Sunday, May 19, 2024

Latest news

‘തമാശയാണെങ്കിലും വിമാനത്താവളത്തിൽ ഇങ്ങനെയൊന്നും പറയരുത്, പണി കിട്ടും’; മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: വിമാനത്താവളത്തിൽ എത്തുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കൊച്ചി പൊലീസ്. എയർപോർട്ടും പരിസരവും അതീവ സുരക്ഷാ മേഖലയായതിനാൽ യാത്രാ  വേളകളിൽ ദേഹവും ബാഗുകളും പരിശോധിക്കുന്നത് നിർബന്ധമാണെന്ന് ഈ സമയം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ പറയരുതെന്നും പൊലീസ് അറിയിച്ചു. അടുത്തിടെ ഒരു യാത്രികൻ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ഇലക്ട്രോണിക്സ് സാധനങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് 'ബോംബുണ്ട്' എന്ന് മറുപടി...

പി.കെ നവാസിനെതിരെ ഗൂഢാലോചനയെന്ന് ആരോപണം; വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത്‌

മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഒരു വിഭാഗം ഗൂഡാലോചന നടത്തിയെന്ന് ആരോപണം. ഹരിത - എംഎസ്എഫ് വിവാദ സമയത്ത് വാട്സാപ് ഗ്രൂപ്പിലാണ് പി.കെ നവാസടങ്ങുന്ന ഔദ്യോഗിക പക്ഷത്തിനെതിരെ ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. ഈ ഗ്രൂപ്പിലെ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഹരിത വിവാദ സമയത്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഗൂഡാലോചന നടന്നെന്നാണ് ആരോപണം. 'എംഎസ്എഫ് സ്ക്വയർ'...

‘അമ്മ മരിച്ചു,വേ​ഗം വിടാമോ’; പരിശോധന ഒഴിവാക്കാൻ ‘നമ്പരിട്ട്’ യുവതി,കയ്യോടെ സ്വർണം പിടികൂടി കസ്റ്റംസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. അമ്മ മരിച്ചെന്നും വേ​ഗം പോകണമെന്നും പറഞ്ഞ് 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശിനിയാണ് കസ്റ്റംസിന്റെ പിടിയിലായത്. 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബെഹ്റിനിൽ നിന്ന് വന്നതായിരുന്നു യുവതി. അമ്മ മരിച്ചെന്നും വേ​ഗം പോകണമെന്നും പരിശോധന ഒഴിവാക്കിത്തരാമോ എന്നും ഇവർ പറഞ്ഞതായാണ് വിവരം. എന്നാൽ,...

ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ മത്സരയോട്ടം; ഉപ്പളയില്‍ യാത്രക്കാരെ റോഡിലിറക്കുന്നു

ഉപ്പള: കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തമ്മിലെ മത്സരയോട്ടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മത്സരയോട്ടംമൂലം യാത്രക്കാരെ റോഡിലിറക്കി ഡ്രൈവര്‍മാര്‍ ക്രൂരത കാട്ടുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും ബസുകള്‍ തമ്മിലെ മത്സരയോട്ടംമൂലം ബസുകള്‍ ഉപ്പള, കുമ്പള എന്നിവിടങ്ങളിലെ സ്റ്റാന്റുകളില്‍ കയറാതെ യാത്രക്കാരെ റോഡില്‍ ഇറക്കുന്നത് പതിവായിരിക്കുകയാണ്. ബസ് കാത്ത് സ്റ്റാന്റുകളില്‍ കൈകുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വലിയ...

‘മൊറാദാബാദ് കലാപത്തിന് കാരണം മുസ്ലിം ലീ​ഗ് നേതാക്കൾ’; 40 വർഷത്തിന് ശേഷം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ

ലഖ്‌നൗ: 1980ലെ മൊറാദാബാദ് വർ​ഗീയ കലാപത്തിന് കാരണം രണ്ട് മുസ്ലിം ലീ​ഗ് നേതാക്കളെന്ന് അന്വേഷണ കമ്മീഷൻ. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിച്ച ജസ്റ്റിസ് മഥുര പ്രസാദ് സക്‌സേന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് ചൊവ്വാഴ്ച യുപി നിയമസഭയിൽ അവതരിപ്പിച്ചു. വർ​ഗീയ കലാപത്തിൽ 83 പേർക്കാണ് ജീവൻ നഷ്ടമായത്. കലാപം നിയന്ത്രിക്കാൻ പൊലീസ് നടത്തിയ വെടിവെപ്പിനെയും...

മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി; 3 വര്‍ഷത്തിനിടെ 1.72കോടി

മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി. CMRL മൂന്നുവര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപ. നിയമവിരുദ്ധ ഇടപാടെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. 2017–20 കാലയളവിലാണ് എസ്എന്‍ ശശിധരന്‍ കര്‍ത്തായുടെ കമ്പനി പണം നല്‍കിയത്. സേവനം നല്‍കിയില്ലെന്നും  മാസംതോറും പണം നല്‍കിയെന്നും കര്‍ത്ത മൊഴിനല്‍കി.

യുപിഐ ആപ്പുകൾക്ക് മുട്ടൻ പണി; ഉപഭോക്താക്കളുടെ ഇടപാടുകൾ മാറുന്നതിങ്ങനെ.!

മുംബൈ: യുപിഐ ഇടപാടുകൾ ഇല്ലാത്ത ഒരു ദിനം നമുക്ക് ഇന്ന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ ആപ്പ് സ്കാന്‍ ചെയ്യാനുള്ള ക്യൂആര്‍ കോഡാണ്.അത്രമാത്രം യുപിഐ ഇടപാടുകൾ ഉപഭോക്താക്കളെ ആകർഷിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗൂഗിൾ പേ, ബിം, ഫോൺ പേ, പേടിഎം, തുടങ്ങിയ മുൻനിര ആപ്പുകളാണ് ഇന്ന്...

എട്ടോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മഞ്ചേശ്വരം: എട്ടോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ഉപ്പള പത്വാടിയിലെ അബൂബക്കര്‍ സിദ്ധീഖ് എന്ന പല്ലന്‍ സിദ്ധിഖി (30)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. രജീഷാണ് അറസ്റ്റ് ചെയ്തത്. ബാളിയൂരില്‍ ചെങ്കല്‍ ലോറികളുടെ ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസ് എത്തിയപ്പോള്‍ തോക്ക് ചൂണ്ടി രക്ഷപ്പെട്ട കേസില്‍...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു, പിന്‍ഗാമി ചാണ്ടി ഉമ്മൻ തന്നെ

ദില്ലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കെപിസിസി പ്രസിഡന്‍റെ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചാണ്ടിയുമായി സംസാരിച്ചു. 27 ദിവസം...

ഉമ്മൻ ചാണ്ടിക്ക് പകരമാര് ? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന്

ദില്ലി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img