Latest news

അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന്

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ മലയാളികൾ സമാഹരിച്ചത് സമാനതകളില്ലാത്ത പുണ്യപ്രവർത്തിയായിരുന്നു. മൂന്നാഴ്ച കൊണ്ടാണ് ഇത്രയുമധികം തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. ‘സേവ് അബ്ദുൽ റഹീം’ ആപ്പ് വഴി ഓരോ സെക്കൻഡിലും ലഭിക്കുന്ന തുകയുടെ കണക്ക് പൊതുജനങ്ങൾക്ക്...

സിനിമയാവാനൊരുങ്ങി 34 കോടി പുണ്യം; യഥാർഥ കേരള സ്റ്റോറിയെന്ന് പ്രൊഡ്യൂസർ

സൗദിയിൽ വധശിക്ഷ കാത്തു കിടന്ന അബ്ദുൾ റഹീമിനായി മോചനത്തുകയായ 34 കോടി കഴിഞ്ഞ ദിവസം സമാഹരിച്ചത് വലിയ വാർത്തയായിരുന്നു. കേരളം ഈയടുത്ത് കണ്ട ഏറ്റവും വലിയ രക്ഷാധന സമാഹരണ യജ്ഞമായിരുന്നു ഇത്. ഇപ്പോഴിതാ റഹീമിനെ മോചിപ്പിക്കാനായി 34 കോടി സമാഹരിച്ചത് സിനിമയാകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഡൽഹി മലയാളിയായ ഷാജി മാത്യുവാണ് കഥയെ ആസ്പദമാക്കി സിനിമ നിർമിക്കുന്നത്....

ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് പറഞ്ഞത് 10 ശതമാനം പേർ; വോട്ടിംഗ് യന്ത്രത്തിൽ വിശ്വാസമില്ല – സർവേ ഫലം

തിരുവനന്തപുരം: എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്‍ഡിഎസ് നടത്തിയ പ്രീ പോൾ സർവേയിൽ 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും ദി സെന്‍റർ ഫോര്‍ ദി സ്റ്റഡി ഓഫ്...

ഉത്തരേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ട്, അമ്പരന്ന് നേതൃത്വം; പരിഹാരത്തിന് ശ്രമം

ദില്ലി: മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി...

സ്നേഹം നിറച്ച 34 കോടി, എങ്ങനെ കൈമാറും? അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയെങ്ങനെ? കടമ്പകളേറേ, നടപടിക്രമങ്ങൾ അറിയാം

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിനായി ലോകമാകെയുള്ള മലയാളികളുടെ സ്നേഹം ഒഴുകിയെത്തിയപ്പോൾ മോചനത്തിനായുള്ള ദയാധന സമാഹരണമെന്ന ലക്ഷ്യം യാഥാർഥ്യമായെന്നത് ഏവർക്കും അറിയാം. എന്നാൽ ഇനിയുള്ള നടപടിക്രമങ്ങൾ എങ്ങനെയാകുമെന്നും പണം എങ്ങനെ കൈമാറുമെന്നുമുള്ള കാര്യങ്ങളടക്കം അറിയാൻ ഏവർക്കും വലിയ ആകാംക്ഷയാണ്. 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ...

കാൻസർ മുതൽ പഠനവൈകല്യം വരെ…; ബാൻഡ് എയ്ഡുകളില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് പഠനറിപ്പോർട്ട്

ന്യൂയോര്‍ക്ക്: കൈയിലോ കാലിലോ ചെറിയൊരു മുറിവ് പറ്റിയാൽ പോലും ബാന്ഡ് എയ്ഡുകള്‍ ഒട്ടിക്കുന്നവരാണ് ഒട്ടുമിക്ക പേരും. വീടുകളിലും,സ്ഥാപനങ്ങളിലും ഫസ്റ്റ് എയ്ഡഡ് ബോക്‌സുകളിൽ ബാൻഡ് എയ്ഡുകള്‍ എപ്പോഴുമുണ്ടാകും. എന്നാൽ ബാൻഡ് എയ്ഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെ ഞെട്ടിക്കുന്ന വിവരമാണ് യു.എസില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബാൻഡ് എയ്ഡുകളില്‍ അപകടകരമായ അളവിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോർട്ട് പറയുന്നു. ഫോർ...

ജാഗ്രത വേണം, ഇന്ത്യ ഉൾപ്പടെ 92 രാജ്യങ്ങളിലെ ഐഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ കമ്പനി

ദില്ലി: 'പെഗാസസ്' ചാരസോഫ്റ്റ്‌വെയറിനെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നല്‍കി ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ കമ്പനി. ഇന്ത്യ ഉൾപ്പടെ 92 രാജ്യങ്ങളിലെ ചില ഉപഭോക്താക്കൾക്കാണ് ആപ്പിൾ കമ്പനി മുന്നറിയിപ്പ് നല്‍കിയത്. പെഗാസസ് അടക്കമുള്ള മാൽവെയറുകളുടെ പ്രയോഗം തുടരുകയാണെന്നും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സർക്കാർ ഏജൻസികളാണ് വൻ തുക ചിലവുള്ള പെഗാസസ് ഉപയോഗിക്കുന്നതെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സോഫ്റ്റ്‌വെയർ അപ്ഡേറ്റിനുള്ള...

റഹീമിന്റെ മോചനം: കൈയയച്ച് സഹായിച്ച് മനുഷ്യസ്നേഹികൾ; പണ സമാഹരണം ലക്ഷ്യത്തിനരികെ

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അ​ബ്ദു​ൽ റ​ഹീ​മി​നെ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് പ​ണം ന​ൽ​കി മോ​ചി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ​ മനുഷ്യ സ്നേഹികൾ തുടരുന്നു. പണ സമാഹരണം ഇതുവരെ 28 കോടി കവിഞ്ഞു. 34 കോ​ടി രൂ​പയാണ് നൽകേണ്ടത്. ചൊ​വ്വാ​ഴ്ച​യാണ് ഇതിനുള്ള അ​വ​സാ​ന തീ​യ​തി. ഇ​വി​ടെ പി​രി​ച്ചെ​ടു​ത്ത പ​ണം സൗ​ദി​യി​ലേ​ക്ക് എ​ത്തി​ക്കേണ്ടതുണ്ട്. ഇ​തി​നാ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി തേ​ടാ​ൻ ശ്ര​മം...

ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; പരിസരത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി

കോഴിക്കോട്: ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. ഓര്‍ക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകന്‍ രണ്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(26) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....

പ്രാദേശിക സി.പി.എം. നേതാക്കളിൽനിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസർകോട്ടെ സ്വതന്ത്ര സ്ഥാനാർഥി

നീലേശ്വരം : കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ പത്രിക നൽകിയ സ്വതന്ത്രസ്ഥാനാർഥി നീലേശ്വരം തിരിക്കുന്നിലെ എൻ.ബാലകൃഷ്ണന് വധഭീഷണിയെന്ന് പരാതി. പ്രാദേശിക സി.പി.എം. നേതാക്കളിൽ നിന്നാണ് ഭീഷണിയെന്ന് എൻ.ബാലകൃഷ്ണൻ പറയുന്നു. 2019 വരെ പാർട്ടി അംഗത്വമുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രിക പിൻവലിക്കാൻ പ്രാദേശിക സി.പി.എം. നേതാക്കളിൽനിന്ന്‌ സമ്മർദമുണ്ടായി. എൽ.ഡി.എഫ്‌. സ്ഥാനാർഥി...
- Advertisement -spot_img

Latest News

തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...
- Advertisement -spot_img