ഒറ്റ ദിവസം കൊണ്ട് അധികമായി വേണ്ടി വന്നത് 200 മെഗാവാട്ട്; സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് വൈദ്യുതി ഉപയോഗം

0
39

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് വൈദ്യുതി ഉപയോഗം. ഇന്നലത്തെ മൊത്തം ഉപഭോഗം 103.86 ദശലക്ഷം യൂണിറ്റാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. അതേസമയം, സംസ്ഥാനത്ത് പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആണ്. 

പുറത്ത് നിന്ന് 90.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ വാങ്ങിയത്. ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് വൈദ്യുതിയാണ് അധികം വേണ്ടിവന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനായി 767 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പും തുടരുകയാണ്. പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 39ഡിഗ്രിയും വരെയും, തൃശൂര്‍ ജില്ലയില്‍ 38°C വരെയും താപനില ഉയരും. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here