ചട്ടഞ്ചാൽ: എം.ഐ.സി ഗ്രാൻഡ് അലുംനി മീറ്റിന്റെ ഭാഗമായി മീഡിയ & പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ഫെസ്റ്റിൽ നാലപ്പാട് സൂപ്പർ കിങ്‌സ് ജേതാക്കളായി. മിക്കാഡോസ് രണ്ടാം സ്ഥാനം നേടി. സമ്മാന ദാന ചടങ്ങിൽ മൂസ ബാസിത്ത് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് അബ്ബാസ് ചെർക്കള, നിസാർ തായൽ, ഹസ്സൻ ടി ഡി, ഹംസ, ജവാദ് വടക്കേക്കര,...
ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്നതൊക്കെ സര്‍ക്കാര്‍ കണക്കുകള്‍ മാത്രമാണ്. സാധാരണ ജനങ്ങള്‍ ഇന്നും സാമ്പത്തികമായോ സാമൂഹികമായോ വലിയ വളര്‍ച്ചയൊന്നും നേടിയിട്ടില്ലെന്ന് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാലറിയാം. ഇതിന്‍റെ പല തെളിവുകളും ഇന്ന് സാമൂഹിക മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുന്നു. സമാനമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കഴ്ചക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെട്ടു. narsa എന്ന എക്സ്...
തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10.30-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ശൗചാലയത്തില്‍ നിന്നാണ് കുഴമ്പ് രൂപത്തിലാക്കിയ മൂന്നരക്കിലോ സ്വര്‍ണം കണ്ടെടുത്തത്.
വിമാനത്തിന്റെ ഏറ്റവും പുറകിലുളള ശൗചാലയത്തിനുളളില്‍ കറുത്ത നിറത്തിലും വെളുത്ത നിറത്തിലുമുളള പേപ്പറുകള്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.
ഷാര്‍ജയില്‍നിന്ന് വരുന്ന വിമാനത്തില്‍ സ്വര്‍ണം...
ഉപ്പള: നിരവധി കേസുകളിലെ പ്രതിയെ 300 ഗ്രാം കഞ്ചാവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള സന്തടുക്കയിലെ അബ്ദുല്‍ റഹിമാന്‍ എന്ന മുനീറിനെ(53)യാണ് അറസ്റ്റ് ചെയ്തത്.
കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്തടുക്കയില്‍ വെച്ച് വില്‍പ്പനക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായി മുനീറിനെ പിടികൂടുകയായിരുന്നു. മുനീര്‍ നിരവധി കഞ്ചാവ്...
കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്.
ബേഡകത്തെ ജോൺസൺ, സുങ്കതകട്ടയിലെ മുന്ന അലി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ റെയ്ഡ് എന്നാണു വിവരം.
ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ 24കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.ഹൈദരാബാദില്‍ സോഫ്റ്റവെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കാശിറെഡ്ഡി സഞ്ജയ് ഭാര്‍ഗവ് ആണ് സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഹൈദരാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ഗാട്ടുപള്ളിയിലെ കെ സി ആര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. വിശാഖപട്ടണം സ്വദേശിയായ സഞ്ജയ് കഴിഞ്ഞ ആറു മാസമായി...
ദുബൈ: റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയിലെയും ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ച് ഉർത്തരവിറങ്ങി. സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. പൊതുമേഖലയിൽ ജോലി സമയം ഉച്ചവരെയായും ക്രമീകരിച്ചു.
സ്വകാര്യ മേഖലയിലെ ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാനിലെ...
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയാണ്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ടു ദിവസം മുൻപാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ മൂന്നുപേർ മാത്രമാണു പ്രതികളായുള്ളത്. കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് മൂന്നാം പ്രതി.
പുരാവസ്തു ഇടപാടിന്റെ...
ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ഒരു ടിക്കറ്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ്. ഈ മത്സരമുള്‍പ്പെടെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മറ്റു ചില ടിക്കറ്റ് പ്ലാറ്റ്ഫോമുകളില്‍ മത്സരത്തിന്റെ ടിക്കറ്റ് ലഭ്യമാണെങ്കിലും വില കേട്ടാല്‍ കണ്ണുതള്ളും....
പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ് (44) ഭാര്യ മെറീന (29) മക്കളായ ജെറാള്‍ഡ് (4) ജെറീന (2) ജെറില്‍ (ഏഴുമാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെയ്‌സണ്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്....