര്‍ശ

ശനിയാഴ്ചകളിൽ ബാങ്കുകള്‍ക്ക് അവധി നൽകാൻ ശുപാര്‍ശ. കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ബാങ്ക് ജീവനക്കാരുടെ 17 ശതമാനം ശമ്പളം കൂട്ടാന്‍ ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്. നിലവിലത്തെ സാഹചര്യത്തിൽ മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാണ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, റിസര്‍വ് ബാങ്ക്,...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img