കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐ.പി.എൽ) 17-ാം എഡിഷന് മാർച്ച് 22ന് ഔദ്യോഗികമായി കൊടിയേറുകയാണ്. കുട്ടിക്രിക്കറ്റ് പൂരത്തിന്റെ പുതിയ സീസണിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആഭ്യന്തര-വിദേശതാരങ്ങളെല്ലാം എത്തിത്തുടങ്ങിയതോടെ 10 ഫ്രാഞ്ചൈസികളും പ്രീസീസൺ ക്യാംപുകള്‍ക്കു തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ട്.
പുതിയ സീസണ്‍ മുന്നൊരുക്കങ്ങള്‍ക്കു തുടക്കമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആർ) ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചിരുന്നു. കൊൽക്കത്തയുടെ...
ഡൽഹി: വനിതാ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് സ്മൃതി മന്ദാനയും സംഘവും ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയൽ ചലഞ്ചേഴ്സ് 19.3...
അഹമ്മദാബാദ്: വിദേശ വിദ്യാർത്ഥികളെ ഗുജറാത്ത് സർവ്വകലാശാലയിൽ വച്ച് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റമദാനിലെ തറാവീഹ് നമസ്കാരത്തിനിടെയിലായിരുന്നു ആക്രമണം, ഹിതേഷ് മെവാദ, ഭാരത് പട്ടേൽ എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി അനധികൃതമായി സംഘം ചേരൽ, കലാപം, വ്യാജരേഖ ചമയ്ക്കൽ, മുറിവേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ, അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കാമ്പസിനുള്ളിലെ...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2.2 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിഐആർഐ കണ്ണൂർ യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. ഷൂവിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു...
ലഖ്നൗ: കഴിഞ്ഞവര്‍ഷം നവംബറില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയച്ചില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചില്‍ കൃത്രിമത്വം നടത്തിയത് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അറിവോടെയെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയും ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ തളക്കുകയും...
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ ഇടിവ്. ലിറ്ററിന് 15.3 രൂപയാണ് കുറച്ചത്. രാജ്യത്തെ ഏക്കാലത്തെയും വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിദൂര ദ്വീപുകളിലേക്ക് ഇന്ധനം കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനുമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ മൂലധനത്തുക ഒഴിവാക്കിയതോടെയാണ് വില കുറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലിറ്ററിന് 6.09 രൂപയാണ് ഈ ഇനത്തില്‍ ഈടാക്കിയിരുന്നത്. മുതല്‍ മുടക്കിയ തുക...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്‌സ് ആപ്പ് സന്ദേശം 'വികസിത് ഭാരത് സമ്പര്‍ക്കി'നെതിരെ പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് സഹിതം പൗരന്മാരില്‍ നിന്ന് പ്രതികരണവും നിര്‍ദേശങ്ങളും തേടുന്ന 'വികസിത് ഭാരത് സമ്പര്‍ക്കില്‍' നിന്നുള്ള സന്ദേശം സര്‍ക്കാര്‍ ഡാറ്റാബേസും മെസേജിംഗ് ആപ്പും രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നതിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ ആരോപണം.
വികസിത് ഭാരത് സമ്പര്‍ക്ക്...
പൂനെ: പൂനെയിൽ ഗുണ്ടാ നേതാവിനെ വെടിവെച്ചുകൊന്നു. പൂനെയിലെ റെസ്റ്റോറന്റിൽ വെച്ചാണ് ഗുണ്ടാ നേതാവായ 34 കാരനായ അവിനാശ് ബാലു ധന്വേയെ അക്രമികൾ വെടിവെച്ചു കൊന്നത്. തലയിൽ വെടിവെച്ച ശേഷം വടി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
പൂനെ-സോലാപൂർ ഹൈവേയിലെ ഒരു റെസ്റ്റോറൻ്റിലാണ് സംഭവം. ഇന്ദാപൂരിലെ...
ബംഗളൂരു: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കർണാടക ബിജെപിയിൽ പൊട്ടിത്തെറി. മകൻ കെ ഇ കാന്തേഷിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ മകനെതിരെ ശിവമൊഗ്ഗയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ് മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിൽ നിന്ന് പിണങ്ങിയിറങ്ങാൻ ഒരുങ്ങിയതാണ് കെ എസ് ഈശ്വരപ്പ. ശിവമൊഗ്ഗ മണ്ഡലത്തിൽ മകന് സീറ്റ് നിഷേധിച്ചതായിരുന്നു...
ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...