കാസര്‍കോട്: എൽ.ഡി.എഫിൻ്റെ വിവാദ വീഡിയോക്കെതിരെ കാസർകോട് പ്രതിഷേധം ശക്തമാവുന്നു. തളങ്കരയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
നെറ്റിയിലെ കുറി മായ്ച്ച് കയ്യിലെ ചരട് പൊട്ടിച്ച് ഇടത്തോട്ട് മുണ്ട് ഉടുത്ത് മാത്രമെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് പോലും പ്രചാരണത്തിന് ഇറങ്ങാനാവൂ എന്ന വിവാദ വീഡിയോക്കെതിരെയാണ്പ്രതിഷേധം ശക്തമാവുന്നത്. എൽ.ഡി.എഫ് പുറത്തിറക്കിയ വീഡിയോക്കെതിരെ തളങ്കരയിൽ നാട്ടുകാരുടെ...
അരീക്കോട്: എം.ഡി.എം.എ.യുമായി യുവതിയും സുഹൃത്തും അരീക്കോട് പോലീസിന്റെ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപ്പറമ്പ് സ്വദേശിനി കാവുങ്ങല്‍പറമ്പില്‍ തഫ്‌സീന (33), സുഹൃത്ത് കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി അമ്പലക്കല്‍ മുബശ്ശിര്‍ (36) എന്നിവരാണ് പത്തനാപുരം പള്ളിപ്പടിയില്‍നിന്നു പിടിയിലായത്.
ഇവരില്‍നിന്ന് 31 ഗ്രാം എം.ഡി.എം.എ. പിടികൂടി. 1.5 ലക്ഷം രൂപയോളം വിലവരും. ലഹരി കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്നും...
കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങൾക്ക് പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദേശിച്ചു. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച്...
പാലക്കാട് : കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ തീവണ്ടി. കോയമ്പത്തൂർ-ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ഇന്ന് വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ ഓട്ടെ വിജയമായെന്നും സർവീസ് ആരംഭിക്കന്ന തീയതി പിന്നീട് അറിയിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഡബിൾ ഡക്കർ എത്തുമ്പോൾ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനും കയറാനും അടക്കമുള്ള പ്രശ്നങ്ങളുണ്ടോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടി...
ബംഗളൂരു: കർണാടകയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി. കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള എം.പി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കൊപ്പൽ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എം.എൽ.എമാരായ കെ. രാഘവേന്ദ്ര ഹിത്നൽ, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ...
റിയാദ്: സൗദി അറേബ്യയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഏപ്രിൽ 15 മുതൽ നടപ്പായി. ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിൻന്റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ഇതോടെ...
ഛത്തീസ്‍ഗഢ്: നാരായൺപൂരില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. ദൻഡാക്‍വൻ ഗ്രാമത്തിലെ ബിജെപി നേതാവ് പഞ്ചം ദാസിനെ ആണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്.
പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം വിട്ടത്. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കാങ്കീര്...
ദില്ലി: ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം. പുതിയ നിറത്തിലുള്ള ലോഗോ ഇന്നലെ മുതലാണ് കാണുന്നത്. കാവിനിറത്തിലാണ് പുതിയ ലോഗോ ഡിസൈൻ.
ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. ഇതും ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നുണ്ട്.
നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും...
ദുബൈ: യു.എ.ഇയിൽ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാൽ ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
1949 ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ്...
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...